വംശവർധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലൻഡിൽ ആരംഭിച്ച കാട്ടുപൂച്ച വേട്ട മത്സരത്തിൽ കൊല്ലപ്പെട്ടത് 340 ഓളം മൃഗങ്ങൾ. തദ്ദേശീയ വന്യജീവികളുടെ വംശനാശത്തിനും പശുക്കളിൽ രോഗം പടർത്തുന്നതുമായ കാട്ടുപൂച്ചകളെ കൊല്ലാൻ കുട്ടികളടക്കമുള്ളവരാണ് രംഗത്തെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വംശവർധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലൻഡിൽ ആരംഭിച്ച കാട്ടുപൂച്ച വേട്ട മത്സരത്തിൽ കൊല്ലപ്പെട്ടത് 340 ഓളം മൃഗങ്ങൾ.  ഇത് റെക്കോർഡ് വേട്ടയെന്നാണ് ന്യൂസിലൻഡ് അവകാശപ്പെടുന്നത്. തദ്ദേശീയ വന്യജീവികളുടെ വംശനാശത്തിനും പശുക്കളിൽ രോഗം പടർത്തുന്നതുമായ കാട്ടുപൂച്ചകളെ കൊല്ലാൻ കുട്ടികളടക്കമുള്ളവരാണ് രംഗത്തെത്തിയത്. 2023ലാണ് കാട്ടുപൂച്ചകളെ വേട്ടയാടാൻ ന്യൂസിലൻഡ് അനുമതി നൽകിയത്. നേരത്തെ മാൻ, പന്നി, താറാവ്, മുയൽ എന്നിവയെ വംശവർധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വേട്ടയാടാൻ അനുമതി നൽകിയിരുന്നു.

1500ലധികം പേരാണ് നോർത്ത് കാന്റർബറിയിൽ നടന്ന വേട്ടയാടലിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ 440 പേർ 14ന് വയസ്സിന് താഴെയുള്ളവരാണ്. കൂടുതൽ പൂച്ചകളെ കൊല്ലുന്നയാള്‍ക്ക് 500 ന്യൂസിലൻഡ് ഡോളറും ഏറ്റവും വലിയ പൂച്ചയെ കൊല്ലുന്നയാൾക്ക് 1000 ന്യൂസിലൻഡ് ഡോളറുമാണ് സമ്മാനം. 10 കിലോമീറ്ററിനുള്ളിൽ ഒരു കെണി മാത്രമേ വയ്ക്കാവൂ. അതിൽ നാടൻ പൂച്ച വീണാൽ അവയെ വെറുതെവിടണം. കാട്ടുപൂച്ചകാളാണെങ്കിൽ കെണിയിൽ വീണയുടൻ അക്രമാസക്തരാകുമെന്ന് സംഘാടകനായ മാറ്റ് ബെയ്‍ലി പറഞ്ഞു. കെണിവച്ച് പിടിക്കുന്ന പൂച്ചകളെ (.22) റൈഫിൾ ഉപയോഗിച്ചാണ് കൊല്ലേണ്ടത്.

ADVERTISEMENT

ഇത്തരത്തിലുള്ള വേട്ടയാടൽ കുട്ടികളിൽ അക്രമവാസന വളർത്താൻ കാരണമാകുമെന്ന് പരിസ്ഥിതി മൃഗസംരക്ഷണ സംഘങ്ങൾ പറയുന്നു. ന്യൂസിലൻഡിൽ പകുതിയോളം വീടുകളിൽ കാട്ടുപൂച്ചകൾ വരുന്നുണ്ട്. 2050 ഓടെ എലി, സ്റ്റോട്ട്, ഫെററ്റുകൾ എന്നിവയുടെ എണ്ണത്തിൽ വർധനവുണ്ടാകും. അന്ന് അവയെ ഉന്മൂലനം ചെയ്യാൻ ലോകത്തിലെ ഏറ്റവും അഭിലഷണീയമായ കീടനിർമാർജന സംവിധാനമായിരിക്കും കാട്ടുപൂച്ചകൾ. അതിനാൽ അവയെ കൊന്നൊടുക്കരുതെന്ന് പരിസ്ഥിതി മൃഗസംരക്ഷകർ ആവശ്യപ്പെട്ടു.

English Summary:

Like the devil on meth’: New Zealand feral cat killing competition produces record haul

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT