മനുഷ്യർക്ക് ഭൂചലന മുന്നറിയിപ്പ് നൽകാൻ അടിത്തട്ടിൽനിന്ന് മുകളിലെത്തും; 15 മീറ്റർ നീളമുള്ള ദുരൂഹമത്സ്യം
ലോകത്ത് എല്ലുള്ള മത്സ്യങ്ങളിൽ വച്ച് ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർഫിഷ്. 15 മീറ്റർ വരെ നീളം വയ്ക്കുന്ന ഈ മീനിനെപ്പറ്റി ജപ്പാനിൽ വിവിധ കെട്ടുകഥകളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു കെട്ടുകഥയാണ് ഈ മത്സ്യം ഭൂചലനങ്ങളുടെയും സൂനാമികളുടെയുമൊക്കെ സൂചനയാണെന്നുള്ളത്

ലോകത്ത് എല്ലുള്ള മത്സ്യങ്ങളിൽ വച്ച് ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർഫിഷ്. 15 മീറ്റർ വരെ നീളം വയ്ക്കുന്ന ഈ മീനിനെപ്പറ്റി ജപ്പാനിൽ വിവിധ കെട്ടുകഥകളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു കെട്ടുകഥയാണ് ഈ മത്സ്യം ഭൂചലനങ്ങളുടെയും സൂനാമികളുടെയുമൊക്കെ സൂചനയാണെന്നുള്ളത്. സമുദ്രത്തിൽ 200 മുതൽ 1000 മീറ്റർ വരെ ആഴത്തിലുള്ള മേഖലയിലാണ് ഓർഫിഷ് ജീവിക്കുന്നത്. ഇത്രയും ആഴത്തിൽ ജീവിക്കുന്നതിനാൽ ഇവ മനുഷ്യരുമായി കണ്ടുമുട്ടാനോ ഇടപെടാനോ സാധ്യത വളരെ കുറവാണ്. അതിനാലാണ് ഇവയെ ചുറ്റിപ്പറ്റി ഈ നിഗൂഢത ഉടലെടുത്തത്.
ജാപ്പനീസ് ഐതിഹ്യങ്ങളിൽ റ്യൂഗു നോ സുക്കായ് എന്നാണ് ഈ മീൻ അറിയപ്പെടുന്നത്. സീ ഡ്രാഗണിന്‌റെ കൊട്ടാരത്തിൽ നിന്നുള്ള ദൂതൻ എന്നർഥം. 2010ൽ ജപ്പാനിൽ വിവിധ ഭൂചലനങ്ങളും സൂനാമികളും സംഭവിച്ച വേളയിൽ ഈ ഐതിഹ്യത്തിന് വീണ്ടും ചൂടുപിടിച്ചു. ഓർഫിഷുമായി ബന്ധപ്പെട്ടുള്ള ഈ കഥയ്ക്ക് ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഇല്ല. ഭൂചലനം തുടങ്ങിയ ദുരന്തങ്ങൾ പ്രവചിക്കാൻ മൃഗങ്ങൾക്കു കഴിവുണ്ടെന്ന വിശ്വാസം പണ്ടേയുണ്ട്. 373 ബിസിയിൽ ഗ്രീക്ക് ചരിത്രകാരനായ സുസിഡൈഡ്‌സ് ഇതെപ്പറ്റി എഴുതി.
ഹെലിസ് എന്ന മേഖലയിൽ ഭൂചലനം നടക്കുന്നതിന് മുൻപ് അവിടെയുണ്ടായിരുന്ന നായ്ക്കളും എലികളും പാമ്പുകളുമൊക്കെ സ്ഥലം ഒഴിഞ്ഞെന്നായിരുന്നു ഇത്. ഓർഫിഷ് വളരെ അപൂർവമാണെങ്കിലും ഇവയെ കാണാറുണ്ട്. ഇവയ്ക്ക് ഭൂചലനങ്ങൾ മുൻകൂട്ടി അറിയാനാകുമോ എന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞർ ഒരു പഠനം നടത്തി. പഠനകാലയളവിൽ 336 തവണ അവർ ഓർഫിഷിനെയും കണ്ടു. ഇതേ കാലയളവിൽ 221 തവണ ഭൂചലനങ്ങൾ നടന്നു. ഓർഫിഷിനെ കണ്ടതിനു പുറമെ ഭൂചലനം നടന്നത് ഒരേയൊരു തവണ മാത്രമാണെന്ന് ഗവേഷകർ പറയുന്നു.