സ്വയം നശിക്കുന്ന പ്ലാസ്റ്റിക് വികസിപ്പിച്ച് ഗവേഷകർ; നിർമാണം ബാക്ടീരിയകളെ ഉപയോഗിച്ച്
ലോകത്ത് പ്ലാസ്റ്റിക് ഉണ്ടാക്കുന്നത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളാണ്. മനുഷ്യന്റെ ജീവനുപോലും അപകടകരമാകും വിധം കുമിഞ്ഞുകൂടുകയാണിത്. ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 90 ശതമാനവും റീസൈക്കിൾ ചെയ്യുന്നില്ലെന്നത് ആശങ്കയുണർത്തു.

ലോകത്ത് പ്ലാസ്റ്റിക് ഉണ്ടാക്കുന്നത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളാണ്. മനുഷ്യന്റെ ജീവനുപോലും അപകടകരമാകും വിധം കുമിഞ്ഞുകൂടുകയാണിത്. ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 90 ശതമാനവും റീസൈക്കിൾ ചെയ്യുന്നില്ലെന്നത് ആശങ്കയുണർത്തു. എന്നാലിപ്പോൾ ഇതിന് പരിഹാരമെന്ന രീതിയിൽ സ്വയം നശിപ്പിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കിനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് ആഹാരമാക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് നിർമാണമാണ് ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്. സാൻഡിയാഗോയിലെ കലിഫോർണിയ സർവകലാശാല ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ.
പ്ലാസ്റ്റിക് മാലിന്യത്തിന് സ്വാഭാവികമായുള്ള പരിഹാര രീതിയാണ് ഇതെന്നാണ് ഗവേഷകനായ ഹാൻ സോൾ കിം വിശദമാക്കുന്നത്. ബാസിലസ് സബ്റ്റിലിസ് എന്ന ബാകീടീരിയയുടെ ബീജകോശങ്ങൾ സംയോജിപ്പിച്ച് സ്വയം നശിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം. പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സമയത്ത് ബീജകോശങ്ങൾ നിർജീവമായിരിക്കും. എന്നാൽ മണ്ണിൽ ഉപേക്ഷിക്കുമ്പോൾ അവിടത്തെ പോഷകങ്ങളുമായി സമ്പർക്കം പുലർത്തുകയും സ്വയം ദഹിക്കുകയും ചെയ്യുന്നു.
ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുകയെന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് പരിസ്ഥിതി വാദികളുടെ അഭിപ്രായം. ഒരു പരിധിവരെ പുതിയ കണ്ടെത്തലിലൂടെയും പ്ലാസ്റ്റിക്കിനെ ലഘൂകരിക്കാനാകുമെന്നാണ് ഹാൻ സോൾ കിം പറയുന്നത്. വർഷങ്ങൾക്കുള്ളിൽ ലോകത്ത് ഇത് സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.