ഇന്ത്യയിൽ പശുക്കളാണെങ്കിൽ ഫിൻലൻഡിൽ റെയിൻഡിയറുകൾ; ശ്രദ്ധയൊന്ന് പാളിയാൽ തീർന്നു!
കുട്ടിക്കാലത്തു പോസ്റ്റുകാർഡുകളിൽ മാത്രം കണ്ടു രസിച്ചിട്ടുള്ള റെയിൻഡിയറുകൾ. ഫിൻലൻഡിലെ വടക്കൻ ലാപ് ലാൻഡിലെ ഒരു സ്ഥിര കാഴ്ചയാണ്. തെക്ക് ഹെൽസിങ്കിയിൽ നിന്നും, ലേക് ലാൻഡും താണ്ടി കൂസമോ എത്തിയാൽ നമ്മൾ വടക്കൻ കാറ്റിനൊപ്പം ഫിന്നിഷ് ലാപ് ലാൻഡിലേക്കു പ്രവേശിക്കുകയാണ്.

കുട്ടിക്കാലത്തു പോസ്റ്റുകാർഡുകളിൽ മാത്രം കണ്ടു രസിച്ചിട്ടുള്ള റെയിൻഡിയറുകൾ. ഫിൻലൻഡിലെ വടക്കൻ ലാപ് ലാൻഡിലെ ഒരു സ്ഥിര കാഴ്ചയാണ്. തെക്ക് ഹെൽസിങ്കിയിൽ നിന്നും, ലേക് ലാൻഡും താണ്ടി കൂസമോ എത്തിയാൽ നമ്മൾ വടക്കൻ കാറ്റിനൊപ്പം ഫിന്നിഷ് ലാപ് ലാൻഡിലേക്കു പ്രവേശിക്കുകയാണ്. റെയ്‌ൻഡിയറുകളുടെ വിഹാര രംഗം ഇവിടെ ആരംഭിക്കുകയായി.
കൂസമോയിൽ എത്തിയാൽ അയൽപക്കത്തെ റഷ്യൻഭാഷയിലുള്ള ബോർഡുകളും ഇടയ്ക്കിടെ കാണുവാൻ കഴിയും. ആദ്യ റെയിൻഡിയർ കാഴ്ച പതിവുപോലെ ആഹ്ളാദം നിറഞ്ഞതാണ്. എന്നാൽ പിന്നീട്, പാതകൾ നിറഞ്ഞാടുന്ന ഇവ യാത്രയ്ക്ക് തടസമുണ്ടാക്കാറുണ്ട്. പൂന്തോട്ടത്തിൽ ഉലാത്തുന്നതുപോലെ അപരിചത്വം തീരെ ഇല്ലാതെ, ഹൈവേകളിലൂടെ സ്വച്ഛശാന്തമായി നടന്നു ‘കാറ്റുകൊള്ളുന്നവർ’. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ നിരത്തിലൂടെ തീരെ ഭയമില്ലാതെ നടക്കുന്ന പശുക്കളെപ്പോലെ! എതിർ ദിശയിൽ നിന്നും വാഹനമോടിച്ചു വരുന്നവർ ഫ്ലാഷ് ലൈറ്റ് അടിച്ചുകൊണ്ട് നമുക്ക് റോഡിലെ റെയിൻഡിയർ മുന്നറിയിപ്പ് തന്നുകൊണ്ടിരിക്കും. ശ്രദ്ധയൊന്ന് പാളിയാൽ കാറിനിട്ടു ഒന്നൊന്നര ഇടിയും റെയിൻഡിയറിനെ അറിയാതെ കൊന്ന പാപഭാരവും സ്വന്തമായേക്കും.
ലാപ്‌ലാൻഡിൽ നിരവധി റെയിൻഡിയർ ഫാമുകളുണ്ട്. (റൊവാനിമിയിലെ റെയിൻഡിയർ ഫാമാണ് ഏറ്റവും ജനപ്രിയമായത്). രസകരമായ വസ്തുത ഒരു റെയിൻഡിയർ പാർക്ക് സന്ദർശിക്കുമ്പോൾ ‘റുഡോൾഫ്’ എന്ന് പേരുള്ള ഒരു റെയിൻഡിയർ എങ്കിലും കണ്ടിരിക്കുമെന്നുറപ്പ്.
തദ്ദേശീയരായ സാമി (ഫിൻലൻഡിലെ പരമ്പരാഗത ആദിവാസി സമൂഹം) ആളുകൾ കാലങ്ങളായി റെയിൻഡിയറുകളെ പരിപാലിക്കുന്നു. മത്സ്യബന്ധനം പോലെയുള്ള മറ്റ് പരമ്പരാഗത ഉപജീവനമാർഗങ്ങൾക്കൊപ്പം സാമി സംസ്കാരത്തിന്റെ മൂലക്കല്ലാണ് റെയിൻഡിയറുകളെ പരിപാലിക്കൽ. ഓരോ റെയിൻഡിയറുടെയും ശരീരത്തിൽ അതിന്റെ ഉടമ പ്രത്യേകം അടയാളങ്ങൾ രേഖപ്പെടുത്തുന്നു. അതിനാൽ ഉടമയെ തിരിച്ചറിയുന്നത് അനായാസമാണ്. ഏകദേശം 1000 സാമികൾ ഫിൻലൻഡിൽ റെയിൻഡിയർ മേയ്ക്കുന്നവരാണ്. പെൺ റെയിൻഡിയറിനു 100 കിലോഗ്രാം ഭാരവും, ആൺ റെയിൻഡിയറിനു ഏകദേശം, 150-250 കിലോഗ്രാം വരെ ഭാരവുമുണ്ടാകാറുണ്ട്.
സമാനതകളില്ലാത്ത അനുഭവം നൽകുന്ന ലാപ്‌ലാൻഡിലെ ഏറ്റവും ജനപ്രിയമായ വിനോദമാണ് റെയിൻഡിയർ റൈഡ്. സാന്താ ഗ്രാമത്തിലെ റെയിൻഡിയർ സവാരി പ്രസിദ്ധമാണ്. കാഴ്ച രസകരമാണെങ്കിലും ഹിമവാഹനം (സ്ലെയ്ഗ്) വലിക്കുന്നത് അത്ര എളുപ്പ പണിയൊന്നുമില്ല. ഇത് പഠിച്ചെടുക്കാൻ ഒരു മൃഗത്തിന് 3 മുതൽ 7 വർഷം വരെ സമയമെടുക്കുമത്രെ. അൾട്രാവയലറ്റ് രശ്മികൾ കാണാൻ കഴിയുന്ന സസ്തനികളാണിവയെന്നും പറയപ്പെടുന്നു.
സാന്തയുടെ റെയിൻഡിയർ മിക്കവാറും സ്വാൽബാർഡ് വർഗത്തിൽപ്പെട്ടവയാണ്. അവ റെയിൻഡിയറുകളിൽ വച്ച് ചെറിയ ഇനമാണ്. നോർവേയിലെ സ്വാൽബാർഡ് ദ്വീപുകളിലാണ് ഈ ഇനത്തെ കാണുന്നത്. ചിലവേറിയതെങ്കിലും സ്കാൻഡിനേവിയയിൽ റെയിൻഡിയർ ഒരു ജനപ്രിയ മാംസമാണ്. പൊതുവെ റെയിൻഡിയർ മാംസം ആരോഗ്യകരമാണെന്നാണ് വിദഗ്ധാഭിപ്രായം. ഉരുളക്കിഴങ്ങിനൊപ്പമുള്ള റെയിൻഡിയർ റോസ്റ്റ് കഴിക്കാതെ ലാപ്‌ലാൻഡ് യാത്ര പൂർണ്ണമാവില്ല.