സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) യിലെ ഗവേഷകർ അറബിക്കടലിനോട് ചേർന്നുള്ള കേരളത്തിലെ ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽ നിന്ന് പുതിയ ഇനം സ്രാവിനെ(ഡോഗ് ഫിഷ്) കണ്ടെത്തി. സ്ക്വാലസ് ഹിമ എന്നാണ് പേര്. സ്ക്വാലിഡേ കുടുംബത്തിലെ ഡോഗ്ഫിഷ് സ്രാവുകളുടെ ഒരു ജനുസ്സാണ് സ്ക്വാലസ്. 2021 ൽ മറൈൻ ബയോളജി റീജിയണൽ സെന്ററിലെ ഗവേഷകനായ ബിനീഷ് കെകെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) യിലെ ഗവേഷകർ അറബിക്കടലിനോട് ചേർന്നുള്ള  ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽ നിന്ന് പുതിയ ഇനം  സ്രാവിനെ(ഡോഗ് ഫിഷ്) കണ്ടെത്തി. സ്ക്വാലസ് ഹിമ എന്നാണ് പേര്. സ്ക്വാലിഡേ കുടുംബത്തിലെ ഡോഗ്ഫിഷ് സ്രാവുകളുടെ ഒരു ജനുസ്സാണ് സ്ക്വാലസ്.  2021 ൽ മറൈൻ ബയോളജി റീജിയണൽ സെന്ററിലെ ഗവേഷകനായ ബിനീഷ് കെകെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തിയത്. അടുത്തിടെയാണ് ജേണൽ ഓഫ് ദി ഇസഡ്എസ്ഐയിൽ പ്രസിദ്ധീകരിച്ചത്.

മിനുസമാർന്ന ഡോർസൽ ഫിൻ മുള്ളുകളും കോണാകൃതിയുള്ള മുഖവും, പെക്റ്ററൽ ഫിനുകൾക്ക് പിന്നിലുള്ള ആദ്യത്തെ ഡോർസൽ ഫിൻ, പാടുകളില്ലാത്ത ശരീരം എന്നിവയാണ് സ്പർഡോഗുകളുടെ സവിശേഷത. സ്ക്വാലസ് ഹിമയുടെ കണ്ടെത്തൽ അറബിക്കടലിലെ ഡോഗ് ഫിഷ് സ്രാവുകളുടെ ജൈവവൈവിധ്യം വർധിപ്പിക്കുന്നു. ഈ സ്രാവുകൾ അവയുടെ കരൾ എണ്ണയ്ക്കായി ചൂഷണം ചെയ്യപ്പെടുന്നു.

Squalus hima n. sp., A. Paratype 1, MBRCF3141, Male, 415 mm TL, upper & lower jaw; B-C. Holotype, MBRCF3140, adult male, 475 mm TL, flank dermal denticles, lateral body surface, B. below first dorsal & C. below second dorsal fin; D. radiograph image
ADVERTISEMENT

ഉയർന്ന അളവിലുള്ള സ്ക്വാലീൻ ഇവയുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്നു. അതിനാൽത്തന്നെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ സ്ക്വാലീൻ വിലപ്പെട്ടതാണ്, പ്രത്യേകിച്ച് ഉയർന്ന നിലവാരമുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും കാൻസർ വിരുദ്ധ ഉൽപന്നങ്ങളും നിർമിക്കുന്നതിന് ഇവയെ ഉപയോഗിക്കാറുണ്ട്.

പലതരം മത്സ്യങ്ങൾ, കണവകൾ, ക്രസ്റ്റേഷ്യൻ എന്നിവയെ വേട്ടയാടി ഭക്ഷിച്ച് ആഴക്കടലിൽ വസിക്കുന്നവരാണ് സ്ക്വാലസ് സ്രാവുകൾ. അവ സാവധാനത്തിൽ വളരുന്നതും ദീർഘായുസ്സുള്ളതുമാണ്. ചില സ്പീഷീസുകൾ 10-20 വയസ്സിൽ ലൈംഗിക പക്വത കൈവരിക്കുകയും 30 വർഷമോ അതിൽ കൂടുതലോ ജീവിക്കുകയും ചെയ്യുന്നു. അവ അപ്ലസന്റൽ വിവിപാറസ് ആണ്.

ADVERTISEMENT

ഇതൊരു പുതിയ ഇനമായതിനാൽ, ഈ ഇനത്തിന്റെ വലിപ്പം, എണ്ണം, പെരുമാറ്റം എന്നിവ ഉൾപ്പെടെ, സ്ക്വാലസ് ഹിമയെക്കുറിച്ച് പഠിക്കാൻ ഇനിയും ഏറെയുണ്ട്. എന്നിരുന്നാലും, അതിന്റെ കണ്ടെത്തൽ ഇന്ത്യൻ ജലത്തിലെ സമുദ്ര ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങളുടെ പ്രാധാന്യമാണ് എടുത്തുകാണിക്കുന്നത്. സ്ക്വാലസ് ജനുസ്സിൽ നിലവിൽ 34 അംഗീകൃത സ്പീഷീസുകളുണ്ട്. ഏറ്റവും അറിയപ്പെടുന്ന 2 ഇനങ്ങൾ പരിശോധിക്കാം.

Squalus hima n. sp., A. Paratype 1, MBRCF3141, Male, 415 mm TL, upper & lower jaw; B-C. Holotype, MBRCF3140, adult male, 475 mm TL, flank dermal denticles, lateral body surface, B. below first dorsal & C. below second dorsal fin; D. radiograph image

സ്ക്വാലസ് അകാന്തിയാസ് (Spiny Dogfish): ഇത് സ്ക്വാലസിന്റെ  ഏറ്റവും സാധാരണമായ ഇനങ്ങളിൽ ഒന്നാണ്, ഇത് ലോകമെമ്പാടും കാണപ്പെടുന്നു. ഇത് ഒരു ചെറിയ സ്രാവാണ്, 1.5 മീറ്റർ വരെയാണ് പരമാവധി വലുപ്പം. സ്ക്വാലസ് ബ്രെവിറോസ്ട്രിസ് (ഷോർട്ട്നോസ് സ്പർഡോഗ്): ഈ ചെറിയ ഡോഗ്ഫിഷ് തെക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് തീരങ്ങളിൽ ആഴത്തിലുള്ള വെള്ളത്തിൽ കാണപ്പെടുന്നു. ചെറിയ മൂക്കും രണ്ടാമത്തെ ഡോർസൽ ഫിനിന്റെ അഭാവം കൊണ്ടും ഇത് വ്യത്യസ്തമാണ്.

English Summary:

New Shark Species 'Squalus Hima' Discovered Off Kerala Coast: Potential Goldmine for Pharmaceutical Industry