മഴ എത്തിയതോടെ വലയും വടിയുമൊക്കെമായി ഇറങ്ങുന്നവരോട് മത്സ്യരംഗത്തെ ഗവേഷകർക്കും ഫിഷറീസ് വകുപ്പിനും ഒരു അപേക്ഷയുണ്ട്. ഊത്തപിടിച്ചാൽ നാടൻ മത്സ്യങ്ങളുടെ വംശം തന്നെ ഉന്മൂലനം ചെയ്യപ്പെടും. നിയമപരമായും ഇതു തെറ്റാണ്. വല ഉപയോഗിച്ച് പൊതു ജലാശയത്തിൽ നിന്ന് മീൻ പിടിക്കണമെങ്കിൽ പോലും ലൈസൻസ് ആവശ്യമാണ്. സ്വന്തം

മഴ എത്തിയതോടെ വലയും വടിയുമൊക്കെമായി ഇറങ്ങുന്നവരോട് മത്സ്യരംഗത്തെ ഗവേഷകർക്കും ഫിഷറീസ് വകുപ്പിനും ഒരു അപേക്ഷയുണ്ട്. ഊത്തപിടിച്ചാൽ നാടൻ മത്സ്യങ്ങളുടെ വംശം തന്നെ ഉന്മൂലനം ചെയ്യപ്പെടും. നിയമപരമായും ഇതു തെറ്റാണ്. വല ഉപയോഗിച്ച് പൊതു ജലാശയത്തിൽ നിന്ന് മീൻ പിടിക്കണമെങ്കിൽ പോലും ലൈസൻസ് ആവശ്യമാണ്. സ്വന്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ എത്തിയതോടെ വലയും വടിയുമൊക്കെമായി ഇറങ്ങുന്നവരോട് മത്സ്യരംഗത്തെ ഗവേഷകർക്കും ഫിഷറീസ് വകുപ്പിനും ഒരു അപേക്ഷയുണ്ട്. ഊത്തപിടിച്ചാൽ നാടൻ മത്സ്യങ്ങളുടെ വംശം തന്നെ ഉന്മൂലനം ചെയ്യപ്പെടും. നിയമപരമായും ഇതു തെറ്റാണ്. വല ഉപയോഗിച്ച് പൊതു ജലാശയത്തിൽ നിന്ന് മീൻ പിടിക്കണമെങ്കിൽ പോലും ലൈസൻസ് ആവശ്യമാണ്. സ്വന്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഴ എത്തിയതോടെ വലയും വടിയുമൊക്കെമായി ഇറങ്ങുന്നവരോട് മത്സ്യരംഗത്തെ ഗവേഷകർക്കും ഫിഷറീസ് വകുപ്പിനും ഒരു അപേക്ഷയുണ്ട്. ഊത്തപിടിച്ചാൽ നാടൻ മത്സ്യങ്ങളുടെ വംശം തന്നെ ഉന്മൂലനം ചെയ്യപ്പെടും. നിയമപരമായും ഇതു തെറ്റാണ്. വല ഉപയോഗിച്ച് പൊതു ജലാശയത്തിൽ നിന്ന് മീൻ പിടിക്കണമെങ്കിൽ പോലും ലൈസൻസ് ആവശ്യമാണ്. സ്വന്തം ആവശ്യത്തിന് ഒറ്റച്ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കാൻ മാത്രമാണ് നിയന്ത്രണമില്ലാത്തത്. 20 വാട്സിൽ കൂടുതൽ വെളിച്ചമുള്ള ടോർച്ച് പോലും ഉപയോഗിക്കരുത്. പഞ്ചായത്തിനു മുതൽ കലക്ടർക്ക് വരെ നടപടി എടുക്കാം. ആരും അനങ്ങാറില്ലെന്നു മാത്രം. 

കാലവർഷത്തോടൊപ്പം വലവിരിച്ചെത്തുന്ന ഊത്തപിടുത്തത്തിന് എതിരെ വടിയെടുത്ത് ഫിഷറീസ് വകുപ്പ് ഈ വർഷവും രംഗത്തുണ്ട്. ഊത്തയുടെ വിഡിയോയും മറ്റും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചാലും നടപടി എടുക്കാമെന്നാണ് വകുപ്പ്. കേരള അക്വാകർച്ചർ ആൻഡ് ഇൻലൻഡ് ഫിഷറീസ് ആക്ട്– 2021 പ്രകാരം പിഴയും തടവും കിട്ടാവുന്ന കുറ്റമാണ് ഇത്. മത്സ്യസമ്പത്തിനു വൻനാശം വരുത്തുന്ന ഉടക്കുവല ഉൽപ്പാദിപ്പിക്കുന്നതു സർക്കാർ ഏജൻസിയാണെന്ന വൈരുധ്യവും നിലനിൽക്കുന്നു. 

ADVERTISEMENT

വരാൽ ചാടിമറിയുമ്പോൾ ഒഴിഞ്ഞുമാറി കരിമീൻ
പുതുവെള്ളം കണ്ടാൽ വരാൽ ചാടും. കരിമീൻ മാത്രമാണ് പുതുമഴയിൽ മുട്ടയിടാത്ത ഏക മത്സ്യം. പുതുമഴ പെയ്യുമ്പോൾ ആഴം കുറഞ്ഞ പാടത്തേക്കും ജലാശയങ്ങളിലേക്കും ഇവ കയറി വരുന്നതു മുട്ടയിടാനാണെന്നതു പലർക്കും അറിയില്ല. മീനിനെ പിടിക്കാൻ അവരും ചാടുന്നു. കാലാകാലങ്ങളായി ഇതു തുടരുന്നു. 

പാടത്ത് മീന്‍പിടിക്കാനായി വലയുമായി പോകുന്നവര്‍. മുത്തങ്ങയ്ക്കു സമീപത്തുനിന്നൊരു ദൃശ്യം. (ഫയൽ ചിത്രം: മനോരമ)

നാടൻ പള്ളത്തി, തൂളി, കുറുവ, വരാൽ, മഞ്ഞക്കൂരി, മുശി, പരൽ, വരാൽ, കൂരൽ തുടങ്ങിവയയാണ് മൺസൂൺ തുടങ്ങിയാലുടൻ മുട്ടയിടാനായി ഒരുങ്ങുന്നത്. ഒരുലക്ഷം മുട്ട വരെ ഇടുന്ന ഇനങ്ങളുമുണ്ട്. ഇങ്ങനെ ഇടുന്ന ആയിരക്കണക്കിനു മുട്ടകൾ വിരിഞ്ഞാണ് ഇവ വംശസമൃദ്ധി നിലനിർത്തുന്നത്. ഭാവിയിലും ആവശ്യത്തിന് നാടൻ മത്സ്യങ്ങൾ കിട്ടണമെങ്കിൽ ഈ മുട്ടകളെല്ലാം വിരിയണം. 

ADVERTISEMENT

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇതൊരു ഉപജീവനമാർഗമാണ്. അവർ ഊത്തപിടുത്തത്തിനു പൊതുവെ പോകാറില്ല. കുട്ടനാട്ടിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ വെള്ളം കയറാനായി മഴക്കാലത്ത് തുറന്നിടും. വെള്ളത്തോടൊപ്പം വളക്കൂറുള്ള എക്കലും പാടത്തേക്കു കയറും. അത് അടുത്ത കൃഷിക്ക് ജൈവസമ്പത്തായി മാറും. ഊത്തസമയത്ത് മുട്ടയിടാൻ കയറി വരുന്ന മത്സ്യങ്ങളെ പിടിക്കരുതെന്ന അലിഖിത നിയമവും കുട്ടനാടൻ കർഷകർക്കിടയിലുണ്ടായിരുന്നു . 

റോഡിലെ വെള്ളത്തിൽ നിന്നു മീൻപിടിക്കുന്നവർ. (ഫയൽ ചിത്രം: മനോരമ)

ആഘോഷമാക്കരുത്; പാരിസ്ഥിതികമര്യാദ പരിശീലിക്കണം 
ചൈനയാണ് ഇക്കാര്യത്തിൽ മാതൃക. മൺസൂൺ തുടങ്ങുന്ന ആദ്യത്തെ ഒരു ദിവസം അനുവദനീയമായ ഏതാനും മേഖലകളിൽ ആളുകൾക്ക് ഉത്സവം പോലെ ഇവയെ പിടിക്കാൻ അനുവാദം നൽകും. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ താമസിച്ച് ഈ മത്സ്യവിഭവങ്ങൾ കഴിക്കുന്നത് ഇവിടെ ഉത്സവമാണ്. ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന മിക്ക ഏഷ്യൻ രാജ്യങ്ങളിലും മീൻപിടിത്തം നിത്യജീവിതത്തിന്റെ ഭാഗാണ്. മത്സ്യപ്രജനനം മൺസൂൺ പൈതൃക സംരക്ഷിത ടൂറിസത്തിന്റെ ഭാഗമാക്കിയ രാജ്യങ്ങളുമുണ്ട്. 

ADVERTISEMENT

അതുപോലെ നമുക്കും ചില സ്ഥലങ്ങളിൽ ഏതാനും ദിവസത്തേക്ക് ഇത് അനുവദിക്കുന്നത് ഉചിതമായിരിക്കുമെന്ന് കുട്ടനാട്ടിൽ മത്സ്യപുനർജീവന പദ്ധതിക്കു നേതൃത്വം നൽകിയ ശാസ്ത്രജ്ഞനായ ഡോ. കെ. ജി. പദ്മകുമാർ പറയുന്നു. മത്സ്യങ്ങൾ പ്രജനനത്തിനായി ആറ്റിൽ നിന്നും മറ്റും കയറി വരുന്ന പാടങ്ങളും ആഴം കുറഞ്ഞ തോടുകളും അവ പുഴയുമായി ചേരുന്ന വളവും തിരിവുമുള്ള ഒഴുക്കു കുറഞ്ഞ ഭാഗങ്ങളും ഉൾപ്പെടുത്തി സംസ്ഥാനത്ത് മത്സ്യ പ്രജനന സംരക്ഷിത മേഖലകൾ സൃഷ്ടിക്കണമെന്ന ശുപാർശ സർക്കാർ പരിഗണനയിലാണ്. ഈ ഒരു മാസക്കാലത്തേക്ക് മീൻപിടുത്ത നിരോധനം ഏർപ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ട്. 

മഴക്കാലത്ത് ചൂണ്ടയിട്ട് മീൻ പിടിക്കുന്നയാൾ. ആലപ്പുഴയിൽ നിന്നുള്ള ദൃശ്യം. (ഫയൽ ചിത്രം: അരുൺ ശ്രീധർ/മനോരമ)

വയലുകൾ മത്സങ്ങൾക്കും ജന്മാവകാശമുള്ള ജല ആവാസവ്യവസ്ഥ
എല്ലാ ജീവികൾക്കും പ്രജനനം നടത്താനുള്ള അവകാശമുണ്ട്. വയലുകൾ സംരക്ഷിക്കണം എന്നു പറഞ്ഞാൽ മത്സ്യങ്ങളുടെ ജന്മാവകാശമുള്ള ഇത്തരം ആവാസ വ്യവസ്ഥകൾ കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. ആ സമയത്ത് അവയെ പിടിക്കുന്നത് പാരിസ്ഥിതിക അധാർമികതയാണെന്നും പത്മകുമാർ പറഞ്ഞു. ഇതൊരു ആഘോഷമാക്കി സാമൂഹിക മാധ്യമങ്ങളിൽ ഇടുന്നത് അനൗചിത്യമാണ്. പ്രജനന സമയത്ത് മത്സ്യങ്ങൾക്ക് അതിനുള്ള സ്ഥലവും സ്വകാര്യതയും ഒരുക്കുന്ന തരത്തിലേക്ക് ജനങ്ങളുടെ മനോഭാവം മാറണം. 

അനധികൃത മത്സ്യ ബന്ധനത്തിനായി പെരിങ്ങര പഞ്ചായത്തിലെ തോട്ടിൽ സ്ഥാച്ചിരുന്ന മീൻകുടുകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തപ്പോൾ.

പാടങ്ങളും വയലുകളും തോടുകളും ഇല്ലാതാകുന്നത് ഇപ്പോൾ തന്നെ അപ്രതീക്ഷിത പ്രളയത്തിലേക്ക് നയിക്കുന്നു. പാടങ്ങൾ ഇല്ലെങ്കിൽ മത്സ്യങ്ങൾക്കു മുട്ടയിടാൻ കഴിയില്ല. നദിയിലെ കുത്തൊഴുക്കിൽ അവ മുട്ടയിടില്ല. ഇതിനായി നദീതീരത്ത്  മുളം കാടുകൾ വളരാനും എക്കൽ അടിയാനും അനുവദിക്കണം. കോൺക്രീറ്റും കൽക്കെട്ടുമല്ല വേണ്ടത്. വേനൽക്കാലത്ത് വെള്ളം വറ്റുമ്പോൾ ചെറിയ കുഴികളിലും മറ്റും കിടക്കുന്ന മത്സ്യങ്ങളെ പിടിക്കരുത്. വയറ്റിൽ മുട്ട പേറുന്ന ഈ പൊരുന്ന (ബ്രൂഡ് സ്റ്റോക്ക്) മീനുകളാണ് ഊത്തയായി കയറി വരുന്നത്. 

ഊത്തക്കാലത്ത് അണ്ഡാശയത്തിലേക്കു പുതുവെള്ളം കടന്നുചെല്ലുമ്പോൾ മത്സ്യങ്ങളുടെ ശരീരം മാർദവമുള്ളതായി മാറും. ഇതാണ് രുചി വർധിക്കാൻ കാരണം.  പരിഞ്ഞിൽ എന്ന പേരിൽ അറിയിപ്പെടുന്ന മത്സ്യമുട്ടകൾ പ്രത്യേകം വേർതിരിച്ച് വിഭവങ്ങൾ ഉണ്ടാക്കുന്നതും നാട്ടിലെ പതിവാണ്. എന്നാൽ ഇതിനെല്ലാം പിന്നിൽ ഇത്തരം ചില പാരിസ്ഥിതിക നൈതികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടെന്നതും മറക്കാതിരിക്കാം.