അടിമൂത്തപ്പോൾ കാളകൾ കടയിൽ കയറി; ചിരിച്ചുനിന്ന് ആസ്വദിച്ച പെണ്‍കുട്ടികൾ കുടുങ്ങി
റോഡിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ പലപ്പോഴും യാത്രക്കാർക്കും പരിസര വാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മനുഷ്യനെ ഇടിച്ചുതെറിപ്പിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു സംഭവം ഋഷികേശിലുണ്ടായി.

രാം ജുല പ്രദേശത്ത് തെരുവിൽ പോരടിച്ചിരുന്ന രണ്ട് കാളകൾ അപ്രതീക്ഷിതമായി ബാഗ് വിൽക്കുന്ന കടയിൽ കയറുകയായിരുന്നു. കൊമ്പുകോർക്കുന്ന കാളയ്ക്ക് പിന്നിൽ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇറങ്ങിപ്പോകുമെന്ന് കരുതി പെൺകുട്ടികൾ ചിരിച്ചുകൊണ്ട് നോക്കിനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാളപ്പോര് മുറുകി. ഇതോടെ ഒരു കുട്ടി ബാഗുകൾ തള്ളിമാറ്റി മുകളിലേക്ക് കയറാൻ ശ്രമിച്ചു. അപ്പോഴേക്കും കാളകൾ തമ്മിലുള്ള പോരാട്ടം ശക്തമായി.
ഇതോടെ പെൺകുട്ടികൾ താഴേക്കുവീഴുകയും കാള അവരെ ചവിട്ടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ഉടൻതന്നെ ഒരാൾ ബാഗുകൾക്ക് മുകളിലൂടെ വടിയുമായി വലിഞ്ഞുകയറുകയും കാളകളെ തുരത്തിയോടിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.