കഴിഞ്ഞ ദിവസമാണ് റഷ്യൻ ചാരനെന്ന് അറിയപ്പെടുന്ന ഹ്വാൾഡിമിർ എന്ന ബെലൂഗ തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. നോർവേയുടെ തെക്ക് പടിഞ്ഞാറൻ പട്ടണമായ റിസവികയുടെ സമീപത്ത് ഒഴുകിനടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 60 വയസ് വരെ ജീവിക്കുന്നവരാണ് ബെലൂഗകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസമാണ് റഷ്യൻ ചാരനെന്ന് അറിയപ്പെടുന്ന ഹ്വാൾഡിമിർ എന്ന ബെലൂഗ തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. നോർവേയുടെ തെക്ക് പടിഞ്ഞാറൻ പട്ടണമായ റിസവികയുടെ സമീപത്ത് ഒഴുകിനടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 60 വയസ് വരെ ജീവിക്കുന്നവരാണ് ബെലൂഗകൾ. എന്നാൽ 15 വയസിൽ തന്നെ ഇത് ചത്തുപൊങ്ങിയത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 

2019 ഏപ്രിലിൽ റഷ്യയുടെ വടക്കൻ മേഖലയായ മർമാൻസ്കിൽ നിന്നും 415 കിലോമീറ്റർ അകലെയുള്ള ഇംഗോയ ദ്വീപിലാണ് ഹ്വാൾഡിമിറിനെ കണ്ടെത്തുന്നത്. സൈനിക ആവശ്യങ്ങൾക്കായി ഡോൾഫിനുകളെ റഷ്യ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണം ഉയർന്ന സമയമായിരുന്നു തിമിംഗലത്തിന്റെ വരവ്. ഗോ പ്രോ ക്യാമറ ഘടിപ്പിച്ച നിലയിലായിരുന്നു. ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച സംവിധാനത്തിലെ എഴുത്തുകൾ കണ്ടതോടെ ഇത് ചാരപരിശീലനം ലഭിച്ച തിമിംഗലമാണോ എന്ന് സംശയം രൂപപ്പെടാൻ തുടങ്ങി. അന്ന് വീണതാണ് ചാര തിമിംഗലം എന്ന പേര്. 

ADVERTISEMENT

തിമിംഗലത്തിന്‍റെ നോർവീജിയൻ പദമായ 'ഹ്വൽ', റഷ്യൻ പ്രസിഡന്റിന്റെ പേര് വ്ലാഡിമിർ എന്നിവയുടെ സമ്മിശ്രമായ പേരുള്ള ബെലൂഗ അതിവേഗം ആഗോള ശ്രദ്ധപിടിച്ചുപറ്റി. 14 അടി നീളവും 2,700 പൗണ്ട് ഭാരവുമുണ്ടായിരുന്നു. വിദൂരവും തണുത്തുറഞ്ഞതുമായ ആർട്ടിക് ജലാശയങ്ങളിൽ സാധാരണയായി വസിക്കുന്ന മറ്റ് ബെലുഗകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഹ്വാൾഡിമിർ. മനുഷ്യർക്ക് ചുറ്റുമാണ് ഇവ വസിച്ചിരുന്നത്. അന്ന് മുതൽ മറൈൻ മൈൻഡ് എന്ന എൻജിഒ നിരീക്ഷിച്ചു വരികയായിരുന്നു. മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് എൻജിഒ അറിയിച്ചിട്ടുണ്ട്.

English Summary:

Mystery Surrounds Death of Hvaldimir, the "Spy Whale" Found Near Norway