കടലാഴങ്ങളിൽ നടക്കുന്ന അദ്ഭുതജീവി; വെള്ളത്തിനു പുറത്തെത്തിയാൽ പൊട്ടിത്തെറിക്കും
പസിഫിക് സമുദ്രത്തിൽ ചിലെയുടെയും പെറുവിന്റെയും നീളത്തിൽ കിടക്കുന്ന അറ്റക്കാമ ട്രെഞ്ച് എന്ന ഭൗമഘടനയിൽ പര്യവേക്ഷണം നടത്തിയ ശാസ്ത്രജ്ഞർ അപൂർവമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്‌റെ ആർവി ഫാൽകോർ എന്ന യാനം ഉപയോഗിച്ചാണ് ഈ മേഖലയിൽ പര്യവേക്ഷണം നടത്തിയത്. 2386 മീറ്റർ

പസിഫിക് സമുദ്രത്തിൽ ചിലെയുടെയും പെറുവിന്റെയും നീളത്തിൽ കിടക്കുന്ന അറ്റക്കാമ ട്രെഞ്ച് എന്ന ഭൗമഘടനയിൽ പര്യവേക്ഷണം നടത്തിയ ശാസ്ത്രജ്ഞർ അപൂർവമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്‌റെ ആർവി ഫാൽകോർ എന്ന യാനം ഉപയോഗിച്ചാണ് ഈ മേഖലയിൽ പര്യവേക്ഷണം നടത്തിയത്. 2386 മീറ്റർ താഴ്ചയിൽ ഒരു അദ്ഭുത ജീവിയെ ഈ പര്യവേഷണസംഘം കണ്ടെത്തി. കടൽപന്നിയാണ് ഈ ജീവി. അത്ര അപൂർവ ജീവിയൊന്നുമല്ല കടൽപ്പന്നി. സ്കോട്ടോപ്ലേൻസ് എന്നറിയപ്പെടുന്ന ഇവ ധാരാളമായി കാണപ്പെടാറുണ്ട്.
എന്നാൽ ഇവ ജീവിക്കുന്നത് കടലിന്റെ അടിത്തട്ടിലാണ്. എത്തിപ്പെടാൻ വളരെ വിഷമകരമായ ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവ അങ്ങനെ കാണപ്പെടാറില്ല. കടൽ വെള്ളരിക്ക എന്ന ജീവികളുടെ വിഭാഗത്തിൽപെടുന്നവയാണ് കടൽപന്നികൾ. ബലൂൺ പോലുള്ള സുതാര്യമായ ദേഹമാണ് ഈ ജീവികളുടെ വലിയ പ്രത്യേകത.
നാലു മുതൽ ആറിഞ്ച് വരെയാണ് ഇവയുടെ വലുപ്പം. ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലും ഇവയുണ്ട്. ഇവയെ ജലോപരിതലത്തിൽ എത്തിച്ചാൽ ഇവ പൊട്ടിച്ചാകും. ട്രോളർ വലകളിലും മറ്റും അകപ്പെട്ടും ഇവ പൊട്ടിച്ചാകാറുണ്ട്.
കടലിലെ ചത്ത ജീവികളെയും അഴുകുന്ന വസ്തുക്കളെയും ഭക്ഷിച്ച് ജീവിക്കുന്ന സ്കാവൻജർ ഗണത്തിലുള്ള ജീവികളാണ് കടൽപന്നികൾ. കടലിന്റെ അടിത്തട്ടുകൾ ശുചിയാക്കുന്നതിൽ ഇവയുടെ പങ്ക് വളരെ വലുതാണ്. കടലിൽ നീന്തുന്നതിനു പകരം നടക്കുന്നതുപോലെയാണ് ഇവ പോകുക.ഈ ജീവികൾക്ക് കടലിൽ ശത്രുക്കൾ വളരെ കുറവാണ് ഇവയ്ക്ക് രുചി കുറവായതിനാലും തൊലിയിൽ വിഷം നിറഞ്ഞതിനാലും ഇവയെ മീനുകൾ തിന്നാറില്ല. ചിലയിനം ഞണ്ടുകൾ ഇവയ്ക്കൊപ്പം സഞ്ചരിക്കുന്നത് കാണാറുണ്ട്.