മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ മനാഗ്വ തടാകത്തിന്‌റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് മോമോടോംബോ. 1902ൽ ഇവിടെ പര്യവേക്ഷണം നടത്തിയ ഭൗമശാസ്ത്രജ്ഞർ പുകവലിക്കുന്ന ഭീകരൻ അഥവാ സ്‌മോക്കിങ് ടെറർ എന്ന പേരിലാണ് ഈ അഗ്നിപർവതത്തെ വിശേഷിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ മനാഗ്വ തടാകത്തിന്‌റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് മോമോടോംബോ. 1902ൽ ഇവിടെ പര്യവേക്ഷണം നടത്തിയ ഭൗമശാസ്ത്രജ്ഞർ പുകവലിക്കുന്ന ഭീകരൻ അഥവാ സ്‌മോക്കിങ് ടെറർ എന്ന പേരിലാണ് ഈ അഗ്നിപർവതത്തെ വിശേഷിപ്പിച്ചത്. 4500 വർഷം പഴക്കമുള്ളതാണ് ഈ അഗ്നിപർവതം. സമുദ്രനിരപ്പിൽ നിന്ന് 4167 അടി പൊക്കത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

മോമോടോംബോ അഗ്നിപർവതത്തിന് കഴിഞ്ഞ 500 വർഷങ്ങൾക്കിടയിൽ പല വിസ്‌ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായത് 1610ൽ ഉണ്ടായതാണ്. അതിന്റെ ഭാഗമായി കനത്ത ഒരു അഗ്നിപർവത വിസ്‌ഫോടനവും ഉണ്ടായി.

(Photo: X/@Iberianamerica)
ADVERTISEMENT

അക്കാലത്ത് അഗ്നിപർവതത്തിന്റെ സമീപമേഖലയിൽ ലിയോൺ എന്നൊരു നഗരം സ്ഥിതി ചെയ്തിരുന്നു. അഗ്നിപർവതം കാരണമുണ്ടായ ഈ ഭൂചലനം മൂലം ലിയോൺ തകർന്നു. അതിലെ താമസക്കാർ നഗരത്തിൽ നിന്നു നീങ്ങുകയും ലിയോൺ എന്ന പുതിയൊരു നഗരം നിർമിക്കുകയും ചെയ്തു. തകർന്നുപോയ പുരാതന ലിയോൺ നഗരം യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ പെടുത്തിയിരിക്കുന്നതാണ്.

നിലവിൽ സജീവനിലയിലുള്ള അഗ്നിപർവതമാണ് മോമോടോംബോ. 201 നവംബറിലും 2016 ഫെബ്രുവരിയിലും ഇതു വിസ്‌ഫോടനം നടത്തിയിരുന്നു. 2021 മുതൽ കാര്യമായ വിസ്‌ഫോടനങ്ങൾ ഈ അഗ്നിപർവതത്തിൽ ഉണ്ടായിട്ടില്ല.

ADVERTISEMENT

ഈ അഗ്നിപർവതം ഇടയ്ക്കിടെ പുക തുപ്പാറുണ്ട്. നീരാവിയും ഹൈഡ്രജൻ സൾഫൈഡും കലർന്ന വാതകമാണ് ഇതു തുപ്പുന്നത്. 2018ൽ ഈ പർവതം പുകതുപ്പുന്നതിന്‌റെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയം പകർത്തിയിരുന്നു. നിക്കരാഗ്വയുടെ പൊതുബോധത്തിൽ ഇടം പിടിച്ച അഗ്നിപർവതമാണ് മോമോടോംബോ. അവിടത്തെ ചിത്രകലയിലും സാഹിത്യത്തിലുമൊക്കെ ഇതിന്‌റെ സ്വാധീനമുണ്ട്.

ഒന്നാം ലോകയുദ്ധത്തിനു മുൻപ് ധാരാളം വിനോദസഞ്ചാരികൾ ഈ അഗ്നിപർവതം സംഭവിച്ചിരുന്നു. മോമോടോംബോയ്ക്ക് ചുറ്റും ഫ്യൂമറോൾ എന്ന പേരിലുള്ള ചെറിയ സുഷിരങ്ങളുണ്ട്. ഇതിലൂടെ നീരാവിയും വാതകങ്ങളും ഉയർന്നുകൊണ്ടിരിക്കും. ഇക്കാരണത്താൽ ഈ അഗ്നിപർവതത്തിന്റെ ചുറ്റുമുള്ള മേഖല 1983ൽ ഒരു ഹൈഡ്രോതെർമൽ പവർ പ്ലാന്റാക്കി മാറ്റിയിരുന്നു. ഇന്ന് മോമോടോംബോ സന്ദർശിക്കണമെങ്കിൽ ഈ കമ്പനിയുടെ പെർമിറ്റ് വേണം.