തൃശൂർ പാലക്കാട് ജില്ലകളിൽ അനുഭവപ്പെട്ട ഭൂചലനം കേരളത്തിനു എന്തെങ്കിലും മുന്നറിയിപ്പു നൽകുന്നുണ്ടോ? കുഞ്ഞൻ ഭൂചലനങ്ങൾ കേരളത്തിൽ മഴക്കാലത്തും അതിനു ശേഷമുള്ള വേനൽത്തുടക്കത്തിലും പതിവായി മാറുന്നുണ്ടോ? ചലനം പുറപ്പെട്ട ആഴവും തീവ്രതയും ദുരന്തനിവാരണ വകുപ്പ് കൃത്യമായി പറഞ്ഞു

തൃശൂർ പാലക്കാട് ജില്ലകളിൽ അനുഭവപ്പെട്ട ഭൂചലനം കേരളത്തിനു എന്തെങ്കിലും മുന്നറിയിപ്പു നൽകുന്നുണ്ടോ? കുഞ്ഞൻ ഭൂചലനങ്ങൾ കേരളത്തിൽ മഴക്കാലത്തും അതിനു ശേഷമുള്ള വേനൽത്തുടക്കത്തിലും പതിവായി മാറുന്നുണ്ടോ? ചലനം പുറപ്പെട്ട ആഴവും തീവ്രതയും ദുരന്തനിവാരണ വകുപ്പ് കൃത്യമായി പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പാലക്കാട് ജില്ലകളിൽ അനുഭവപ്പെട്ട ഭൂചലനം കേരളത്തിനു എന്തെങ്കിലും മുന്നറിയിപ്പു നൽകുന്നുണ്ടോ? കുഞ്ഞൻ ഭൂചലനങ്ങൾ കേരളത്തിൽ മഴക്കാലത്തും അതിനു ശേഷമുള്ള വേനൽത്തുടക്കത്തിലും പതിവായി മാറുന്നുണ്ടോ? ചലനം പുറപ്പെട്ട ആഴവും തീവ്രതയും ദുരന്തനിവാരണ വകുപ്പ് കൃത്യമായി പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പാലക്കാട് ജില്ലകളിൽ അനുഭവപ്പെട്ട ഭൂചലനം കേരളത്തിനു എന്തെങ്കിലും മുന്നറിയിപ്പു നൽകുന്നുണ്ടോ? കുഞ്ഞൻ ഭൂചലനങ്ങൾ കേരളത്തിൽ മഴക്കാലത്തും അതിനു ശേഷമുള്ള വേനൽത്തുടക്കത്തിലും പതിവായി മാറുന്നുണ്ടോ? ചലനം പുറപ്പെട്ട ആഴവും തീവ്രതയും ദുരന്തനിവാരണ വകുപ്പ് കൃത്യമായി പറഞ്ഞു. എന്നാൽ നയപരമായ മാറ്റങ്ങളിലേക്ക് കാര്യങ്ങളെ വഴിതിരിക്കാൻ ഈ സൂചനകൾ കേരളത്തെ സഹായിക്കുന്നുണ്ടോ ? ബഹുവിധ ദുരന്ത സാധ്യതയുള്ള സ്ഥലം ആയതിനാൽ കേരളം ചെറു ഭൂചലനങ്ങൾ രേഖപ്പെടുത്തുകയും അത് സ്ഥിരമായ സംഭവിക്കുന്ന ഭ്രംശ മേഖലകൾക്ക് മുകളിലുള്ള പ്രദേശങ്ങളിൽ കെട്ടിട നിർമാണവും മറ്റു നിർമിതികളും കൂടുതൽ ശാസ്ത്രീയമാക്കുകയും വേണമെന്ന് കേരള സർവകലാശാലാ ഭൗമശാസ്ത്ര വിഭാഗം മേധാവി ഡോ. ഇ. ഷാജി പറയുന്നു. ദുരന്ത പ്രതിരോധ രീതികളിലേക്ക് സംസ്ഥാനത്തിന്റെ ആസൂത്രണം വഴിതിരിയേണ്ട സമയമായി. ഭൂചലനം തൽക്കാലം പ്രശ്നമൊന്നും സൃഷ്ടിക്കുന്നില്ലെങ്കിലും പ്രശ്നമേഖലകളി‍ൽ ഭൂകമ്പ പ്രതിരോധ രീതിയിലുള്ള ബിൽഡിങ് കോഡ് (ചട്ടം) നടപ്പാക്കുന്നതിനെപ്പറ്റി കേരളം ആലോചിക്കണമെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഡോ. കെ. സോമൻ പറഞ്ഞു.

കേരളം മാറ്റണം കെട്ടിട നിർമാണ രീതികൾ

ADVERTISEMENT

പാലക്കാട് ചുരത്തിലൂടെ കാവേരി തടം വരെയും അച്ചൻകോവിൽ മേഖലയിലും ഇടുക്കി–തമിഴ്നാട് അതിർത്തിയിലും  ഉൾപ്പെടെ കേരളത്തിലൂടെ പല ഭ്രംശരേഖകളും കടന്നുപോകുന്നുണ്ട്. കാലാവസ്ഥാ മാറ്റവും താപനവും മൂലം മഴയുടെ തോത് കൂടുമ്പോൾ ഭൂഗർഭത്തിലേക്ക് ഇറങ്ങുന്ന വെള്ളത്തിന്റെ അളവു വർധിക്കും. ഇതു ഭ്രംശരേഖകൾക്കിടയിലെ തെന്നൽ വർധിപ്പിക്കും. അതിനാൽ ഭൂകമ്പ പ്രതിരോധ നിർമാണ രീതിയിലേക്ക് കേരളം സാവകാശം മാറുന്നത് ഭാവി സുരക്ഷയ്ക്ക് സഹായകമാമെന്നും ഡോ. സോമൻ അഭിപ്രായപ്പെട്ടു.

കേരളം മഴക്കാലത്ത് മൈക്രോ ഭൂകമ്പമേഖല 

ADVERTISEMENT

മഴക്കാലം ആരംഭിച്ച ശേഷം ഭൂഗർഭജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഭൂഗർഭത്തിലെ ചെറുപാളികളിൽ ഉണ്ടാകുന്ന ശക്തികുറഞ്ഞ തെന്നിമാറലുകളാണ് തൃശൂർ, പാലക്കാട് ജില്ലകളിൽ അനുഭവപ്പെട ചെറു ഭൂചലനങ്ങൾക്കു പിന്നിലെന്ന് ഭൂകമ്പ ഗവേഷകയായ ഡോ. കുശല രാജേന്ദ്രൻ പറഞ്ഞു. ഹൈഡ്രോ സീസ്മിസിറ്റി എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. മഴക്കാലത്ത് ഇതു സ്വാഭാവിക പ്രക്രിയ ആയതിനാൽ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. 3 മുതൽ 7 കിലോമീറ്റർ വരെ ആഴത്തിൽ നിന്നാണ് ഇത്തരം ചലനങ്ങളുടെ ശക്തി പുറപ്പെടുന്നത്. ഇതിൽ നിന്നുള്ള ഊർജം അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിനാലാണ്  അകമ്പടിയായി മുഴക്കവും മറ്റും കേൾക്കുന്നത്. 

ഭൂകമ്പ സ്കെയിലിൽ  മൂന്നാം മേഖലയിലാണ് (സോൺ– 3) കേരളത്തിന്റെ സ്ഥാനമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു. ശക്തമായ ഭൂചലനത്തിന് ഇത്തരം സ്ഥലങ്ങളിൽ സാധ്യത കുറവാണ്. ഗോവ, ലക്ഷദ്വീപ്, ഹരിയാന, ബംഗാൾ, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സ്ഥലങ്ങളെല്ലാം സോൺ മൂന്നിൽ ആണ്. സോൺ നാലിലും അഞ്ചിലുമായി കയറി ഇറങ്ങി കിടക്കുകയാണ് ഭൂകമ്പ സാധ്യത ഏറെയുള്ള ഗുജറാത്തിലെ റൺ ഓഫ് കച്ചും ഹിമാലയവും ആൻഡമാൻസും മറ്റും. 

ADVERTISEMENT

കേരളം ഭൂകമ്പ ഭൂപടത്തിൽ മൂന്നാം മേഖലയിൽ 

മൂന്നാം സോണിൽ നാഷനൽ ബിൽഡിങ് കോഡ് (എൻബിസി)  അനുസരിച്ച് നടപ്പാക്കേണ്ട എല്ലാ കെട്ടിട നിർമാണ ചട്ടങ്ങളും കേരളത്തിലെ പുതിയ കെട്ടിടങ്ങൾക്കു ബാധകമാക്കിയിട്ടുണ്ട്. സർക്കാർ കെട്ടിടങ്ങൾ ഭൂകമ്പ പ്രതിരോധ രീതിയിൽ നിർമിക്കണമെന്നാണ് നിർദേശം. എന്നാൽ ഭൂകമ്പ പ്രതിരോധ നിർമാണം സംബന്ധിച്ച സാങ്കേതിക വിദ്യയുടെ നിയമ വശം (ടെക്നോ ലീഗൽ) ഒരു സംസ്ഥാനവും പൂർണമായും നടപ്പാക്കിയിട്ടില്ല എന്നും ഡോ. ശേഖർ പറഞ്ഞു. 

ഇടയ്ക്ക് ചെറു ചലനങ്ങൾ അനുഭവപ്പെടുന്നത് സത്യത്തിൽ ആശ്വാസകരമാണെന്ന പക്ഷമാണ് ഗവേഷകർക്ക്. 

ഹിമാലയം വിറയ്ക്കുമോ? ആശങ്കയോടെ ഗവേഷകർ

ഭൂഗർഭ പാളികൾ ഒട്ടും ചലിക്കാതെ ഇരുന്നാൽ ഊർജം മുഴുവൻ കെട്ടിനിന്ന് വൻ ചനലത്തിലേക്കു നയിക്കപ്പെടാം. ഹിമാലയത്തിലും മറ്റും  അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ട് 500 വർഷത്തിലേറെയായി. അത് ഊർജം കെട്ടിനിന്ന് വൻചലനത്തിലേക്ക് നയിച്ചേക്കാമെന്ന വാദഗതിയാണ് വിദഗ്ധർ ഉയർത്തുന്നത്. ഭർത്താവ് ഡോ. സി. പി രാജേന്ദ്രനുമായി ചേർന്ന് രചിച്ച് അടുത്ത കാലത്ത് പുറത്തിറക്കിയ  ഇന്ത്യൻ ഭൂകമ്പങ്ങളുടെ ചരിത്രം പറയുന്ന  ദ് റംബ്ലിംങ് എർത്ത് എന്ന പുസ്തകത്തിലും  ഡോ. കുശലാ രാജേന്ദ്രൻ ഈ വാദഗതി ഉന്നയിക്കുന്നു.