കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ കെട്ടിപ്പിടിച്ച് നിന്ന് മൂന്നുപേർ; നൊമ്പരമായി അവസാന കാഴ്ച
വടക്കൻ ഇറ്റലിയിൽ ഉണ്ടായ അതിശക്തമായ മഴ കനത്ത നാശനഷ്ടമാണ് വരുത്തിവച്ചത്. പലയിടത്തും വെള്ളം കയറിയ നിലയിലാണ്. ഇതിനിടെ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട മൂന്നുപേര്‍ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ വിങ്ങലായി മാറി.

വടക്കൻ ഇറ്റലിയിൽ ഉണ്ടായ അതിശക്തമായ മഴ കനത്ത നാശനഷ്ടമാണ് വരുത്തിവച്ചത്. പലയിടത്തും വെള്ളം കയറിയ നിലയിലാണ്. ഇതിനിടെ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട മൂന്നുപേര്‍ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ വിങ്ങലായി മാറി. ഫ്രിയൂലി മേഖലയിലെ നാറ്റിസോൺ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ നീരൊഴുക്ക് വർധിക്കുകയും പട്രീസിയ കോർമോസ് (20), ബിയാൻക ഡോറോസ് (23), ക്രിസ്റ്റ്യൻ മോൾനാർ (25) എന്നിവർ അകപ്പെടുകയുമായിരുന്നു.
നദിയിലേക്ക് ഇറങ്ങുന്നതിന് മുൻപ് സംഘം രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചിരുന്നു. അവർ എത്തുമ്പോൾ കാണുന്ന കാഴ്ച മൂവരും കെട്ടിപ്പിടിച്ച് നദിക്കരയിൽ നിന്നും ഏതാനും മീറ്ററുകൾ മാറി നിൽക്കുന്നതാണ്. ഹെലികോപ്ടറിലെത്തിയ സേന കയർ എറിഞ്ഞു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ജലപ്രവാഹത്തിൽ മൂവരും ഒലിച്ചുപോയി. പിന്നീട് നടത്തിയ തിരച്ചിലിൽ ഒരു കിലോമീറ്റർ അകലെയായി കോർമോസിന്റെയും ഡോറോസിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി.
എന്നാൽ, മോൾനാറിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ല. മോൾനാറിനെ കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തകർ അവസാനമായി പകർത്തിയ ഇവരുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇറ്റലിയിലെ തന്റെ കുടുംബത്തെ കാണാനെത്തിയതായിരുന്നു റൊമാനിയക്കാരിയായ ഡോറോസെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.