അന്ന് പോളണ്ടിൽ എന്താണ് സംഭവിച്ചത്? അരിവാൾ പോലെ വളഞ്ഞ പൈൻമരങ്ങളുടെ ദുരൂഹത
യൂറോപ്യൻ രാഷ്ട്രമായ പോളണ്ട് മധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്നു. ലോകയുദ്ധങ്ങളിലും മറ്റും ഒരുപാട് സംഭവങ്ങളുണ്ടായിട്ടുള്ള ഈ രാജ്യം പ്രകൃതിസൗന്ദര്യത്താലും മനോഹരമാണ്. നൂറിലേറെ കോട്ടകളും മറ്റും സ്ഥിതി ചെയ്യുന്ന ഈ രാജ്യം കാണാൻ ഒട്ടേറെ വിദേശ സഞ്ചാരികളും എത്താറുണ്ട്.

യൂറോപ്യൻ രാഷ്ട്രമായ പോളണ്ട് മധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്നു. ലോകയുദ്ധങ്ങളിലും മറ്റും ഒരുപാട് സംഭവങ്ങളുണ്ടായിട്ടുള്ള ഈ രാജ്യം പ്രകൃതിസൗന്ദര്യത്താലും മനോഹരമാണ്. നൂറിലേറെ കോട്ടകളും മറ്റും സ്ഥിതി ചെയ്യുന്ന ഈ രാജ്യം കാണാൻ ഒട്ടേറെ വിദേശ സഞ്ചാരികളും എത്താറുണ്ട്. പോളണ്ടിലെ വളരെ വിചിത്രമായ ഒരു വിനോദസഞ്ചാര ആകർഷണമാണ് ക്രൂക്കഡ് ഫോറസ്റ്റ്.
അരിവാൾ പോലെ വളഞ്ഞുനിൽക്കുന്ന നാനൂറോളം പൈൻമരങ്ങളാണ് ഈ കാടിന്റെ ആകർഷണം. വടക്കുപടിഞ്ഞാറൻ പോളണ്ടിലെ വെസ്റ്റ് പൊമറേനിയനിലെ ഗ്രിഫിനോ പട്ടണത്തിനു സമീപം നോവെ സാർനോവോ ഗ്രാമത്തിലാണ് ഈ പൈൻമരക്കാട് സ്ഥിതി ചെയ്യുന്നത്.
1930ലാണ് ഈ മരങ്ങൾ നട്ടത്. വളഞ്ഞ മരങ്ങളുടെ ഈ കൂട്ടത്തെ പൊതിഞ്ഞ് വളയാത്ത പൈൻമരങ്ങളുടെ ഒരു കാടുമുണ്ട്. മനുഷ്യപ്രവർത്തനമോ ഏതോ ഉപകരണങ്ങളോ കാരണമാണ് ഈ മരങ്ങൾ വളഞ്ഞുപോയതെന്ന് കരുതപ്പെടുന്നു. എന്നാൽ എന്താണ് ഇതിനു വഴിവച്ചതെന്ന് ഇന്നും കണ്ടെത്താൻ കഴിയാത്ത ദുരൂഹതയാണ്.
ബോട്ടുണ്ടാക്കുന്നതിനോ മറ്റോ കൃത്രിമമായി ഈ രീതിയിൽ മരങ്ങൾ വളച്ചതാണെന്ന് ഒരു വാദമുണ്ട്. എന്നാൽ കനത്ത മഞ്ഞുവീഴ്ചയിലാണ് ഈ മരങ്ങൾ ഈ രൂപത്തിലായതെന്ന് മറ്റൊരു വാദമുണ്ട്. മേഖലയിലെ ഗുരുത്വാകർഷണമാണ് മരങ്ങളെ ഇങ്ങനെ വളച്ചതെന്നും ചിലർ കരുതുന്നുണ്ട്. ഏതായാലും ഇവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം മുതൽ ഏകദേശം 1970 വരെ ഗ്രിഫിനോ പട്ടണവും സമീപമേഖലകളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതിനാൽ എന്താണ് ഈ കാട്ടിൽ സംഭവിച്ചതെന്ന് അറിയാവുന്നവർ വളരെ കുറവാണ്.
നിരവധി ടിവി പരിപാടികളിലും ഡോക്യുമെന്ററികളിലുമൊക്കെ ഈ കാട് ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും ക്രൂക്കഡ് ഫോറസ്റ്റ് ഒരു ദുരൂഹതയായി പോളണ്ടിൽ സ്ഥിതി ചെയ്യുന്നു.