തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണമെന്ന ആവശ്യം ഉയർത്തി പസിഫിക്കിലെ ഗോത്രനേതാക്കൾ. പസിഫിക് സമുദ്രത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ നേതാക്കളാണ് വകപുതംഗ മോവാന എന്നു പേരുള്ള ആഹ്വാനം ഉയർത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണമെന്ന ആവശ്യം ഉയർത്തി പസിഫിക്കിലെ ഗോത്രനേതാക്കൾ. പസിഫിക് സമുദ്രത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ നേതാക്കളാണ് വകപുതംഗ മോവാന എന്നു പേരുള്ള ആഹ്വാനം ഉയർത്തിയിരിക്കുന്നത്. തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണമെന്നും വ്യക്തികൾക്കുള്ള അവകാശങ്ങൾ ഇവർക്കു നൽകണമെന്നുമാണ് നേതാക്കൾ പറയുന്നത്.

സംരക്ഷണത്തിന്റെ ഭാഗമായി വ്യക്തികളായുള്ള പരിഗണന നേരത്തെയും നൽകിയിട്ടുണ്ട്. ന്യൂസീലാൻഡിലെ വാൻഗനൂയി നദിയെ മനുഷ്യനായാണ് കണക്കാക്കുന്നത്. നദിക്ക് എന്തെങ്കിലും തകരാറുണ്ടാക്കിയാൽ അത് ഒരു വ്യക്തിയെ ദ്രോഹിക്കുന്നതിനു തുല്യമായാണ് കണക്കാക്കുന്നത്. സ്‌പെയിനിലെ അരൂബയിൽ സ്ഥിതി ചെയ്യുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ സ്പാനിഷ് ലഗൂണിനും വ്യക്തി പരിഗണന സ്‌പെയിൻ നൽകിയത് കഴിഞ്ഞകാലങ്ങളിൽ വലിയ വാർത്തയായിരുന്നു. ഈ തടാകത്തിൽ മലിനീകരണം നടത്തുന്നവരെപ്പോലും മനുഷ്യാവകാശങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുക്കാനും ശിക്ഷിക്കാനും ഈ പരിഗണന അവസരം നൽകുന്നുണ്ട്. തിമിംഗലങ്ങൾക്ക് വ്യക്തിപരിഗണന നൽകിയാലും ഇതു തന്നെയാകും നടക്കുക. ചലനസ്വാതന്ത്ര്യം, ആരോഗ്യപരമായ അന്തരീക്ഷം, മനുഷ്യർക്കൊപ്പം തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം എന്നിവ ഈ പരിഗണന ഇവർക്കു നൽകും.

വാൻഗനൂയി നദി (Photo: X/@joycebudenberg)
ADVERTISEMENT

ലോകത്തു പലതരം തിമിംഗലങ്ങളുണ്ട്. ബ്ലൂ വെയിൽ, സ്‌പേം, ഓർക്ക, ഹംബാക്ക് എന്നിവയൊക്കെയാണ് ഇക്കൂട്ടത്തിൽ പ്രശസ്തമെങ്കിലും വേറെയും വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. ഇക്കൂട്ടത്തിലെ വമ്പൻമാരും ഭൂമിയിലെ തന്നെ ഏറ്റവും വലിയ ജീവികളുമായ നീലത്തിമിംഗലങ്ങൾ കനത്ത പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഒരു പഠനം വെളിവാക്കിയിരുന്നു.

Image Credit : Anne Powell/shutterstock

ഒരു നൂറ്റാണ്ടിനു മുൻപ് ഏകദേശം ഒരു ലക്ഷത്തോളം നീലത്തിമിംഗലങ്ങൾ ഭൂമിയിലെ സമുദ്രങ്ങളിൽ വിഹരിച്ചിരുന്നു. എന്നാൽ കഴിഞ്ഞകാലങ്ങളിലായുള്ള തിമിംഗല വേട്ട, നിരുത്തരവാദപരമായ മത്സ്യബന്ധന രീതികൾ, സമുദ്രപരിസ്ഥിതിയുടെ നാശം എന്നിവ കാരണം ഇവയുടെ ജനസംഖ്യ വൻതോതിൽ ഇടിഞ്ഞതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

മറ്റ് പല സ്രാവിനങ്ങളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവയുടെ നില മെച്ചപ്പെടുത്താനായി ലോകമെമ്പാടും സംരക്ഷണ പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്.