ഇടുക്കിയുടെ ‘എയ്ഞ്ചൽ’: അസാധാരണമായ ബുദ്ധി, 15 അടി മണ്ണിനടിയിൽ കിടക്കുന്ന മൃതദേഹംവരെ കണ്ടെത്തും
Mail This Article
×
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് ഡോഗ് സ്ക്വാഡിൽപ്പെട്ട എയ്ഞ്ചലുമുണ്ട്. ദുരന്തമേഖലയിൽ മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം കിട്ടിയിട്ടുള്ള എയ്ഞ്ചൽ, ഇടുക്കി പൊലീസ് സ്ക്വാഡ് അംഗമാണ്. വെള്ളിയാഴ്ച ഇരുട്ടുകുത്തി, മാളകം തുടങ്ങിയ തീരഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല.
അസാധാരണമായ ബുദ്ധിശക്തിയും ഏകദേശം 15 അടി വരെ മണ്ണിനടിയിൽ അകപ്പെട്ട മൃതദേഹങ്ങൾ കണ്ടുപിടിക്കാൻ കഴിവുമുണ്ട് എയ്ഞ്ചലിനെന്നു പൊലീസ് പറഞ്ഞു. ദുരന്തബാധിത സ്ഥലങ്ങളിൽ മുൻപും സേവനം നടത്തിയിട്ടുണ്ട് എയ്ഞ്ചൽ.
Read Also: ആദ്യ ദൗത്യം പൂർത്തിയാക്കി ഏയ്ഞ്ചൽ; കുടയത്തൂർ ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കണ്ടെത്തിയ കഡാവർ നായ
English Summary:
Meet Angel: The Heroic Police Dog Uncovering Landslide Victims in Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.