മികച്ച ഗുണങ്ങളുടെ പ്രതീകമാണ് പലപ്പോഴും പക്ഷികൾ. പ്രണയത്തിന്റെയും സമാധാനത്തിന്റെയും ചിഹ്നമാണ് പ്രാവ്, സജീവതയുടെ ചിഹ്നമാണ് തത്തകൾ. എന്നാൽ എല്ലാ പക്ഷികളും അത്ര നല്ല സ്വഭാവക്കാരല്ല

മികച്ച ഗുണങ്ങളുടെ പ്രതീകമാണ് പലപ്പോഴും പക്ഷികൾ. പ്രണയത്തിന്റെയും സമാധാനത്തിന്റെയും ചിഹ്നമാണ് പ്രാവ്, സജീവതയുടെ ചിഹ്നമാണ് തത്തകൾ. എന്നാൽ എല്ലാ പക്ഷികളും അത്ര നല്ല സ്വഭാവക്കാരല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച ഗുണങ്ങളുടെ പ്രതീകമാണ് പലപ്പോഴും പക്ഷികൾ. പ്രണയത്തിന്റെയും സമാധാനത്തിന്റെയും ചിഹ്നമാണ് പ്രാവ്, സജീവതയുടെ ചിഹ്നമാണ് തത്തകൾ. എന്നാൽ എല്ലാ പക്ഷികളും അത്ര നല്ല സ്വഭാവക്കാരല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച ഗുണങ്ങളുടെ പ്രതീകമാണ് പലപ്പോഴും പക്ഷികൾ. പ്രണയത്തിന്റെയും സമാധാനത്തിന്റെയും ചിഹ്നമാണ് പ്രാവ്, സജീവതയുടെ ചിഹ്നമാണ് തത്തകൾ. എന്നാൽ എല്ലാ പക്ഷികളും അത്ര നല്ല സ്വഭാവക്കാരല്ല. അടുത്തു ചെന്നാൽ അപകടം പറ്റുന്ന പല പക്ഷികളുമുണ്ട്. മൃഗലോകം പോലെ തന്നെ പക്ഷി ലോകവും വൈവിധ്യപൂർണമാണെന്ന് സാരം.

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയായി കണക്കാക്കപ്പെടുന്നത് പരുന്തോ കഴുകനോ ഒന്നുമല്ല. അത് സതേൺ കാസൊവാരി എന്നൊരു പക്ഷിയാണ്. അടുത്ത് ചെന്നാൽ മനുഷ്യർക്ക് അപായം വരുത്തി വയ്ക്കാവുന്നത്ര അപകടകാരിയാണ് സതേൺ കാസൊവാരി. 2019ൽ ഒരാൾ കൊല്ലപ്പെട്ടതിനും ഇതു കാരണമായി.

ADVERTISEMENT

ഒട്ടകപക്ഷികളെപ്പോലെ പറക്കാൻ കഴിവില്ലാത്ത പക്ഷിയാണ് സതേൺ കാസൊവാരി. ബ്ലേഡു പോലുള്ള നഖങ്ങളും നീലനിറമുള്ള കഴുത്തും ബ്രൗൺ നിറത്തിലുള്ള ശിരോകവചവും ഇവയ്ക്കുണ്ട്. അധികസ്ഥലങ്ങളിലൊന്നും കാണാത്ത ഒരു പക്ഷിയാണ് കാസൊവാരി.

(photo: X/@jellypastaa) ·

ഓസ്‌ട്രേലിയയാണ് ഈ പക്ഷികളുടെ ജന്മദേശം. കാസൊവാരി മാത്രമല്ല, കംഗാരു, പ്ലാറ്റിപ്പസ്, കൊയാല തുടങ്ങി ഒട്ടേറെ അപൂർവജീവികളുടെ ആവാസമേഖലയാണ് ഓസ്‌ട്രേലിയ. എന്നാൽ ഇവ മനുഷ്യർക്ക് ഉണ്ടാക്കുന്നതിനെക്കാൾ അപകടങ്ങൾ മനുഷ്യർ മൂലം ഇവയ്ക്കുണ്ടാകുന്നുണ്ട്. ഇവരുടെ ആവാസവ്യവസ്ഥയിൽ വലിയ നാശം മനുഷ്യപ്രവർത്തനങ്ങൾ മൂലം ഉണ്ടായിട്ടുണ്ട്. വാഹനങ്ങളുമായി കൂട്ടിയിടിച്ച് ധാരാളം കാസൊവാരികൾ കൊല്ലപ്പെടുന്നുണ്ട്. നായ്ക്കളുടെ ആക്രമണങ്ങളും ഇവയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

ADVERTISEMENT

ഇന്ന് ലോകത്ത് നാലായിരത്തോളം കാസൊവാരികൾ മാത്രമാണ് ബാക്കിയുള്ളത്. വർഷംതോറും ഇവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇവയെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളായാണ് ഓസ്‌ട്രേലിയൻ സർക്കാർ കണക്കാക്കുന്നത്. ജന്തുലോകവും സസ്യലോകവും തമ്മിൽ പരിസ്ഥിതിപരമായി വളരെയേറെ ബന്ധിക്കപ്പെട്ടിരിക്കുന്നു. മഴക്കാടുകളിൽ ഈ ബന്ധം വളരെ പ്രകടവും ശക്തവുമാണ്. കാസൊവാരി മഴക്കാടുകളിലാണ് താമസിക്കുന്നത്.

(photo: X/@IV_Musketeer, @Rjgot9lives)

ഏകദേശം 70 മരങ്ങളുടെ വിത്തുകൾ വ്യാപിപ്പിക്കുന്നതിൽ ഇവ വലിയ പങ്കുവഹിക്കുന്നു. കാസൊവാരി മാത്രമാണ് ഈ മരങ്ങളുടെ വ്യാപനത്തിനു പിന്നിലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിനാൽ തന്നെ പക്ഷികളുടെ എണ്ണത്തിലെ കുറവ് മഴക്കാടുകളുടെ നാശത്തിനു കാരണമായേക്കാം. ഇക്കാര്യം മനസ്സിലാക്കിയ ഓസ്‌ട്രേലിയൻ പരിസ്ഥിതി വകുപ്പ് കാസൊവാരികളെ സംരക്ഷിക്കുന്നതിനും ഇവയുടെ എണ്ണം കൂട്ടുന്നതിനുമായി പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശീയരായ ആളുകളും പ്രകൃതിസംരക്ഷണ ഗ്രൂപ്പുകളുമായി ചേർന്നാണ് ഈ പദ്ധതി.

English Summary:

Meet the World's Most Dangerous Bird: The Threatened Southern Cassowary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT