ആന ഉള്‍പ്പെടെ 723 വന്യമൃഗങ്ങളെ കൊല്ലാൻ നമീബിയ; മാംസം വിതരണം ചെയ്യും
കനത്ത വരൾച്ചയും ഭക്ഷ്യക്ഷാമവും നിയന്ത്രിക്കാനായി വന്യമൃഗങ്ങളെ കൊന്നൊടുക്കാനൊരുങ്ങി നമീബിയ. ആന ഉൾപ്പെടെ 723 മൃഗങ്ങളെ കൊന്ന് മാംസം വിതരണം ചെയ്യാനാണ് നമീബിയ പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.

കനത്ത വരൾച്ചയും ഭക്ഷ്യക്ഷാമവും നിയന്ത്രിക്കാനായി വന്യമൃഗങ്ങളെ കൊന്നൊടുക്കാനൊരുങ്ങി നമീബിയ. ആന ഉൾപ്പെടെ 723 മൃഗങ്ങളെ കൊന്ന് മാംസം വിതരണം ചെയ്യാനാണ് നമീബിയ പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. ചില പ്രദേശങ്ങളിൽ സ്വാഭാവികമായ ജലസ്രോതസ്സുകൾക്ക് ഹാനീകരമായ രീതിയിൽ വന്യമൃഗങ്ങളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ വന്യമൃഗങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചത്.
പ്രഫഷനൽ വേട്ടക്കാരും സർക്കാർ അനുമതിയുള്ള കമ്പനികളും ചേർന്നാണ് വേട്ടയ്ക്ക് ഇറങ്ങുന്നത്. 56,800 കിലോഗ്രാമിൽ കൂടുതൽ മാംസമാണ് മൃഗവേട്ടയിലൂടെ പ്രതീക്ഷിക്കുന്നത്. നിലവിൽ 187 മൃഗങ്ങളെ വേട്ടയാടി കഴിഞ്ഞു. 30 ഹിപ്പോ, 60 എരുമ, 50 ഇംപാല, 100 നീല കാട്ടുപോത്ത്, 300 സീബ്ര, 100 എലാൻഡ് എന്നിവയും ലിസ്റ്റിലുണ്ട്. നമീബിയയിൽ ഭക്ഷ്യശേഖരത്തിന്റെ 84 ശതമാനവും കഴിഞ്ഞ മാസം തീർന്നതായാണ് വിവരം.
പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കാൻ പൗരന്മാർക്ക് ഭരണഘടനാപരമായ അനുമതിയുണ്ടെന്ന് സർക്കാർ പറയുന്നു. മനുഷ്യ–വന്യജീവി സംഘർഷങ്ങൾ കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്. ജനവാസ മേഖലയിൽ ഇറങ്ങുന്ന 83 ആനകളെ കൊല്ലാനും തീരുമാനമായിട്ടുണ്ട്. ലഭിക്കുന്ന മാംസം വരൾച്ചാ ദുരിതാശ്വാസത്തിന്റെ ഭാഗമായി ജനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രാലയം പറയുന്നു.