നായകളെ പെയിന്റടിച്ച് പാണ്ടകളാക്കി; സന്ദർശകരെ പറ്റിച്ച് ചൈനയിലെ മൃഗശാല
ചൈനയിലെ ഒരു മൃഗശാലയിൽ ഇത്രയുംകാലം പാണ്ടകളെന്ന് സഞ്ചാരികളെ കാണിച്ചത് നായകളെ. മെയ് ഒന്നിനാണ് ജിയാങ്സു പ്രവിശ്യയിലുള്ള തായ്ജൂ മൃഗശാലയിൽ ഇത്രയും കാലം കണ്ടത് പാണ്ടകളെയല്ലെന്ന കാര്യം പുറത്തുവന്നത്.

ചൈനയിലെ ഒരു മൃഗശാലയിൽ ഇത്രയുംകാലം പാണ്ടകളെന്ന് സഞ്ചാരികളെ കാണിച്ചത് നായകളെ. മേയ് ഒന്നിനാണ് ജിയാങ്സു പ്രവിശ്യയിലുള്ള തായ്ജൂ മൃഗശാലയിൽ ഇത്രയും കാലം കണ്ടത് പാണ്ടകളെയല്ലെന്ന കാര്യം പുറത്തുവന്നത്. ചൗ ചൗ ഇനത്തിൽപ്പെട്ട നായകളുടെ രോമംവെട്ടിയശേഷം കറുപ്പും വെള്ളയും നിറമടിക്കുകയായിരുന്നു.
കുഞ്ഞുപാണ്ടകളെ കാണാൻ നിരവധിപ്പേരാണ് മൃഗശാലയിലേക്ക് വന്നിരുന്നത്. തങ്ങൾ ചതിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ ആളുകൾ പ്രകോപിതരാവുകയും പ്രതിേഷധമറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെ വിചിത്രമായ ന്യായീകരണമാണ് അധികൃതർ നൽകിയത്. മൃഗശാലയിൽ പാണ്ടകളൊന്നുമില്ലായിരുന്നു. എന്നാൽ സന്ദർശകർക്കു മുൻപിൽ പാണ്ടകളെ പ്രദർശിപ്പിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് നായകളെ പെയിന്റടിച്ച് പാണ്ടകളാക്കിയതെന്ന് മൃഗശാല വക്താവ് പറഞ്ഞു. എന്നാലും ഇത്രയും വലിയ ചതി വേണ്ടായിരുന്നുവെന്നാണ് സന്ദർശകർ പറഞ്ഞത്.