‘വെരി ഫ്രണ്ട്‌ലി...’:ചീറ്റയെ തലോടി യുവാവ്, ചെകിടത്തു തന്നെ കിട്ടി ഒരടി
ഇന്ത്യയിൽ പൂച്ചയും നായകളെയും അരുമകളാണെങ്കിൽ പാകിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും പുലി, ചീറ്റ, സിംഹം എന്നിവയെയും വീടുകളിൽ വളർത്താറുണ്ട്.

ഇന്ത്യയിൽ പൂച്ചയും നായകളും അരുമകളാണെങ്കിൽ പാകിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും പുലി, ചീറ്റ, സിംഹം എന്നിവയെ കൂടി വളർത്തുമൃഗങ്ങളായി കണക്കാക്കുന്നു. പലപ്പോഴായി ഇവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എത്ര അരുമയാണെന്ന് പറഞ്ഞാലും ദേഷ്യം വന്നാൽ തിരിച്ച് ആക്രമിക്കാന്‍ ഇവർ മടിയൊന്നും കാണിക്കാറില്ല.
ചീറ്റയെ സ്നേഹത്തോടെ തലോടിയ യുവാവിനെ ചെകിടത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു അറബിക്കൊപ്പം ഇരിക്കുന്ന ചീറ്റയുടെ അടുത്തേക്ക് പോയ യുവാവ് അതിന്റെ കഴുത്തിനുപിന്നിൽ തലോടി. നിമിഷനേരം കൊണ്ട് ചീറ്റ പ്രതികരിച്ചു. അടി കിട്ടിയതോടെ യുവാവ് സോഫയിൽ നിന്ന് എഴുന്നേറ്റ് ‘വെരി ഫ്രണ്ട്‌ലി, വെരി ഫ്രണ്ട്‌ലി’ എന്ന് പറഞ്ഞു. ചെവിയുടെ പുറകിൽ വേദന അനുഭവപ്പെട്ട യുവാവ് ക്യാമറമാനോട് മുറിവേറ്റിണ്ടോയെന്ന് പരിശോധിക്കാൻ പറയുന്നതും വിഡിയോയിൽ കാണാം.