ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യവാസമുള്ള ദ്വീപ് എന്നറിയപ്പെടുന്ന ട്രിസ്റ്റൻ ഡ കുനായുടെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. നാസയുടെ ലാൻഡ്‌സാറ്റ് 9 എന്ന ഉപഗ്രഹമാണ് ഈ ചിത്രങ്ങൾ പകർത്തിയത്. 2021ൽ യുഎസിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് വിക്ഷേപിച്ചതാണ് ഈ ഉപഗ്രഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യവാസമുള്ള ദ്വീപ് എന്നറിയപ്പെടുന്ന ട്രിസ്റ്റൻ ഡ കുനായുടെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. നാസയുടെ ലാൻഡ്‌സാറ്റ് 9 എന്ന ഉപഗ്രഹമാണ് ഈ ചിത്രങ്ങൾ പകർത്തിയത്. 2021ൽ യുഎസിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് വിക്ഷേപിച്ചതാണ് ഈ ഉപഗ്രഹം. ദ്വീപിന്റെ ആകാശദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. ട്രിസ്റ്റൻ ഡ കുനയ്‌ക്കൊപ്പം മനുഷ്യവാസമില്ലാത്ത ഗൗ ഐലൻഡ്, നൈറ്റിൻഗേൽ ഐലൻഡ് എന്നീ ദ്വീപുകളുടെ ആകാശദൃശ്യങ്ങളും ചിത്രത്തിൽ കാണാം.

വൃത്താകൃതിയിലുള്ള ദ്വീപിൽ ഒരു കൊടുമുടി സ്ഥിതി ചെയ്യുന്നതും കാണാം.തെക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും തെക്കേ മുനമ്പുകൾക്കിടയിൽ ഏകദേശം മധ്യഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ഒരു ദ്വീപസമൂഹത്തിന്റെ ഭാഗമാണ് ട്രിസ്റ്റൻ. മനുഷ്യരെക്കാൾ കൂടുതൽ കടൽപ്പക്ഷികൾ ചേക്കേറുന്നയിടമെന്നാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ നാസയുടെ വിശേഷണം.

ADVERTISEMENT

കട്ടിപച്ചനിറത്തിൽ കടൽസസ്യങ്ങൾ ഈ ദ്വീപിനു ചുറ്റും വളരുന്നുണ്ട്. ഈ ദ്വീപിൽ എയർപോർട്ടോ എയർഫീൽഡോ ഇല്ല. അതിനാൽ തന്നെ ഇങ്ങോട്ടേക്ക് എത്താനായി ദക്ഷിണാഫ്രിക്കയിൽ നിന്നു കപ്പൽ മാർഗം യാത്ര ചെയ്യേണ്ടിവരും. ഏഴു ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഈ യാത്ര. പോർച്ചുഗീസ് നാവികനായ ട്രിസ്‌റ്റോ ഡ കുനായാണ് ഈ ദ്വീപുകൾ ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയത്.1506ൽ ആയിരുന്നു ഇത്. ഇന്ന് ബ്രിട്ടന്റെ അധീനതയിലാണ് ഈ ദ്വീപ്. 243 പേർ ഇവിടെ താമസിക്കുന്നുണ്ടെന്ന് 2021ലെ സെൻസസിൽ പറയുന്നു.

English Summary:

NASA's Stunning Satellite Captures: Explore the World’s Most Remote Inhabited Island, Tristan da Cunha