അസാധാരണ ശബ്ദം; ക്ലോസറ്റിൽ നിന്ന് പുറത്തുവന്നത് 10 അടി നീളമുള്ള പാമ്പ്
ബെഡ്റൂമിലും അലമാരയിലും എന്തിന്, ഹെൽമറ്റിൽ വരെ പാമ്പ് കയറുന്നത് കണ്ടിട്ടുണ്ടാകും. എന്നാൽ കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ 10 അടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത് ക്ലോസറ്റിൽ നിന്നാണ്. പാമ്പിനെ പിടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എന്തോ അസാധാരണ ശബ്ദം കേട്ടപ്പോഴാണ് വീട്ടുടമ ക്ലോസറ്റിലേക്ക് നോക്കിയത്. പാമ്പിനെ കണ്ടതിനുപിന്നാലെ പാമ്പുപിടിത്തക്കാരെ വിളിച്ചു. ക്ലോസറ്റിൽ നിന്നും പുറത്തുവന്ന പാമ്പ് ശുചിമുറിയിൽനിന്നും പുറത്തുകടക്കാൻ ശ്രമിച്ചു. ഇതിനിടെ പാമ്പുപിടുത്തക്കാരിയായ സർപ്മിത്ര ശീതൾ കാസർ പാമ്പിന്റെ വാലിൽ പിടിച്ച് പൊക്കിയെടുത്ത് വീടിനുപുറത്തെത്തിച്ചു.
തടിച്ചുകൂടിയ ജനങ്ങൾക്ക് മുൻപിൽ പാമ്പിനെ കാണിച്ചശേഷം ഒരു തുണി സഞ്ചിയിലേക്ക് പാമ്പിനെ മാറ്റി. ധമൻ അഥവാ റാറ്റ് സ്നേക്ക് എന്ന പാമ്പ് നിരുപദ്രവകാരിയാണ്. എലികളെ പിടികൂടി ഭക്ഷിക്കുന്നതിനാൽ കർഷകരുടെ സഹായി ആണെന്ന് പറയാം.