ജലമലിനീകരണവും ആഗോളതാപനവും രൂക്ഷമായതിനെ തുടർന്ന് ഗ്രീസിൽ ആയിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. ഗ്രീസിലെ വോലോസ് തുറമുഖത്ത് മത്സ്യങ്ങൾ അടിഞ്ഞുകൂടുകയായിരുന്നു. ഇവയെ കൂട്ടത്തോടെ വാരി കരയിലേക്ക് ഇട്ടതോടെ ജീർണിച്ച് ദുർഗന്ധം വമിക്കാൻ തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലമലിനീകരണവും ആഗോളതാപനവും രൂക്ഷമായതിനെ തുടർന്ന് ഗ്രീസിൽ ആയിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. ഗ്രീസിലെ വോലോസ് തുറമുഖത്ത് മത്സ്യങ്ങൾ അടിഞ്ഞുകൂടുകയായിരുന്നു. ഇവയെ കൂട്ടത്തോടെ വാരി കരയിലേക്ക് ഇട്ടതോടെ ജീർണിച്ച് ദുർഗന്ധം വമിക്കാൻ തുടങ്ങി. അസഹനീയമായ സാഹചര്യം ഉടലെടുത്തതോടെ രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

യൂറോപ്യൻ യൂണിയൻ സംരക്ഷിച്ചിരിക്കുന്ന തണ്ണീർത്തടമായ കാർല തടാക മേഖലയിൽ നിന്നാണ് മത്സ്യങ്ങൾ വോലോസിലേക്ക് ഒഴുകിയെത്തിയതെന്ന് കരുതപ്പെടുന്നു. 100 ടണ്ണിലധികം മത്സ്യങ്ങളെ ഇവിടെ നിന്നും നീക്കം ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാണ് ഗ്രീസിലെ മത്സ്യങ്ങളെന്ന് ഗവേഷകർ പറയുന്നു. ശക്തമായ പാരിസ്ഥിതിക നയങ്ങളുടെയും ദുരന്തനിവാരണ മുന്നൊരുക്കത്തിന്റെയും ആവശ്യകത എത്രത്തോളമെന്ന് ഈ സംഭവത്തിലൂെട വ്യക്തമാകുന്നുവെന്ന് അവർ അറിയിച്ചു.

ദുർഗന്ധം തുടരുന്നതിനാൽ ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ഗ്രീസിനുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ കുറച്ചുദിവസങ്ങൾ കൂടി വേണ്ടിവരുമെന്നാണ് പ്രാദേശിക അധികാരികൾ പറയുന്നത്. പ്രദേശത്തെ മറ്റ് സമുദ്രജീവികളിൽ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ രാജ്യം ഗൗരവകരമായി കാണുന്നുണ്ട്.