ഇരുപതാം നൂറ്റാണ്ടിലെ വലിയ തെറ്റ്! ആഴക്കടൽ ജലജീവികളിൽ ഡിഡിടി കണ്ടെത്തി ഗവേഷകർ
ഇരുപതാം നൂറ്റാണ്ടിലെ വലിയൊരു രാസമാലിന്യം തള്ളലിന്റെ തിക്തഫലം അനേകം പതിറ്റാണ്ടുകൾക്ക് ശേഷവും നിലനിൽക്കുന്നെന്നു ചൂണ്ടിക്കാട്ടി പുതിയൊരു ഗവേഷണം. യുഎസിലെ കലിഫോർണിയയ്ക്ക് സമീപം സമുദ്രത്തിലെ ആഴക്കടൽ ജീവികളിൽപോലും ഡിഡിടി കണ്ടെത്തിയെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ സാൻ ഡീഗോയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

2021ൽ കലിഫോർണിയയ്ക്ക് സമീപം യുഎസിന്റെ കിഴക്കൻ സമുദ്രമേഖലയിൽ വൻ ഡിഡിടി നിക്ഷേപം കണ്ടെത്തിയിരുന്നു.25000 വീപ്പകൾ നിറയെ ഡിഡിടി 3000 അടി താഴ്ചയിൽ നിക്ഷേപിച്ച നിലയിലായിരുന്നു. രണ്ടാം ലോകയുദ്ധം മുതലുള്ള രാസമാലിന്യം ഇവിടെയുണ്ടായിരുന്നു. മേഖലയിൽ ഡിഡിടിയുടെ സാന്നിധ്യം നേരത്തെ തന്നെ തെളിഞ്ഞിരുന്നു. ഇവിടത്തെ ജലജീവികളിൽ ഇതിന്റെ സാന്നിധ്യം പ്രകടമായി ഉണ്ടായിരുന്നു. ഈ മേഖലയിലെ കടൽസിംഹങ്ങളിലും ഡോൾഫിനുകളിലും കാൻസർ ഉടലെടുക്കുന്നതിനു കാരണവും ഡിഡിടി മൂലമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തിറങ്ങി.
1930 മുതൽ 1972 വരെയുള്ള കാലയളവിൽ ഇവിടം കമ്പനികൾ തങ്ങളുടെ രാസവസ്തുക്കളും മറ്റ് അവശിഷ്ടങ്ങളും തള്ളാനുള്ള സ്ഥലമായി ഉപയോഗിച്ചെന്നാണു കരുതപ്പെടുന്നത്.ഈ കമ്പനികളിലൊന്നായ മോണ്ട്രോസ് കെമിക്കൽ കോർപറേഷൻ ഡിഡിടിയുടെ വൻകിട ഉൽപാദകരാണ്. ഇവരാണ് ഇവിടെ ഡിഡിടി തള്ളിയതെന്നാണു പരക്കെയുള്ള അഭ്യൂഹം. 2011ൽ ഡേവിഡ് വാലന്റീൻ എന്നൊരു ശാസ്ത്രജ്ഞൻ ഇവിടെ 12 വീപ്പകളിൽ ഡിഡിടി കണ്ടെത്തിയിരുന്നു. എന്നാൽ രാസമാലിന്യ നിക്ഷേപം ഇത്ര ഭീകരമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
ഡൈക്ലോറോ ഡൈഫിനൈൽ ട്രൈക്ലോറോഈഥേൻ എന്നു മുഴുവൻ പേരുള്ള ഡിഡിടി 1814ൽ ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ ഒത്‌മാർ സീഡ്‌ലറാണ് കണ്ടെത്തിയത്. 1939-ൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള കെമിസ്റ്റായ പോൾ ഹെർമൻ മുള്ളർ ഡിഡിടി കീടനാശിനിയായി ഉപയോഗിക്കാമെന്നു കണ്ടെത്തി. രണ്ടാം ലോകയുദ്ധകാലത്ത് മലേറിയ, ടൈഫസ് തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധത്തിനായി ഡിഡിടി വ്യാപകമായി ഉപയോഗിച്ചിരുന്നു.കൃഷിയിടങ്ങളിലും ഫാമുകളിലും കീടങ്ങളെ അകറ്റി നിർത്തുന്നതിൽ വൻവിജയം നേടിയതിനാൽ കൃഷിക്കാരുടെ പ്രിയപ്പെട്ട മിത്രമായി ഡിഡിടി മാറാൻ അധികം സമയമെടുത്തില്ല. കണ്ടുപിടിത്തത്തിന് 1948ൽ മുള്ളർക്ക് വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരവും ലഭിച്ചു.
എന്നാൽ അറുപതുകളിൽ ഡിഡിടിക്കെതിരെ വലിയ വിമർശനമുയർന്നു തുടങ്ങി. കീടനാശിനി ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നെന്നു ചില പഠനങ്ങൾ തെളിയിച്ചു. തുടർന്ന് ചില രാജ്യങ്ങൾ ഡിഡിടി നിരോധിക്കുകയും ചിലർ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു.