കൊല്ലാൻ പറഞ്ഞു, പക്ഷേ തടവിലാക്കി; ഇന്ന് ഹെൻറിക്ക് ആറ് ഭാര്യമാർ, 10,000 കുഞ്ഞുങ്ങൾ
ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ മുതലയാണ് ഹെൻറി. 16 അടി നീളമുള്ള ഈ മുതലമുത്തശ്ശന് ഇപ്പോൾ വയസ് 123 ആണ്. ഭാരം 700 കിലോയും. കൂടെ ആറ് ഭാര്യമാരും പതിനായിരക്കണക്കിന് മക്കളുമുണ്ട്

ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ മുതലയാണ് ഹെൻറി. 16 അടി നീളമുള്ള ഈ മുതലമുത്തശ്ശന് ഇപ്പോൾ വയസ് 123 ആണ്. ഭാരം 700 കിലോയും. കൂടെ ആറ് ഭാര്യമാരും പതിനായിരക്കണക്കിന് മക്കളുമുണ്ട്. 1900 കളിൽ മനുഷ്യരെ കൊന്നുതിന്നിരുന്ന ഹെൻറി മൂന്നു പതിറ്റാണ്ടായി സ്കോട്ട്ബർഗിലുള്ള ക്രോക്വേൾഡ് കൺസർവേഷൻ സെന്ററിലാണ് താമസിക്കുന്നത്. ഹെൻറി ഇവിടെയെത്തിയതിനു പിന്നിൽ ഒരു കഥയുണ്ട്.
ബോട്‌സ്‌വാനയിലെ ഒകവാംഗോ ഡെൽറ്റയിലാണ് ഹെൻറി ജനിച്ചത്. സബ്–സഹാറൻ ആഫ്രിക്കൻ നദിയുടെ തീരത്തുള്ള 26 രാജ്യങ്ങളിൽ കാണപ്പെടുന്ന നൈൽ മുതലയാണിത്. വളർന്നു വരുന്തോറും മുതല ബോട്‌സ്വാനയിലെ പ്രാദേശിക ഗോത്രങ്ങൾക്ക് പേടി സ്വപ്നമായി മാറി. മനുഷ്യരെ കൊന്നുതിന്നുന്നത് പതിവായതാണ് കാരണം. കുട്ടികളാണ് ഹെൻറിയുടെ പ്രധാന ഇര. ഇതോടെ ഗോത്രവർഗക്കാർ മുതലയെ കൊല്ലാൻ പ്രമുഖ വേട്ടക്കാരനായ സർ ഹെൻറി ന്യൂമാന്റെ സഹായം തേടി.
പക്ഷേ കൊല്ലുന്നതിനു പകരം മുതലയെ ജീവനോടെ പിടികൂടുകയും മൃഗശാലയിലേക്ക് മാറ്റുകയും ചെയ്തു. വേട്ടക്കാരന്റെ പേരിൽ മുതല അറിയപ്പെട്ടു തുടങ്ങി. മനുഷ്യൻ തടവിലാക്കിയ ഏറ്റവും പ്രായമേറിയ മുതലയും ഹെൻറി തന്നെയാണ്. പ്രായത്തിൽ ഹെൻറി ആണെങ്കിൽ വലുപ്പത്തിൽ കാസിയസാണ് മുന്നിൽ. ഉപ്പുവെള്ള മുതലയായ കാസിയസ് ക്വീൻസ്‌ലാന്റ് തീരത്തെ ഗ്രീൻ ഐലൻഡിലുള്ള മറൈൻലാൻഡ് മെലനേഷ്യ എന്ന മുതലകളുടെ ആവാസകേന്ദ്രത്തിലാണ് വസിക്കുന്നത്.