‘വേനൽക്കാലമാണ്, സഞ്ചാരികളെ നിരാശപ്പെടുത്തേണ്ടെന്ന് കരുതി’: പൈപ്പ് ‘വെള്ളച്ചാട്ടത്തിൽ’ അധികൃതർ
ആഗോളതലത്തിൽ യുനെസ്കോ ഗ്ലോബൽ ജിയോപാർക്കായി തിരഞ്ഞെടുത്ത 213 പാർക്കുകളിൽ ഒന്നാണ് ഈ പ്രദേശം.
ആഗോളതലത്തിൽ യുനെസ്കോ ഗ്ലോബൽ ജിയോപാർക്കായി തിരഞ്ഞെടുത്ത 213 പാർക്കുകളിൽ ഒന്നാണ് ഈ പ്രദേശം.
ആഗോളതലത്തിൽ യുനെസ്കോ ഗ്ലോബൽ ജിയോപാർക്കായി തിരഞ്ഞെടുത്ത 213 പാർക്കുകളിൽ ഒന്നാണ് ഈ പ്രദേശം.
ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമെന്ന് ചൈന അവകാശപ്പെട്ടിരുന്ന യുൻതായ് വെള്ളച്ചാട്ടം കൃത്രിമമാണെന്ന് കാണിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നുണ്ട്. സീനിക് പാർക്കിലെ മലമുകളിൽ നിന്ന് പൈപ്പ് മാർഗം വെള്ളം താഴേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇക്കാര്യം പാർക്ക് അധികൃതർ തന്നെ സമ്മതിച്ചിരിക്കുകയാണ്. ‘വേനൽക്കാലത്ത് സഞ്ചാരികളെ നിരാശപ്പെടുത്തരുതെന്ന് കരുതിയാണ് പൈപ്പിട്ട് വെള്ളമെത്തിച്ചത്. യുൻെതായ് മലനിരകളുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതിൽ വെള്ളച്ചാട്ടത്തിനുള്ള പങ്കുകൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു കൃത്രിമത്തിന് തയാറായതെ’ന്ന് അധികൃതർ വ്യക്തമാക്കി.
ആഗോളതലത്തിൽ യുനെസ്കോ ഗ്ലോബൽ ജിയോപാർക്കായി തിരഞ്ഞെടുത്ത 213 പാർക്കുകളിൽ ഒന്നാണ് ഈ പ്രദേശം. യുൻതായ് മലനിരകളിൽ കയറിയ ഒരു സഞ്ചാരിയാണ് ഈ തട്ടിപ്പ് ആദ്യം കണ്ടത്. ചൈനയിലെ ഒരു യൂട്യൂബ് ചാനൽവഴിയാണ് വിഡിയോ പുറത്തുവന്നത്. പാറ തുരന്ന് നിർമിച്ച പൈപ്പിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നത് വിഡിയോയിൽ കാണാം. കഴിഞ്ഞ വർഷം 70 ലക്ഷം പേരാണ് പാർക്ക് സന്ദർശിച്ചിരുന്നത്. എല്ലാവരെയും പറ്റിക്കുന്ന നടപടിയാണ് ചൈന നടത്തിയതെന്ന് ആളുകൾ പ്രതികരിച്ചു.