അക്രമവും കൊലയും; ലോകത്തെ ഏറ്റവും ക്രിമിനലായ സസ്തനി; കണ്ടാൽ വെറുമൊരു പാവം!
ലോകത്തെ ഏറ്റവും കൊലപാതകപ്രവണതയുള്ള സസ്തനി ഏതെന്നു ചോദിച്ചാൽ മനുഷ്യർ തന്നെയെന്ന് നമ്മൾ ഉത്തരം നൽകിയേക്കും. കാരണം നമ്മുടെ സമൂഹത്തിൽ ധാരാളം ക്രിമിനൽ പ്രവൃത്തികളൊക്കെ നടക്കാറുണ്ട്.

ലോകത്തെ ഏറ്റവും കൊലപാതകപ്രവണതയുള്ള സസ്തനി ഏതെന്നു ചോദിച്ചാൽ മനുഷ്യർ തന്നെയെന്ന് നമ്മൾ ഉത്തരം നൽകിയേക്കും. കാരണം നമ്മുടെ സമൂഹത്തിൽ ധാരാളം ക്രിമിനൽ പ്രവൃത്തികളൊക്കെ നടക്കാറുണ്ട്. എന്നാൽ ചോദ്യത്തിനുത്തരം ഇതല്ല. മീർക്യാറ്റ് എന്ന വളരെ ക്യൂട്ടായ ജീവികളാണ് ലോകത്തിൽ ഏറ്റവും ക്രിമിനൽ മൈൻഡുള്ള സസ്തനി. ആയിരം സസ്തനികളിൽ നടത്തിയ പഠനത്തിനൊടുവിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ കാര്യമാണിത്.
കീരി കുടുംബത്തിൽപെട്ട മീർക്യാറ്റുകൾ തെക്കൻ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. വീതിയുള്ള തലയും വലിയ കണ്ണുകളും നീളമുള്ള കാലുകളും ഇവയ്ക്കുണ്ട്. ഇവയുടെ ആകെ നീളം 35 സെന്റിമീറ്റർ വരെയൊക്കെയാണ് വരുന്നത്. സാമൂഹികമായി ഇടപെട്ട് ജീവിക്കുന്നവയാണ് മീർക്യാറ്റുകൾ. 50 പേർ വരെയടങ്ങിയ ഗ്രൂപ്പുകളിൽ ഇവയെ കാണാം.
ഒരു സ്പീഷീസിനകത്തു തന്നെ തമ്മിൽ തമ്മിലുള്ള അക്രമം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മീർക്യാറ്റുകളിലാണ്. മീർക്യാറ്റ് എണ്ണത്തിൽ 19 ശതമാനം വരെ ഇത്തരം ആക്രമണത്താൽ കൊല്ലപ്പെടുന്നെന്നു കാണാം. വളരെ ഉയർന്ന തോതാണ് ഇത്.
പല മൃഗങ്ങളും ചെയ്യുന്നതു പോലെ മീർക്യാറ്റുകളും തങ്ങൾ കൂട്ടമായി ജീവിക്കുന്ന മേഖല തിരിച്ചിടാറുണ്ട്. അനധികൃതമായി ഇങ്ങോട്ടേക്കു കടന്നുകയറിയാൽ അക്രമവും കൊലയുമായിരിക്കും നടക്കുക. ആൺമൃഗങ്ങളേക്കാൾ ആക്രമണകാരികൾ പെൺമൃഗങ്ങളാണ് മീർക്യാറ്റുകളുടെ ഇടയിൽ. ഒരു ഗ്രൂപ്പിലെ പെൺനേതാവ് ചത്തുകഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ ശരീരവലുപ്പവും പ്രായവുമുള്ള പെൺമീർക്യാറ്റിനാകും നേതാവാകാൻ അവസരം ലഭിക്കുക.
നേതാവായി കഴിഞ്ഞാൽ ഈ മീർക്യാറ്റുകളിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കും. ഇവയുടെ ശരീരഭാരവും കൂടും. ഇതോടൊപ്പം തന്നെ ഇവ ഗ്രൂപ്പിലെ മറ്റു പെൺജീവികളുമായി ശണ്ഠയാകുകയും ചെയ്യും. പ്രതിയോഗികളാകുന്നവയെ കൂട്ടത്തിൽനിന്നു തുരത്താനോ കൊല്ലാനോ ഇവ മടിക്കാറില്ല. കാണാൻ വളരെ ഭംഗിയുള്ള ജീവികളായ മീർക്യാറ്റുകളെ കണ്ടാൽ പാവങ്ങളാണെന്നേ തോന്നൂ. എന്നാൽ പുറംകാഴ്ചയിലല്ല കാര്യമെന്ന് മീർക്യാറ്റുകൾ നമ്മെ പഠിപ്പിക്കുന്നു. അത്യന്തം അക്രമണോത്സുകമായ ഒരു സമൂഹമാണ് ഈ ജീവികൾക്കുള്ളത്.