ഉഗ്രവിഷമുള്ള ബ്ലാക്ക് മാമ്പയെ പിടിക്കാൻ മുതല, തൽക്ഷണം രക്ഷപ്പെടൽ; രണ്ടാമത്തെ ശ്രമത്തിൽ ജയം
മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചകൾ ഒരേസമയം ഭയാനകവും കൗതുകകരവുമാണ്. അത്തരത്തിൽ ഉരഗ വർഗത്തിൽപ്പെട്ട രണ്ട് വ്യത്യസ്ത ജീവികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഉപ സഹാറൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള പാമ്പിനമായ ബ്ലാക്ക് മാമ്പയും മുതലകളുമാണ് വിഡിയോയിൽ ഉള്ളത്.

മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചകൾ ഒരേസമയം ഭയാനകവും കൗതുകകരവുമാണ്. അത്തരത്തിൽ ഉരഗ വർഗത്തിൽപ്പെട്ട രണ്ട് വ്യത്യസ്ത ജീവികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഉപ സഹാറൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള പാമ്പിനമായ ബ്ലാക്ക് മാമ്പയും മുതലകളുമാണ് വിഡിയോയിൽ ഉള്ളത്. പുഴയ്ക്കരികിൽ എത്തിയ പാമ്പിനെ ഭക്ഷണമാക്കാൻ ശ്രമിക്കുന്ന മുതലകളെയും സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ പാമ്പ് നടത്തുന്ന ശ്രമങ്ങളും ദൃശ്യങ്ങളിൽ കാണാം.
ദേശീയോദ്യാനത്തിൽ സന്ദർശനത്തിന് എത്തിയ സഞ്ചാരികളിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഷിങ്ങ്വെഡ്സി പുഴയ്ക്കരികിലേക്ക് എത്തിയതായിരുന്നു ബ്ലാക്ക് മാമ്പ. എന്നാൽ വെള്ളം കുടിക്കുന്നതിനു പകരം പുഴ മുറിച്ചു കടന്ന് മറുഭാഗത്തേക്ക് എത്താനായിരുന്നു അതിന്റെ ശ്രമം. പുഴയുടെ മറ്റു ചില ഭാഗങ്ങളിലായി ഏതാനും ഹിപ്പൊപ്പൊട്ടാമസുകളും മുതലകളും കൂടി നിൽക്കുന്നുണ്ടായിരുന്നെങ്കിലും ഹിപ്പോകൾ പാമ്പിനെ കണ്ടതേയില്ല. പക്ഷേ മുതലകളുടെ കൂട്ടം വളരെ വേഗത്തിൽ പാമ്പിനെ കണ്ടെത്തി. കൂട്ടത്തിൽ ഒന്ന് ഞൊടിയിടയ്ക്കുള്ളിൽ ബ്ലാക്ക് മാമ്പയുടെ അരികിലേക്ക് എത്തുകയും ചെയ്തു.
ഒറ്റ പരിശ്രമത്തിൽ പാമ്പിനെ കീഴ്പ്പെടുത്താമെന്ന വിചാരത്തിൽ വായ പിളർന്നെങ്കിലും നടന്നില്ല. പാമ്പ് അതിവേഗത്തിൽ ഇഴഞ്ഞ് കരയലെത്തി. പക്ഷേ മരണവെപ്രാളത്തിൽ തെറ്റായ ദിശയിലേക്കാണ് പാമ്പ് എത്തിയത്. ചെളിയും ചതുപ്പും നിറഞ്ഞ കരഭാഗത്തേക്കാണ് നീന്തിക്കയറിയത്. ചെളിനിറഞ്ഞ ഭാഗത്ത് ഇഴഞ്ഞുകയറാൻ പാമ്പ് പ്രയാസപ്പെടുന്നത് മുതലക്കൂട്ടം കണ്ടു. ഉടൻതന്നെ കൂട്ടത്തിലൊരാൾ ചെളിയിൽ പതുങ്ങിയെത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.