ഒരുകാലത്ത് പശ്ചിമഘട്ടത്തിലെ ആനകളുടെ പ്രധാന ആവാസ മേഖലയായിരുന്നു മൂന്നാർ. എന്നാലിന്ന് അത് നിലനിൽപ്പിനായി പോരാടുന്ന ഇടമായി മാറിയിരിക്കുന്നു. സ്വൈര്യമായി ആനകൾ വിഹരിച്ചിരുന്ന മൂന്നാറിലെ ചോല വനങ്ങളാണ് തേയില തോട്ടങ്ങളും യൂക്കാലിപ്റ്റ്സ് തോട്ടങ്ങളുമൊക്കെയായി മാറിയത്.

ഒരുകാലത്ത് പശ്ചിമഘട്ടത്തിലെ ആനകളുടെ പ്രധാന ആവാസ മേഖലയായിരുന്നു മൂന്നാർ. എന്നാലിന്ന് അത് നിലനിൽപ്പിനായി പോരാടുന്ന ഇടമായി മാറിയിരിക്കുന്നു. സ്വൈര്യമായി ആനകൾ വിഹരിച്ചിരുന്ന മൂന്നാറിലെ ചോല വനങ്ങളാണ് തേയില തോട്ടങ്ങളും യൂക്കാലിപ്റ്റ്സ് തോട്ടങ്ങളുമൊക്കെയായി മാറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് പശ്ചിമഘട്ടത്തിലെ ആനകളുടെ പ്രധാന ആവാസ മേഖലയായിരുന്നു മൂന്നാർ. എന്നാലിന്ന് അത് നിലനിൽപ്പിനായി പോരാടുന്ന ഇടമായി മാറിയിരിക്കുന്നു. സ്വൈര്യമായി ആനകൾ വിഹരിച്ചിരുന്ന മൂന്നാറിലെ ചോല വനങ്ങളാണ് തേയില തോട്ടങ്ങളും യൂക്കാലിപ്റ്റ്സ് തോട്ടങ്ങളുമൊക്കെയായി മാറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് പശ്ചിമഘട്ടത്തിലെ ആനകളുടെ പ്രധാന ആവാസ മേഖലയായിരുന്നു മൂന്നാർ. എന്നാലിന്ന് അത് നിലനിൽപ്പിനായി പോരാടുന്ന ഇടമായി മാറിയിരിക്കുന്നു. സ്വൈര്യമായി ആനകൾ വിഹരിച്ചിരുന്ന മൂന്നാറിലെ ചോല വനങ്ങളാണ് തേയില തോട്ടങ്ങളും യൂക്കാലിപ്റ്റ്സ് തോട്ടങ്ങളുമൊക്കെയായി മാറിയത്. സ്വാഭാവിക വനങ്ങൾ വെട്ടിമാറ്റി ബ്രിട്ടീഷുകാർ ഏകവിള തോട്ടങ്ങളുണ്ടാക്കിയത് ഈ ഭൂപ്രകൃതിയെ തന്നെ തകിടം മറിച്ചു. പല ജന്തു വൈവിധ്യങ്ങളും ഇവിടെനിന്നും പൂർണമായും അപ്രത്യക്ഷമായി. ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേ ആനകൾ ഏറ്റവും ക്രൂരമായി വേട്ടയാടപ്പെട്ടിട്ടുള്ള ഇടങ്ങളിലൊന്നുകൂടിയാണ് മൂന്നാർ. ആനകളടക്കമുള്ള ജീവികളുടെ ശേഷിച്ച ആവാസവ്യവസ്ഥയിലാണ് കയ്യേറ്റങ്ങളും കോൺക്രീറ്റ് കാടുകളും പിന്നാലെ എത്തിയത്. ഇവിടെ വനങ്ങളുണ്ടാക്കിയ മൂന്നാറിന്റെ മക്കളായ ആനകൾക്ക് ഇന്നവരുടെ മണ്ണും വിണ്ണും ‌അന്യമായിക്കൊണ്ടിരിക്കുന്നു.

പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന വന്യജീവിയാണ് ആനകൾ. മൂന്നാറിലെ ഭൂപ്രകൃതിയും ആനകളും തമ്മിലുള്ളത് അത്രമേൽ ആഴമേറിയ ആത്മബന്ധമാണ്. ആനകൾ വേരുകളെ ഇളക്കുന്നത് പുതിയ സസ്യങ്ങളുണ്ടാക്കാൻ സഹായിക്കും. ആനകൾ പിണ്ഡമിടുന്നതിലൂടെ ബഹുദൂരങ്ങളിലേക്ക് വിത്തുവിതരണമുണ്ടാവുകയും വനം വ്യാപിക്കുകയും ചെയ്യുന്നു. മൂന്നാറിലെ ചോല വനങ്ങളുടെ സൃഷ്ടിയിൽ ഏറ്റവും നിർണായകമായ പങ്കു വഹിച്ചവർ ഇവരാണ്.

തേയിലത്തോട്ടത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനകൾ
ADVERTISEMENT

ആനകൾ മണ്ണിൽ സൃഷ്ടിക്കുന്ന കുഴികൾ മഴക്കാലങ്ങളിൽ ചെറിയ വെള്ളക്കെട്ടുകളായി മാറുന്നു. കാലാന്തരത്തിൽ ഇത് ചെറു കുളങ്ങളായും രൂപം മാറുന്നതോടെ കാടിന് പുതിയൊരു ജൈവ മേഖല രൂപപ്പെടുകയും അത് കാലാകാലങ്ങളിൽ പുതുക്കപ്പെടുകയും ചെയ്യുന്നു. ഉയർന്ന മരത്തിന്റെ ചില്ലകൾ ഒടിച്ചിടുന്ന ആനകൾ സഹജീവികളുടെ വിശപ്പും അകറ്റുന്നു.

മൂന്നാർ. വിദൂരദൃശ്യം

ആഹാരം തേടി ആനകൾ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ആനത്താരകളാണ് പിന്നീട് കാട്ടുവഴികളായത്. ആ വഴികൾ പിന്തുടർന്നാണ് മനുഷ്യർ കാടുവെട്ടി പിടിച്ചത്. തങ്ങളുടെ പൂർവികരുണ്ടാക്കിയ ആനത്താരകളിലൂടെ ആഹാരം തേടിയിറങ്ങുന്ന പുതുതലമുറയിലെ ആനകൾ ഇന്ന് ചെന്നെത്തുന്നത് മനുഷ്യർക്കിടയിലേക്കാണ്.

ADVERTISEMENT

മൂന്നാറിലെ ആനകളെ ഒന്നര പതിറ്റാണ്ടോളമായി പിന്തുടരുന്ന പരിസ്ഥിതി പ്രവർത്തകനാണ് ഹാ‍ഡ്‌ലി രജ്‍ഞിത്ത്. മൂന്നാറിലെ ആനകളുടെ ആവാസവ്യവസ്ഥയിലുണ്ടായ വ്യാപകമായ നാശവും അത് പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഹാഡ്‌ലിയെപ്പോലുള്ളവർ കാലങ്ങളായി നമ്മോട് പങ്കുവയ്ക്കുന്നുണ്ട്. മൂന്നാറിൽ ആനകൾ ഇല്ലാതായാൽ ആർക്കും ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്ന് ഹാഡ്‌ലി പറയുന്നു.

ഹാ‍ഡ്‌ലി രജ്‍ഞിത്ത്

നാടിറങ്ങുന്ന ആനകളിലെ പ്രധാനിയാണ് മൂന്നാറുകാരുടെ സ്വന്തം പടയപ്പ. മുൻകാലുകളേക്കാൾ നീളം കുറഞ്ഞ പിൻ കാലുകൾ കാരണം ആനയുടെ നടപ്പിലുണ്ടായ രജനി സ്റ്റൈൽ കണ്ടാണ് മൂന്നാറിലെ തോട്ടം തൊഴിലാളികൾ ഇവന് പടപ്പയെന്ന പേരിട്ടത്. വർഷങ്ങളായി മനുഷ്യരോട് വളരെ അടുത്ത് ഇടപെഴകുന്ന  പടയപ്പ  ഇന്ന് അക്രമകാരിയായി മാറിയെന്ന വാർത്തകൾക്ക് പിന്നിൽ ചില വസ്തുതകളുണ്ട്. മതപ്പാടുള്ള സമയം ആന കൂടുതൽ വന്യമാകും. നമ്മൾ എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന പടയപ്പയെയല്ല മതപ്പാടുള്ളപ്പോൾ കാണുന്നത്. കൊമ്പൻ പിടിയാനയുടെ അടുത്തേക്ക് പോകാൻ നോക്കുമ്പോൾ അല്ലെങ്കിൽ പിടിയാന പടയപ്പയുടെ അടുത്തേക്ക് പോകാനൊരുങ്ങുമ്പോഴോ ആളുകൾ പടക്കമെറിഞ്ഞു ഭയപ്പെടുത്തുന്നു. പിടിയാനയുടെ അടുത്തേക്ക് ആനയ്ക്കു പോകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് ആനയെ കൂടുതൽ പ്രകോപിപ്പിക്കുമെന്നും ഹാ‍‍ഡ്‌ലി പറയുന്നു. 

പ്ലാസ്റ്റിക് കൂമ്പാരത്തിനു സമീപം നിൽക്കുന്ന കാട്ടാന
ADVERTISEMENT

സ്വഭാവിക വനങ്ങളുടെ നാശവും കയ്യേറ്റങ്ങളും മാത്രമല്ല അനിയന്ത്രിതമായ പരിസ്ഥിതി മലിനീകരണവും മൂന്നാറിന്റെ ജൈവ വൈവിധ്യത്തെ താളം തെറ്റിച്ചിട്ടുണ്ട്. ആഹാരം തേടിയിറങ്ങുന്ന പടയപ്പയടക്കമുള്ള കാട്ടാനകൾ ഇന്ന് ചെന്നെത്തുന്നത് മൂന്നാറിലെ മാലിന്യക്കൂമ്പാരങ്ങളിലേക്കാണ്. മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളുന്നത് മൂന്നാറിലെ ഡംപ്യാർഡിലാണ്. നശിച്ച പച്ചക്കറികളെല്ലാം എത്തുന്നത് പ്ലാസ്റ്റിക് ചാക്കുകളിലാണ്. അതി‌നുള്ളിൽ തക്കാളി, കാരറ്റ്, കാബേജെല്ലാമുണ്ട്, ഇതിന്റെ മണം പിടിച്ച് ആനകൾ ഡംപ്യാർഡിലേക്ക് വരും. ഈ മാലിന്യം കഴിക്കുന്നതിനൊപ്പം പ്ലാസ്റ്റിക്കും ആനയുടെ വയറ്റിലേക്ക് പോകുന്നു. ഭക്ഷണപദാർഥങ്ങളും പ്ലാസ്റ്റിക്കും ഒരുമിച്ച് ഇടുന്നതിനാൽ അപകടം സൃഷ്ടിക്കുന്നു. 

വിശപ്പും ചൂടും ഏറ്റവും അധികം അനുഭവിക്കുന്ന ജീവിയാണ് ആനകൾ. വിയർപ്പ് ഗ്രന്ഥികൾ വളരെ കുറവായതിനാൽ ശരീര താപനില നിയന്ത്രി‍ക്കുക ആനകൾക്ക് ഏറെ ബുദ്ധിമുട്ടാണ്. കാട്ടാനകൾ സദാസമയവും ദേഹത്ത് പൊടിവാരി ഇടുന്നത് അസഹനീയമായ ചൂട് കാരണമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ 40 % മാത്രമേ ആനകൾക്ക് ദഹിപ്പിക്കാൻ കഴിയൂ. ദിവസത്തിന്റെ ഏറിയ പങ്കും ഭക്ഷണം കഴിക്കാനായി ആന ചിലവഴിക്കുന്നു. കാലാവസ്ഥയിലുണ്ടായ അസാധാരണ മാറ്റങ്ങളും കടുത്ത വിശപ്പും ആനകളെ നാട്ടിലേക്ക് ഇറങ്ങാൻ നിർബന്ധിതരാക്കുന്നു.

മാലിന്യകൂമ്പാരത്തിനു സമീപം നിൽക്കുന്ന കാട്ടാന

ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ നാൾക്കു നാൾ മൂന്നാറിൽ വർധിച്ചു വരുന്നു. ആനകൾക്ക് സഞ്ചരിക്കാനുള്ള ഇടങ്ങൾ വൻതോതിൽ കുറഞ്ഞതാണ് ഇതിനു പ്രധാനകാരണം.. അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ആവാസവ്യവസ്ഥയിൽ അതിജീവനത്തിനായി പൊരുതുകയാണ് ഇന്ന് മൂന്നാറിലെ ആനകൾ.

English Summary:

From Forest Guardians to Endangered Species: The Struggle of Munnar's Elephants