ചെതുമ്പൽ കൊണ്ട് പൊതിഞ്ഞ ചർമം, കാലില്ലാത്ത വഴുവഴുപ്പുള്ള ശരീരം, ഒരിക്കലും ഇമവെട്ടുകയോ അടക്കുകയോ ചെയ്യാത്ത തുറിച്ചുനോക്കുന്ന കണ്ണുകള്‍, മിന്നുന്ന ഇരട്ട നാവ്... അധികമാരും സ്നേഹിക്കാത്ത ഒരുപക്ഷേ ഭയപ്പെടുന്ന ജീവി. പാമ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്

ചെതുമ്പൽ കൊണ്ട് പൊതിഞ്ഞ ചർമം, കാലില്ലാത്ത വഴുവഴുപ്പുള്ള ശരീരം, ഒരിക്കലും ഇമവെട്ടുകയോ അടക്കുകയോ ചെയ്യാത്ത തുറിച്ചുനോക്കുന്ന കണ്ണുകള്‍, മിന്നുന്ന ഇരട്ട നാവ്... അധികമാരും സ്നേഹിക്കാത്ത ഒരുപക്ഷേ ഭയപ്പെടുന്ന ജീവി. പാമ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെതുമ്പൽ കൊണ്ട് പൊതിഞ്ഞ ചർമം, കാലില്ലാത്ത വഴുവഴുപ്പുള്ള ശരീരം, ഒരിക്കലും ഇമവെട്ടുകയോ അടക്കുകയോ ചെയ്യാത്ത തുറിച്ചുനോക്കുന്ന കണ്ണുകള്‍, മിന്നുന്ന ഇരട്ട നാവ്... അധികമാരും സ്നേഹിക്കാത്ത ഒരുപക്ഷേ ഭയപ്പെടുന്ന ജീവി. പാമ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെതുമ്പൽ കൊണ്ട് പൊതിഞ്ഞ ചർമം, കാലില്ലാത്ത വഴുവഴുപ്പുള്ള ശരീരം, ഒരിക്കലും ഇമവെട്ടുകയോ അടക്കുകയോ ചെയ്യാത്ത തുറിച്ചുനോക്കുന്ന കണ്ണുകള്‍, മിന്നുന്ന ഇരട്ട നാവ്... അധികമാരും സ്നേഹിക്കാത്ത ഒരുപക്ഷേ ഭയപ്പെടുന്ന ജീവി. പാമ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പാമ്പുകൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംരക്ഷണ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ജൂലൈ 16ന് ലോക പാമ്പ് ദിനം ആചരിക്കുന്നത്.

എന്തുകൊണ്ടാണ് പാമ്പുകളെ ആഘോഷിക്കേണ്ടത്?

ADVERTISEMENT

ആവാസവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതം: എലികളുടെ എണ്ണം നിയന്ത്രിക്കുന്നതിലൂടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നു, ഇത് രോഗങ്ങൾ പടരുന്നത് തടയാൻ സഹായിക്കുന്നു. പാമ്പുകൾക്ക് തലയേക്കാൾ വലിപ്പമുള്ള ഭക്ഷണം വിഴുങ്ങാൻ കഴിയും. പാമ്പിന്റെ താഴത്തെ താടിയെല്ല് തലയോട്ടിയിൽ അയഞ്ഞിരിക്കുന്നു, അതിനാൽ‍ വായ വളരെ വിശാലമായി തുറക്കാൻ കഴിയും. താടിയെല്ലിന്റെ ഓരോ വശവും സ്വതന്ത്രമായി നീങ്ങാൻ അനുവദിക്കുകയും വലിയ ഇരയുടെ മേൽ വായ നീട്ടാൻ പാമ്പിനെ സഹായിക്കുകയും ചെയ്യുന്നു. 

ഹോഗ് നോസ്ഡ് പാമ്പ് (Photo: X/@e98215sr)

ജീവിവർഗങ്ങളുടെ വൈവിധ്യം: ലോകമെമ്പാടും 3,500ലധികം വൈവിധ്യമാർന്ന പാമ്പുകൾ ഉണ്ട്, അവയിൽ ഓരോന്നിനും തനതായ സവിശേഷതകളും പാരിസ്ഥിതിക ചുമതലകളും ഉണ്ട്.മിഥ്യാ ധാരണകൾ ഇല്ലാതാക്കുന്നു: നിരവധി ഇനങ്ങളുള്ളതിൽ വെനമസായി കുറച്ച് എണ്ണം മാത്രം ഉണ്ടായിട്ടും പലരും പാമ്പുകളെ ഭയപ്പെടുന്നു. ഈ ജീവികളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക  എന്നതാണ് ലോക പാമ്പ് ദിനം ലക്ഷ്യമിടുന്നത്.

സംസ്കാരങ്ങളിൽ

സർപ്പദേവതകളായി വിവിധ സംസ്‌കാരങ്ങളിൽ പാമ്പുകളെ ബഹുമാനിക്കുന്നു. ഫലഭൂയിഷ്ഠത, പുനർജന്മം, മരണാനന്തര ജീവിതം, മരുന്ന്, രോഗശാന്തി, സമൃദ്ധി എന്നിവയുടെ പ്രതീകമായും ഇവയെ കാണുന്നു. അതേസമയം തിന്മയുടെ പ്രതീകമായും ഇവ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

ഫയൽ ചിത്രം: മനോരമ
ADVERTISEMENT

സർപ്പദംശനം

കൃത്യമായ വിവരങ്ങളില്ലെങ്കിലും ലോകാരോഗ്യ സംഘടന (WHO) പ്രതിവർഷം 81,410 മുതൽ 137,880 വരെ മരണങ്ങൾ പാമ്പ് കടിയേറ്റതിനാലെന്ന് കണക്കാക്കുന്നു.  ഏകദേശം 2.7 ദശലക്ഷം ആളുകൾക്ക് ഗുരുതരമായ പരിക്കുകളും സ്ഥിരമായ വൈകല്യങ്ങളും സംഭവിക്കുന്നു. പക്ഷേ 85-90% പാമ്പുകളും വിഷമില്ലാത്തവയാണ്.

ഉപകാരികൾ

മനുഷ്യരെയും നായ്ക്കളെയും കന്നുകാലികളെയും ആടിനെയും മറ്റ് വളർത്തുമൃഗങ്ങളെയും ബാധിക്കുന്ന നിരവധി രോഗങ്ങളുടെ വാഹകരാണ് എലികൾ. എലികളുടെ എണ്ണം വർധിക്കുന്നത് വിളകളുടെ നഷ്ടത്തിലേക്ക് നയിക്കുന്നു. എലികളെ ഭക്ഷിക്കുന്നതിലൂടെ, പാമ്പുകൾ എലികളുടെ എണ്ണം നിയന്ത്രണത്തിലാക്കുന്നു, അങ്ങനെ രോഗം പകരുന്നത് തടയുകയും ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു. പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവും സൗജന്യവുമായ സേവനമാണ് പാമ്പുകൾ ചെയ്യുന്നതെന്നു വേണമെങ്കിൽ കരുതാം.

Image Credit: KritsadaPetchuay/ Shutterstock
ADVERTISEMENT

വിഷത്തില്‍നിന്നും പുതിയ മരുന്നുകൾ

കോപ്പർഹെഡ് പാമ്പിന്റെ വിഷത്തിൽ(venoum) അടങ്ങിയിരിക്കുന്ന കോൺട്രോസ്റ്റാറ്റിൻ എന്ന പ്രോട്ടീൻ സ്തനാർബുദ ചികിത്സയ്ക്ക് സഹായിക്കുന്നു. ഈ പ്രോട്ടീൻ ട്യൂമറുകളുടെ വളർച്ച തടയുകയും ക്യാൻസർ കോശങ്ങളുടെ വ്യാപനം തടയാൻ സഹായിക്കുകയും ചെയ്യുന്നു. ബ്രസീലിയൻ പിറ്റ് വൈപ്പറിന്റെ വിഷത്തിൽനിന്നും ഹൃദയരോഗങ്ങളെ ചികിത്സിക്കുന്ന ക്യാപ്‌ടോപ്രിൽ വേർതിരിച്ചെടുത്തിട്ടുണ്ട്. തെക്കുകിഴക്കൻ പിഗ്മി റാറ്റിൽസ്‌നേക്കിന്റെ വിഷത്തിൽ നിന്ന് കണ്ടെത്തിയ എപ്റ്റിഫാബ്റ്റൈഡ് ആൻജീന പോലുള്ള ഹൃദയ രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.

പാമ്പിൻ‌‌‌ വിഷത്തിന്റെ ഔഷധ ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു, ഭാവിയിൽ ഇനിയും കൂടുതൽ കണ്ടെത്തലുകൾക്ക് സാധ്യതയുണ്ട്.

English Summary:

Unveiling the Fascinating World of Snakes: Why We Celebrate World Snake Day on July 16

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT