ADVERTISEMENT

ഭൂമി നമ്മുടേതാണ്, സംരക്ഷിക്കേണ്ടതും നാം തന്നെയാണ്’ പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി താരങ്ങൾ. മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ പദ്ധതിയായ വൻതാരയ്ക്കുവേണ്ടിയാണ് സിനിമാ താരങ്ങളായ ജാൻവി കപൂർ, അജയ് ദേവ്ഗൺ, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ തുടങ്ങിയവർ ഒന്നിച്ചത്. ‘ഭൂമിയെ സംരക്ഷിക്കാൻ നാം എടുക്കുന്ന തീരുമാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, ഭൂമിയെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് നമുക്ക് ഈ പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞയെടുക്കാം.’– താരങ്ങൾ പറഞ്ഞു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് വൻതാര പുറത്തിറക്കിയ വിഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു.

ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നതാണ് വൻതാര. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, 3000 ഏക്കർ വിസ്തൃതിയുള്ള ഒരു വനം സൃഷ്ടിക്കുകയായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

പരുക്കേറ്റതും അവഗണിക്കപ്പെട്ടതും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളെ രക്ഷിക്കുകയും ചികിത്സിക്കുകയും പുനഃരധിവസിപ്പിക്കുകയും ചെയ്യുന്ന ഇടമാണ് വൻതാര.  കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ, വൻതാര 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷിച്ചു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുടെ പുനരധിവാസത്തിലും മുൻകൈയെടുത്തു.

ആനകൾക്ക് പ്രത്യേകസൗകര്യങ്ങൾവൻതാരയിൽ ആനകൾക്കുള്ള ഒരു കേന്ദ്രവും സിംഹങ്ങളും കടുവകളും മുതലകളും പുള്ളിപ്പുലികളും ഉൾപ്പെടെയുള്ള ചെറുതും വലുതുമായ നിരവധി ജീവജാലങ്ങൾക്ക് സൗകര്യമുണ്ട്. വൻതാരയിലെ ആനകൾക്കായുള്ള കേന്ദ്രത്തിൽ അത്യാധുനിക ഷെൽട്ടറുകൾ, ജലചികിത്സാ കുളങ്ങൾ, ജലാശയങ്ങൾ, ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനായുള്ള സൗകര്യം എന്നിവയുണ്ട്. മൃഗഡോക്ടർമാർ, ജീവശാസ്ത്രജ്ഞർ, പാത്തോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, പ്രകൃതിശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ 500-ലധികം ആളുകൾ ഉൾപ്പെടുന്ന സ്പെഷ്യലൈസ്ഡ് പരിശീലനം ലഭിച്ച ജീവനക്കാർ 200-ലധികം ആനകളെ പരിചരിക്കുന്നു. ആനകൾക്കായുള്ള 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com