മഴയകന്ന്, ചൂടേറി നിൽക്കുന്ന സാഹചര്യം ഭാവിയിൽ മരണകാരണമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്നതിനാൽ ഇന്ത്യ അതീവ ജാഗ്രത കാട്ടണമെന്ന് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റിലെ ഗവേഷകനായ ഡോ. ഫ്രെഡറിക് ഓട്ടോ പറഞ്ഞു

മഴയകന്ന്, ചൂടേറി നിൽക്കുന്ന സാഹചര്യം ഭാവിയിൽ മരണകാരണമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്നതിനാൽ ഇന്ത്യ അതീവ ജാഗ്രത കാട്ടണമെന്ന് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റിലെ ഗവേഷകനായ ഡോ. ഫ്രെഡറിക് ഓട്ടോ പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയകന്ന്, ചൂടേറി നിൽക്കുന്ന സാഹചര്യം ഭാവിയിൽ മരണകാരണമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്നതിനാൽ ഇന്ത്യ അതീവ ജാഗ്രത കാട്ടണമെന്ന് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റിലെ ഗവേഷകനായ ഡോ. ഫ്രെഡറിക് ഓട്ടോ പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയകന്ന്, ചൂടേറി നിൽക്കുന്ന സാഹചര്യം ഭാവിയിൽ മരണകാരണമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്നതിനാൽ ഇന്ത്യ അതീവ ജാഗ്രത കാട്ടണമെന്ന് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റിലെ ഗവേഷകനായ ഡോ. ഫ്രെഡറിക് ഓട്ടോ പറഞ്ഞു. യുഎസിലെ കാലാവസ്ഥാമാറ്റ ഗവേഷണ സംഘടനയായ ക്ലൈമറ്റ് സെൻട്രലിന്റെ പുതിയ റിപ്പോർട്ടിലാണ് ഈ പരാമർശം.

വേനലിനു കാഠിന്യമേറുന്ന മേയ് മാസത്തിൽ കർണാടക മുതൽ പഞ്ചാബ് വരെ തീവ്രതാപം അനുഭവപ്പെടാൻ സാധ്യത ഏറെയാണ്. ചൂടേറുന്ന ലോകത്ത് എൽ നിനോയുടെ ഫലമായുണ്ടാകുന്ന താപനംകൂടി വരുന്നതോടെ അതികഠിന കാലാവസ്ഥയാണ് ഇന്ത്യയെയും മറ്റും കാത്തിരിക്കുന്നത്. ദക്ഷിണേഷ്യയിലെ മിക്ക സ്ഥലങ്ങളിലും ഉഷ്ണതരംഗ സാധ്യത 30% വർധിച്ചു. പല സീസണുകളുടെയും സ്വഭാവം തന്നെ മാറുകയാണെന്ന് സ്കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിന്റെ വൈസ് പ്രസിഡന്റ് മഹേഷ് പാലാവത്ത് പറഞ്ഞു. 

ADVERTISEMENT

ആഗോള താപനഫലമായ ലോക കാലാവസ്ഥ തകിടം മറിയുകയാണെന്ന പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി സീനിയർ സയന്റിസ്റ്റ് ഡോ. റോക്സി മാത്യു കോൾ പറയുന്നു. ഭാവിയിൽ താപതരംഗങ്ങളുടെ തീവ്രത കുറയാൻ സാധ്യതയില്ല. വിവിധ തരത്തിലുള്ള തീവ്രകാലാവസ്ഥകളെ നേരിടാനുള്ള തയാറെടുപ്പുകൾ വൈകരുത്. 

പാലക്കാട് കനത്ത ചൂടിനിടയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙ മനോരമ

തിരഞ്ഞെടുപ്പ് ചർച്ചകളിലെങ്ങും പരിസ്ഥിതിയോ കാലാവസ്ഥാ മാറ്റമോ ഇടം പിടിച്ചിട്ടില്ല. 2050 വരെ താപനില ഇപ്പോഴുള്ളതിനേക്കാൾ 3.5 ഡിഗ്രി വരെ ഉയരാനാണ് സാധ്യതയെന്ന് പഠനങ്ങൾ പറയുന്നു. 

ADVERTISEMENT

2024 ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷമായി മാറാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ലോകത്തെ ശരാശരി താപനില കഴിഞ്ഞ 10 വർഷത്തിനിടെ  1.2 ഡിഗ്രി വർധിച്ചു. കടലോത്തോടു ചേർന്നു കിടക്കുന്ന കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും റെക്കോഡ് ചൂടും ഉഷ്ണവും അനുഭവപ്പെട്ടു. കേരളത്തിലെ ചൂടേറ്റത്തെപ്പറ്റി ഈ റിപ്പോർട്ടിൽ പ്രത്യേക പരാമർശമുണ്ട്. 413 പേർക്ക് ചൂടുമായി ബന്ധപ്പെട്ട ആഘാതങ്ങളേറ്റതായും ഇലക്‌ഷൻ സമയത്ത് ഉൾപ്പെടെ ഉഷ്ണതരംഗം മൂലം  ഉണ്ടായതായി പറയപ്പെടുന്ന മരണങ്ങളും ദുരന്ത നിവാരണ സമിതിയുടെ കണക്കുകളും ഈ പഠനത്തിൽ ഇടം പിടിച്ചു. 

കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാനായി തലയിൽ തോർത്തിട്ട് നിൽക്കുന്നയാൾ. പാലക്കാടുനിന്നുള്ള കാഴ്ച. ചിത്രം∙ മനോരമ

ഇന്ത്യയുടെ ചുട്ടുപഴുത്ത ഭൂപടമാണ് യുഎസ് ഗവേഷണ സംഘടന പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും മറ്റും 1901 നു ശേഷം വേനൽമഴ ഏറ്റവും കുറഞ്ഞ അഞ്ചാമത്തെ വർഷമാണിത്. കാലാവസ്ഥാ മാറ്റം ദക്ഷിണേന്ത്യയെ ഉൾപ്പെടെ ഇന്ത്യയെ മൊത്തമായി ബാധിച്ചു തുടങ്ങിയതിന്റെ തെളിവാണ് ഇത്. 

ADVERTISEMENT

രാജ്യത്തെ 51 തീരദേശ നഗരങ്ങളിൽ 36 ഇടങ്ങളിലും ഈ ഏപ്രിലിൽ താപനില 37 ഡിഗ്രിക്ക് മുകളിലായി. തീരദേശത്ത് ചൂട് 37 ഡിഗ്രിക്ക്  മുകളിലായാൽ ഉഷ്ണതരംഗമായി കണക്കാക്കും. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചൂട് 37 ഡിഗ്രി കടന്നിരുന്നു. ഘട്ടങ്ങളായുള്ള ഇലക്‌ഷൻ ആരംഭിച്ച ശേഷം 18 നഗരങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിലായി. മഴമേഘങ്ങളെ അകറ്റുന്ന എതിർ ചക്രവാതച്ചുഴികൾ കാരണം ഇന്ത്യയുടെ പല ഭാഗങ്ങളിലും വേനൽമഴ എത്തിയില്ല. 

English Summary:

Climate Experts Warn: South Asia's Heat Risk Surges by 30% Amid El Nino Threat