ആദ്യനോട്ടത്തിൽ ഹോസ്, തല കണ്ടപ്പോഴല്ലേ ആളെ മനസ്സിലായത്; 12 അടി നീളമുള്ള രാജവെമ്പാല!
കർണാടകയിലെ അഗുംബെയിൽ 12 അടി നീളമുള്ള രാജവെമ്പാലയെ അതിസാഹസികമായി പിടികൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആദ്യം കണ്ടാൽ മരത്തിൽ കറുത്ത പൈപ്പ് തൂക്കിയിട്ടതാണെന്ന് തോന്നുമെങ്കിലും തലഭാഗം കണ്ടാൽ ആരും പേടിച്ചുപോകും

കർണാടകയിലെ അഗുംബെയിൽ 12 അടി നീളമുള്ള രാജവെമ്പാലയെ അതിസാഹസികമായി പിടികൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആദ്യം കണ്ടാൽ മരത്തിൽ കറുത്ത പൈപ്പ് തൂക്കിയിട്ടതാണെന്ന് തോന്നുമെങ്കിലും തലഭാഗം കണ്ടാൽ ആരും പേടിച്ചുപോകും.
പ്രദേശവാസികൾ ആദ്യം റോഡിലാണ് കണ്ടത്. എന്നാലിത് വൈകാതെ ഒരു വീട്ടുവളപ്പിൽ പ്രവേശിക്കുകയും അവിടെയുണ്ടായിരുന്ന മരത്തിൽ കയറിപറ്റുകയുമായിരുന്നു. ഇതോടെ നാട്ടുകാർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. അഗുംബൈ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ (എആർആർഎസ്) ഫീൽഡ് ഡയറക്ടർ അജയ് ഗിരിയും സംഘവും സ്ഥലത്തെത്തി.
മരത്തിലുണ്ടായിരുന്ന രാജവെമ്പാലയെ വടി ഉപയോഗിച്ച് പതുക്കെ താഴെയിറക്കി. സഞ്ചിയിലാക്കാനായി കൊണ്ടുപോകുമ്പാഴും പത്തിവിടർത്തി ആക്രമിക്കാൻ നിൽക്കുകയായിരുന്നു. വളരെ ശ്രദ്ധാപൂർവം സഞ്ചിയിലാക്കിയ ശേഷം പാമ്പിനെ കാട്ടിലേക്ക് തുറന്നുവിടുകയായിരുന്നു.