ഇന്ത്യയുടെ ഏറ്റവും പഴയ പുരാവസ്തുമേഖല! 3 നഗരങ്ങളുടെ ഇടയിലെ കാടായ മാൻഗർവനി
ഹരിയാനയിലെ ഫരീദാബാദിലുള്ള മാൻഗർ ബനി ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള പുരാവസ്തു മേഖലയാണ്. ഹരിയാനയിലെ മാൻഗർ ഗ്രാമത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ചെറിയ കാട് അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രം വഹിക്കുന്ന വനമാണ്

ഹരിയാനയിലെ ഫരീദാബാദിലുള്ള മാൻഗർ ബനി ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള പുരാവസ്തു മേഖലയാണ്. ഹരിയാനയിലെ മാൻഗർ ഗ്രാമത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ചെറിയ കാട് അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രം വഹിക്കുന്ന വനമാണ്. അയ്യായിരം ഹെക്ടർ വിസ്തീർണമുള്ള ഈ വനം ഡൽഹിക്കും ഗുരുഗ്രാമിനും ഇടയ്ക്കാണ്. ഇന്ത്യയിലെ പൗരാണിക മലനിരകളായ ആരവല്ലിയിൽ സ്ഥിതി ചെയ്യുന്നതാണ് ഈ കാട്. വടക്കേയിന്ത്യയിൽ നിന്നു തുടങ്ങി ഹരിയാന, രാജസ്ഥാൻ വഴി ഗുജറാത്തിലേക്കു പോകുന്നതാണ് ആരവല്ലി മലനിരകൾ.
മാൻഗർ ബനിയിലെ ഗുഹാചിത്രങ്ങൾ
മാൻഗർ ബനിയിലെ ഇടക്കാലത്ത് ഗുഹാചിത്രങ്ങൾ കണ്ടെത്തിയിരുന്നു. ചരിത്രഗവേഷകരുടെയും ഭൗമശാസ്ത്രജ്ഞരുടെയും അഭിപ്രായപ്രകാരം ഈ ഗുഹകൾ ഒരു ലക്ഷം വർഷം വരെ പഴക്കമുള്ളതാണ്. പരിസ്ഥിതി പ്രവർത്തകനായ സുനിൽ ഹർസാനയാണ് ഗുഹാചിത്രങ്ങൾ ആദ്യം കണ്ടെത്തിയത്. ഗുഹാപാളികളിൽ ചുവപ്പും മറ്റുനിറങ്ങളിലും കോറിയിട്ട വിചിത്ര ചിഹ്നങ്ങളുടെ രൂപത്തിലായിരുന്നു ചിത്രങ്ങൾ. ഇത് എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കാൻ വിദഗ്ധർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ആരവല്ലി നിരകളിൽ ദീർഘകാലമായി ഹർസാന ജൈവസമ്പത്തിനെപ്പറ്റി നിരവധി ഗവേഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഇതിനിടയിലാണു ചിത്രങ്ങൾ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം ഇതിന്റെ എത്തിച്ചേരാൻ വളരെ ബുദ്ധിമുട്ടുള്ള മാൻഗർ ബനി ഗുഹകൾ ആൾപ്പാർപ്പില്ലാത്ത മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ഇങ്ങോട്ടേക്ക് ആളുകളോ വിനോദസഞ്ചാരികളോ പോകുന്നതും കുറവാണ്. ഇതു മൂലമാകാം ചിത്രങ്ങൾ യാതൊരു കേടുപാടുകളുമില്ലാതെ സ്ഥിതി ചെയ്തത്.
പരിസ്ഥിതി ആശങ്ക
ഇന്ത്യയുടെ മൂന്ന് വൻ നഗരങ്ങളുടെ (ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്) സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ കാട് പരിസ്ഥിതിവാദികളുടെ നിതാന്ത ശ്രദ്ധ നേടുന്നുണ്ട്. മാൻഗർ വനിയെ സംരക്ഷിത വനമാക്കണമെന്ന ആവശ്യം വളരെക്കാലമായുണ്ട്. ഈ വർഷം മേയിൽ ഈ വനത്തിൽ നൂറോളം മരങ്ങൾ കത്തിനശിച്ചിരുന്നു. ഇത് ആരോ ചെയ്ത അട്ടിമറിയാണെന്ന ആരോപണവും ശക്തമാണ്.