ജൈവവൈവിധ്യ സമ്പന്നതയ്ക്ക് പേരുകേട്ട പാകിസ്ഥാനിലെ ചെനാബ് നദിയുടെ സമീപപ്രദേശങ്ങൾ ഇന്ന് ദുരന്തത്തിന്റെ നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്. നദിയിലെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെട്ടിരുന്ന നൂറുകണക്കിന് ആമകൾ കഴിഞ്ഞദിവസം ഇവിടെ വൈദ്യുതാഘാതമേറ്റ് ചത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവവൈവിധ്യ സമ്പന്നതയ്ക്ക് പേരുകേട്ട പാകിസ്ഥാനിലെ ചെനാബ് നദിയുടെ സമീപപ്രദേശങ്ങൾ ഇന്ന് ദുരന്തത്തിന്റെ നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്. നദിയിലെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെട്ടിരുന്ന നൂറുകണക്കിന് ആമകൾ കഴിഞ്ഞദിവസം ഇവിടെ വൈദ്യുതാഘാതമേറ്റ് ചത്തു. ആമകളെ ചത്ത നിലയിൽ കണ്ടെത്തിയ വിവരം പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കരയോട് ചേർന്ന പ്രദേശങ്ങളിലെല്ലാം ആമകളുടെ ജഡങ്ങൾ അടിയുകയായിരുന്നു.

ചിനിയോട്ട് മേഖലയിലാണ് സംഭവം. നദിയിലെ ജൈവവൈവിധ്യം നിയന്ത്രിച്ചു നിർത്തുന്നതിൽ ഇവിടുത്തെ ആമകൾക്ക് നിർണായക സ്വാധീനം ഉണ്ടായിരുന്നു. ആമകളെ ഇത്തരത്തിൽ കൊന്നൊടുക്കിയതിനു പിന്നിലെ കാരണം വ്യക്തമല്ല. കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാരായവരെ കണ്ടെത്തി ഉചിതമായ ശിക്ഷ നൽകണമെന്ന് പ്രദേശവാസികൾ ഡപ്യൂട്ടി കമ്മിഷണറോടും മുഖ്യമന്ത്രിയമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യമുയർത്തിയിട്ടുണ്ട്.

ചെനാബ് നദി (Photo: X/@Dailythelatest1)
ADVERTISEMENT

ഉചിതമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം വംശനാശഭീഷണി നേരിടുന്നവ അടക്കമുള്ള നദിയിലെ മറ്റു ജീവജാലങ്ങളുടെ ജീവനും ഭീഷണിയുണ്ടാകുമെന്നതാണ് ഇവരുടെ ആശങ്ക. നദിയുടെ പ്രത്യേകതയും അത് പാരിസ്ഥിതിക സന്തുലനത്തിൽ ചെലുത്തുന്ന സ്വാധീനവും തിരിച്ചറിഞ്ഞ് ഇവിടുത്തെ ജീവജാലങ്ങളുടെ സംരക്ഷണത്തിനായി കൂടുതൽ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്നും അവ കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം. ഇത്തരം ഹീനമായ പ്രവർത്തിചെയ്തവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പരിസ്ഥിതി പ്രവർത്തകരും മൃഗസംഘടനകളും ആവശ്യപ്പെടുന്നു. 

(Photo: Twitter/ @oceana)

കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിൽ കോടിക്കണക്കിന് ജീവജാലങ്ങളുടെ നിലനിൽപ്പു തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരം സംഭവങ്ങൾ ഭൂമിയിലെ ജൈവസമ്പത്ത് നിലനിർത്താനുള്ള നിരന്തരശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. 

English Summary:

Hundreds of turtles killed by electrocution in Chiniot-pakistan