റോന്തുചുറ്റുന്നത് 1,30,000 ആനകൾ; ലോകത്ത് ഏറ്റവുമധികം ആനകളുള്ള രാജ്യം
ദിവസങ്ങൾക്ക് മുൻപ് ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയുടെ പ്രസിഡന്റ് ജർമനിക്കെതിരെ ഒരു ഭീഷണി മുഴക്കി. യുദ്ധമോ ഉപരോധമോ അല്ല, തങ്ങളുടെ രാജ്യത്തുനിന്ന് 20,000 ആനകളെ ജർമൻ തലസ്ഥാനമായ ബെർലിനിലെത്തിക്കുമെന്നായിരുന്നു അത്

ദിവസങ്ങൾക്ക് മുൻപ് ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയുടെ പ്രസിഡന്റ് ജർമനിക്കെതിരെ ഒരു ഭീഷണി മുഴക്കി. യുദ്ധമോ ഉപരോധമോ അല്ല, തങ്ങളുടെ രാജ്യത്തുനിന്ന് 20,000 ആനകളെ ജർമൻ തലസ്ഥാനമായ ബെർലിനിലെത്തിക്കുമെന്നായിരുന്നു അത്. ആനവേട്ടയ്ക്കു ശേഷം ആനയുടെ ശരീരഭാഗങ്ങൾ എത്തിക്കുന്നതിനു ജർമനി വിലക്കേർപ്പെടുത്തുമെന്ന അഭ്യൂഹം പ്രചരിച്ചതിനെത്തുടർന്നായിരുന്നു ബോട്‌സ്വാനയുടെ ആനവലുപ്പമുള്ള ഭീഷണി.
ആനകളുടെ കണക്കെടുക്കുക പ്രയാസമുള്ള കാര്യമാണ്. മനുഷ്യരെ പോലെ ദേശാതിർത്തികൾ ആനകൾ മാനിക്കാറില്ല. ഇന്ന് ഒരു രാജ്യത്ത് നിൽക്കുന്ന ആന പിറ്റേന്ന് അതിർത്തി കയറി അയൽരാജ്യത്ത് ചെല്ലാം. അതിനാൽ തന്നെ ആനകളുടെ കൃത്യം കണക്ക് പ്രയാസമുള്ള കാര്യമാണ്. ലോകത്ത് ഏഷ്യയിലും ആഫ്രിക്കയിലുമാണ് ആനകൾ സ്വാഭാവികമായുള്ളത്. ഏഷ്യൻ ആനകളും ആഫ്രിക്കൻ ആനകളുമെന്ന് ഇവ അറിയപ്പെടുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമായി കണക്കാക്കപ്പെടുന്ന രാജ്യം ബോട്‌സ്വാന തന്നെയാണ്. ഏകദേശം 130000 ആനകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളും മനുഷ്യരുമായുള്ള സംഘട്ടനങ്ങളും രൂക്ഷമാണ്. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാണ് ബോട്‌സ്വാന പ്രസിഡന്റ് മോക്ഗ്വീറ്റ്‌സി മസീസി ഒരു വിവാദപദ്ധതി അവതരിപ്പിച്ചത്. ധനികരായ വിനോദസഞ്ചാരികൾക്ക് ആനവേട്ടയ്ക്ക് അവസരമുണ്ടാക്കുക.
ആഫ്രിക്കയിൽ ധാരാളം ആനകളുണ്ടായിരുന്ന സ്ഥലമാണ്. എന്നാൽ 1979 വരെ ഇവിടെ നിലനിന്ന വമ്പൻ ആനവേട്ട ഈ എണ്ണം കുറച്ചു. എൺപതുകളിൽ പ്രതിവർഷം ഒരു ലക്ഷം ആനകൾ വരെ കൊല്ലപ്പെട്ടുവത്രേ. പിന്നീട് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെയും മറ്റും നേതൃത്വത്തിൽ നടന്ന വലിയ സംരക്ഷണ യജ്ഞങ്ങളാണ് ആനകളുടെ എണ്ണം ഉയർത്തിയത്.
കാര്യം ആനകളാണെങ്കിലും ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും വിവിധ സ്പീഷീസുകളിൽ മാത്രമല്ല, വിവിധ ജനുസ്സുകളിലും പെട്ട മൃഗങ്ങളാണ്. സഹാറയ്ക്കു തെക്കുള്ള ഭാഗങ്ങളിൽ പൊതുവേ ആഫ്രിക്കൻ ആനകൾ കാണപ്പെടുന്നു. 7000 കിലോവരെ ഭാരവും മൂന്നരമീറ്റർ പൊക്കവുമൊക്കെ ശരാശരി ആഫ്രിക്കൻ ആനകൾക്കുണ്ട്. ബുഷ് എലിഫന്റ്, ഡെസേർട്ട് എലിഫന്റ്, ആഫ്രിക്കൻ ഫോറസ്റ്റ് എലിഫന്റ് എന്നീ വിഭാഗങ്ങളിൽ ആഫ്രിക്കൻ ആനകൾ വേർതിരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമിയിൽ ജീവിക്കാൻ പറ്റിയ നിലയിലുള്ള ശാരീരിക സവിശേഷതകൾ ഡെസേർട്ട് എലിഫന്റുകൾക്കുണ്ട്. വിശാലമായ പുൽമേടുകളിലാണ് ബുഷ് എലിഫന്റുകളുടെ ആവാസവ്യവസ്ഥ. ഫോറസ്റ്റ് എലിഫന്റ് പേര് സൂചിപ്പിക്കുന്നതു പോലെ നിബിഡവനങ്ങളിലും ജീവിക്കുന്നു. ബുഷ് എലിഫന്റുകളാണ് ബോട്സ്വാനയിൽ കൂടുതൽ.