നൂറ്റാണ്ടുകളായി പ്രത്യേക പരിഗണന ലഭിക്കുന്ന മൃഗമാണ് പന്തേര ലിയോ എന്നറിയപ്പെടുന്ന സിംഹം. ശക്തിയുടെയും പ്രതിരോധശേഷിയുടെയും പ്രതീകമായ സിംഹം ഭൂമിയിലെ ഏറ്റവും വലിയ ജീവിവർഗങ്ങളിൽ ഒന്നാണ്. പൊതുവേ ഇളം തവിട്ട് നിറത്തിൽ കാണപ്പെടുന്ന ഇവ സഹകരണത്തോടെയുള്ള വേട്ടയാടുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്നു.

നൂറ്റാണ്ടുകളായി പ്രത്യേക പരിഗണന ലഭിക്കുന്ന മൃഗമാണ് പന്തേര ലിയോ എന്നറിയപ്പെടുന്ന സിംഹം. ശക്തിയുടെയും പ്രതിരോധശേഷിയുടെയും പ്രതീകമായ സിംഹം ഭൂമിയിലെ ഏറ്റവും വലിയ ജീവിവർഗങ്ങളിൽ ഒന്നാണ്. പൊതുവേ ഇളം തവിട്ട് നിറത്തിൽ കാണപ്പെടുന്ന ഇവ സഹകരണത്തോടെയുള്ള വേട്ടയാടുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റാണ്ടുകളായി പ്രത്യേക പരിഗണന ലഭിക്കുന്ന മൃഗമാണ് പന്തേര ലിയോ എന്നറിയപ്പെടുന്ന സിംഹം. ശക്തിയുടെയും പ്രതിരോധശേഷിയുടെയും പ്രതീകമായ സിംഹം ഭൂമിയിലെ ഏറ്റവും വലിയ ജീവിവർഗങ്ങളിൽ ഒന്നാണ്. പൊതുവേ ഇളം തവിട്ട് നിറത്തിൽ കാണപ്പെടുന്ന ഇവ സഹകരണത്തോടെയുള്ള വേട്ടയാടുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റാണ്ടുകളായി പ്രത്യേക പരിഗണന ലഭിക്കുന്ന മൃഗമാണ് പന്തേര ലിയോ എന്നറിയപ്പെടുന്ന സിംഹം. ശക്തിയുടെയും പ്രതിരോധശേഷിയുടെയും പ്രതീകമായ സിംഹം ഭൂമിയിലെ ഏറ്റവും വലിയ ജീവിവർഗങ്ങളിൽ ഒന്നാണ്. പൊതുവേ ഇളം തവിട്ട് നിറത്തിൽ കാണപ്പെടുന്ന ഇവ സഹകരണത്തോടെയുള്ള വേട്ടയാടുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്നു. അപൂർവമായി വെളുത്ത സിംഹങ്ങളെയും കണ്ടെത്തിട്ടുണ്ട്. പ്രായപൂർത്തിയായ ആൺ സിംഹങ്ങൾക്ക് 300 മുതൽ 550 പൗണ്ട് വരെ ഭാരമുണ്ടാകും. 

ശക്തിയുടെ പ്രതിരൂപമാണെങ്കിലും സിംഹങ്ങൾ അതിജീവനത്തിനായി പോരാടുകയാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ് പ്രകാരം ദുർബലമായിക്കൊണ്ടിരിക്കുന്നവയുടെ കൂട്ടത്തിലാണ് സിംഹങ്ങളെ ഉൾപ്പെടുത്തിരിക്കുന്നത്. സമീപ ദശകങ്ങളിൽ ഇവയുടെ എണ്ണം പകുതിയോളമാണ് കുറഞ്ഞത്. നിലവിൽ 30,000 മുതൽ 100,000 വരെ മാത്രമേ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ. 

ADVERTISEMENT

ലോക സിംഹദിനം

വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം, മനുഷ്യ-വന്യജീവി സംഘർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് സിംഹങ്ങളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങൾ. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായിട്ടാണ്, നാഷനൽ ജിയോഗ്രാഫിക് ബിഗ് ക്യാറ്റ് റെസ്‌ക്യൂവിലെ ഡെറെക്കും ബെവർലി ജോബർട്ടും ചേർന്ന് ഓഗസ്റ്റ് 10ന് ലോക സിംഹദിനം ആചരിച്ചു തുടങ്ങിയത്. 

ADVERTISEMENT

സിംഹങ്ങളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് ആഗോള അവബോധം വളർത്തുന്നതിനും സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. സിംഹങ്ങളുടെ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ വന്യജീവി വ്യാപാരത്തെ ചെറുക്കുന്നതിനും ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിപ്പിക്കാനുമാണ് ലോക സിംഹദിനം ആചരിക്കപ്പെടുന്നത്. നമ്മുടെ ആവാസവ്യവസ്ഥയിൽ സിംഹങ്ങൾ വഹിക്കുന്ന നിർണായക പങ്കിന്റെയും ഭാവി തലമുറകൾക്കായി അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുടെയും ശക്തമായ ഓർമപ്പെടുത്തലാണ് ഈ ദിനം.

പരമോന്നത വേട്ടക്കാരെന്ന നിലയിൽ, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സിംഹങ്ങൾ ഒഴിച്ചുകൂടാനാവാത്ത പങ്കുവഹിക്കുന്നു. സസ്യഭുക്കുകളുടെ എണ്ണം നിയന്ത്രിക്കുന്നതിലൂടെ, വനങ്ങളും പുൽമേടുകളും പോലുള്ള സുപ്രധാന ആവാസവ്യവസ്ഥകളുടെ ആരോഗ്യത്തിനും പുനരുജ്ജീവനത്തിനും അവ സംഭാവന ചെയ്യുന്നുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും എണ്ണമറ്റ ജീവജാലങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനും ഈ സങ്കീർണ്ണമായ സന്തുലിതാവസ്ഥ അനിവാര്യമാണ്. 

ADVERTISEMENT

സംരക്ഷിക്കാനുള്ള ശ്രമങ്ങൾ

ഇന്ത്യയിൽ, സിംഹങ്ങളുടെ സംരക്ഷണത്തിന് സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രാധാന്യമുണ്ട്. ദേശീയ ചിഹ്നത്തിന്റെ ഭാഗമായ സിംഹം, രാജ്യത്തിന്റെ ശക്തിയെയും പരമാധികാരത്തെയും പ്രതിനിധീകരിക്കുന്നു. ഗിർ വനത്തിൽ മാത്രം കാണപ്പെടുന്ന ഏഷ്യൻ സിംഹം ഒരു ദേശീയ നിധിയാണ്. ഈ മേഖലയിലെ സംരക്ഷണ ശ്രമങ്ങൾ 2015-ൽ 523-ൽ ഉണ്ടായിരുന്ന സിംഹങ്ങളുടെ എണ്ണം 2020ൽ ഏകദേശം 674 ആയി വർദ്ധിച്ചിരുന്നു. ഇത് ഇന്ത്യയിലെ സമർപ്പിതമായ സംരക്ഷണ നടപടികളുടെ വിജയത്തിന്റെ തെളിവാണ്.

സിംഹത്തിനൊപ്പം സെൽഫിയെടുക്കുന്ന യുവാവ് (Photo Contributor: StanislavBeloglazov / Shutterstock)

സിംഹങ്ങളുടെ സംരക്ഷണ പ്രതിസന്ധി പരിഹരിക്കാൻ നിരവധി സംരംഭങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. 2020 ഓഗസ്റ്റ് 15ന് ഇന്ത്യയിൽ ആരംഭിച്ച പ്രൊജക്റ്റ് ലയൺ, ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള സമഗ്രവും ദീർഘകാലവുമായ സംരക്ഷണ ശ്രമമാണ്. റേഡിയോ കോളറിങ്, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ്, ഓട്ടോമേറ്റഡ് മാഗ്നറ്റിക്, മൂവ്മെന്റ്, ഇൻഫ്രാ-റെഡ് ഹീറ്റ് സെൻസർ ഗ്രിഡുകൾ, ക്യാമറ ട്രാപ്പുകൾ തുടങ്ങിയ നൂതന നിരീക്ഷണ സാങ്കേതിക വിദ്യകളിലൂടെ ഏഷ്യൻ സിംഹങ്ങളെ സുരക്ഷിതമാക്കാനാണ് ഇതിൽ ലക്ഷ്യമിടുന്നത്. നിരീക്ഷണവും തത്സമയ വിശകലനവും വിവര ശേഖരണ ശ്രമങ്ങളും മെച്ചപ്പെടുത്തി, ഫലപ്രദമായ മാനേജ്മെന്റ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നു. സിംഹങ്ങളുടെ എണ്ണവും ആരോഗ്യവും നിരീക്ഷിക്കുന്നതിനൊപ്പം അവയ്ക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥയുണ്ടെന്നും ഏത് അടിയന്തിര സാഹചര്യങ്ങളും ഉടനടി പരിഹരിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നു.

ഇത്ന്യയിലെ മറ്റൊരു പദ്ധതിയായ 'ഗ്രേറ്റർ ഗിർ കൺസെപ്റ്റ്' ഗിർ ദേശീയ ഉദ്യാനത്തിനും വന്യജീവി സങ്കേതത്തിനും അപ്പുറം സിംഹങ്ങൾക്ക് അനുയോജ്യമായ കൂടുതൽ ആവാസ വ്യവസ്ഥകൾ വികസിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. സംരക്ഷിത മേഖല വിപുലീകരിക്കാൻ ഗിർനാർ, പാനിയ, മിതിയാല തുടങ്ങിയ വന്യജീവി സങ്കേതങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോള തലത്തിൽ, 2023 ഏപ്രിലിൽ രൂപീകൃതമായ ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് (ഐബിസിഎ), സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള അറിവും വിഭവങ്ങളും പങ്കിടുന്നത് സുഗമമാക്കാനായി സഹകരണ സംരക്ഷണ ശ്രമങ്ങളിൽ 97 രാജ്യങ്ങളെയാണ് ഒന്നിപ്പിക്കുന്നത്. 

സിംഹങ്ങളെ സംരക്ഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം തിരിച്ചറിയുന്നതിനും പ്രകൃതി സന്തുലിതാവസ്ഥയെയും ഭാവി തലമുറയെയും സംരക്ഷിക്കുന്നതിനുള്ള നിർണായക നടപടികൾ കൈക്കൊള്ളുന്നതിനുമുള്ള ഓർമപ്പെടുത്തലാണ് ലോക സിംഹ ദിനം. അവബോധവും രാജ്യാന്തര സഹകരണം വളർത്തി കൊണ്ട്, സിംഹങ്ങൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിലേക്ക് കാര്യമായ ശ്രമങ്ങള്‍ നടത്തുന്ന 'പ്രോജക്റ്റ് ലയൺ', ഐബിസിഎ തുടങ്ങിയ സംരംഭങ്ങൾക്കൊപ്പം നിൽക്കണം എന്ന ഓർമപ്പെടുന്ന ദിനം. 

English Summary:

World Lion Day: Uniting Global Efforts to Save the King of the Jungle

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT