ആഫ്രിക്കയുടെ മുകളിൽ ആകാശത്ത് പറക്കുന്ന വമ്പൻ ജെല്ലിഫിഷ്! 300 കിലോമീറ്റർ നീളം, പ്രതിഭാസത്തിനു പിന്നിൽ
സുവോമി നാഷനൽ പോളർ ഓർബിറ്റിങ് പാർട്‌നർഷിപ് എന്ന ഉപഗ്രഹം 2018ൽ എടുത്ത ഒരു ചിത്രം വൈറലായി. ആഫ്രിക്കയിലെ മാലി എന്ന രാജ്യത്തിനു മുകളിൽ ജെല്ലിഫിഷിന്റെ ആകൃതിയിൽ ഒരു ഘടന പറന്നുപോകുന്നതാണു ചിത്രത്തിലുള്ളത്

സുവോമി നാഷനൽ പോളർ ഓർബിറ്റിങ് പാർട്‌നർഷിപ് എന്ന ഉപഗ്രഹം 2018ൽ എടുത്ത ഒരു ചിത്രം വൈറലായി. ആഫ്രിക്കയിലെ മാലി എന്ന രാജ്യത്തിനു മുകളിൽ ജെല്ലിഫിഷിന്റെ ആകൃതിയിൽ ഒരു ഘടന പറന്നുപോകുന്നതാണു ചിത്രത്തിലുള്ളത്. നാസയുടെയും അമേരിക്കയുടെ ദേശീയ സമുദ്ര, അന്തരീക്ഷ നിയന്ത്രണ ഏജൻസിയുടെയും സംയുക്ത സംരംഭമാണ് സുവോമി എൻപിപി.
300 കിലോമീറ്റർ നീളമുള്ള ജെല്ലിഫിഷ് മേഘത്തിന്റെ ശിരോഭാഗം മാലിയിലെ മോപ്റ്റി എന്ന നഗരത്തിനു മുകളിൽ വരുന്നനിലയിലാണ് ഘടന. ജെല്ലിഫിഷിന്റെ ടെന്റക്കിളിനെ അനുസ്മരിപ്പിക്കുന്ന മറ്റു ഘടനകൾ ബുർക്കിന ഫാസോ വരെ നീളുന്നു.
ഔട്ട്ഫ്‌ളോ ബൗണ്ടറി എന്ന അന്തരീക്ഷ പ്രതിഭാസമാണ് ഇതിനു പിന്നിലെന്ന് ഗവേഷകർ പറയുന്നു. ഇടിമിന്നലുണ്ടാക്കുന്ന മേഘങ്ങളുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ഇത്. ഷോക്ക് വേവ് പോലെ വളരെ വേഗത്തിൽ വായു മേഘങ്ങളിൽ നിന്നു പുറത്തേക്കു പോകുന്നതാണ് ഇതിനു വഴിവയ്ക്കുന്നത്. ഗസ്റ്റ് ഫ്രന്റ് എന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു. മേഘങ്ങളിൽ നിന്നുള്ള തണുത്ത വായു ഉപരിതലത്തിലേക്ക് വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഡൗൺഡ്രാഫ്റ്റ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസമുണ്ടാകുമ്പോൾ ചൂടുള്ള വായു മുകളിലേക്കും നീങ്ങുന്നു.
സാധാരണഗതിയിൽ ഷെൽഫ് ക്ലൗഡ് അഥവാ റോൾ ക്ലൗഡ് എന്നുവിളിക്കുന്ന ഡിസ്‌ക് ആകൃതിയുള്ള മേഘങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. മാലിയിലും സംഭവിച്ചത് ഇതു തന്നെ. എന്നാൽ ഏതോ അന്തരീക്ഷ പ്രതിഭാസം കാരണം ഡിസ്‌ക് ഘടന അലങ്കോലമായതാണ് ജെല്ലിഫിഷിന്റെ രൂപത്തിൽ മേഘമുണ്ടാകാൻ കാരണം.