11 കിലോമീറ്റർ ഉയരത്തിൽ വിമാനത്തിലിടിച്ച പറവ! ഏറ്റവും പൊക്കത്തിൽ പറക്കുന്ന അദ്ഭുതപ്പക്ഷി
പക്ഷികളുടെ ലോകം കൗതുകങ്ങൾ നിറഞ്ഞതാണ്. ചിറകടിക്കാതെ കിലോമീറ്ററുകളോളം പറക്കുന്ന പക്ഷികളുണ്ട്. ഉയർന്ന മേഖലകളിൽ കൂടുകൂട്ടുന്നവയുണ്ട്. പല ദേശങ്ങൾ താണ്ടി സഞ്ചരിക്കുന്ന ദേശാടനക്കാരുണ്ട്. എന്നാൽ പക്ഷികളിൽ ഏറ്റവും കൂടുതൽ ഉയരത്തിൽ പറന്നതേത് പക്ഷിയാണ്?

റുപ്പൽസ് വൾച്ചർ എന്നയിനം കഴുകൻമാരാണ് ലോകത്തിൽ ഏറ്റവും പൊക്കത്തിൽ പറന്ന പക്ഷിവംശം. 1973ൽ ഒരു റുപ്പൽ കഴുകൻ തറനിരപ്പിൽ നിന്ന് 11.3 കിലോമീറ്റർ പൊക്കത്തിൽ പോകുകയായിരുന്ന ഒരു വിമാനത്തിൽ വന്നിടിച്ചു. ആഫ്രിക്കയിലെ ഐവറി കോസ്റ്റിനു മുകളിലായിരുന്നു ഈ സംഭവം. വിമാനത്തിന്റെ എൻജിനുകളിലൊന്ന് തകരാറിലായെങ്കിലും അത് ലാൻഡ് ചെയ്തു.
ആഫ്രിക്കയിലെ സഹേൽ മേഖലയിലാണ് ഇത്തരം കഴുകൻമാർ അധിവസിക്കുന്നത്. സിംബാബ്‌വെ , സെനഗൽ, ഇത്യോപ്യ എന്നീ രാജ്യങ്ങളിൽ ഇവയെ കാണാം.
സ്‌പെയിനിലെ മെഡിറ്ററേനിയൻ മേഖലയിലും ഇവ ചിലപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന പക്ഷികളായാണ് റുപ്പൽസ് കഴുകൻമാർ കണക്കാക്കപ്പെടുന്നത്. താമസസ്ഥലത്തിന്റെ നശീകരണം, വേട്ട തുടങ്ങിയവ ഈ കഴുകൻമാരെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കിഴക്കൻ ആഫ്രിക്കയിൽ ഉപയോഗിക്കപ്പെടുന്ന കാർബോഫ്യുറാൻ എന്ന കളനാശിനിയും ഇവയുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.
ഏകദേശം ഒരു മീറ്റർ വരെ പൊക്കംവയ്ക്കുന്ന പക്ഷികളാണ് റുപ്പൽസ് കഴുകൻമാർ. തൂവലുകളില്ലാത്ത തലയാണ് ഇവയ്ക്ക്, വളരെ ഉയരത്തിൽ പറക്കുന്ന ഇവയുടെ ചിറകുവിരിവ് രണ്ടു മീറ്റർ വരെയാണ്.
ഉയരത്തിൽ പറക്കുന്ന വേറെയും ധാരാളം പക്ഷികളുണ്ട്. ഗ്രസ് ഗ്രസ് എന്നു ശാസ്ത്രനാമമുള്ള കോമൺ ക്രെയിൻ ഇതിനൊരു മികച്ച ഉദാഹരണം. 10 കിലോമീറ്റർ പൊക്കത്തിൽവരെ ഇവയുടെ പറക്കൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പൊക്കത്തിൽ പറക്കുന്ന പക്ഷിയായ ബാർ ഹെഡഡ് ഗൂസിനെ 7.3 കിലോമീറ്റർ ഉയരത്തിൽവരെ കണ്ടിട്ടുണ്ട്.