സ്രാവിനെ പിടിക്കാൻ കടലിൽ പോയി; 16 കാരന്റെ മൃതദേഹം പൊങ്ങിയത് തലയില്ലാതെ
ജമൈക്കയിൽ ഒറ്റയ്ക്ക് സ്രാവിനെ പിടിക്കാനായി പുറംകടലിൽ പോയ 16 കാരന് ദാരുണാന്ത്യം. ട്രെലാനിയിലെ ഫാൽമൗത്തിലെ ജന്മരി റീഡിന്റെ മൃതദേഹം കണ്ടെത്തിയത് തലയില്ലാത്ത അവസ്ഥയിലായിരുന്നു.

ജമൈക്കയിൽ ഒറ്റയ്ക്ക് സ്രാവിനെ പിടിക്കാനായി പുറംകടലിൽ പോയ 16കാരന് ദാരുണാന്ത്യം. ട്രെലാനിയിലെ ഫാൽമൗത്തിലെ ജന്മരി റീഡിന്റെ മൃതദേഹം കണ്ടെത്തിയത് തലയില്ലാത്ത അവസ്ഥയിലായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ മോണ്ടെഗോ ബേയിൽ നിന്ന് 20 മൈൽ കിഴക്കായാണ് ജന്മരി സ്രാവ് വേട്ടയ്ക്ക് ഇറങ്ങിയത്.
ജന്മരിയുടെ അമ്മാവൻ റോബർട്ട് റോബിൻസൺ മത്സ്യത്തൊഴിലാളിയാണ്. അദ്ദേഹത്തിനൊപ്പം കുഞ്ഞുനാൾ മുതൽ ജന്മരി മീൻപിടിക്കാനായി പോകുമായിരുന്നു. അതുകൊണ്ട് അവന് കടൽ പേടിയില്ലെന്ന് അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിനിടെ പ്രദേശത്ത് ടൈഗർ ഷാർക്കിനെ കണ്ടെത്തിയിരുന്നു. ഇതിനടുത്തായാണ് മൃതദേഹം ലഭിച്ചത്. അതിനാൽ ഈ സ്രാവ് തന്നെയാകും ജന്മരിയെ ആക്രമിച്ചതെന്നും തല അകത്താക്കിയതെന്നും അന്വേഷണ സംഘം കരുതുന്നു.