ഓമനിച്ച് വളർത്തിയത് പന്ത്രണ്ടിലധികം പാമ്പുകളെ; കടിയേറ്റ് അവശനിലയിൽ ആയിട്ടും പുറത്തു പറയാൻ മടി
കഴിഞ്ഞ ദിവസം സൗത്ത് കരോലിനയിലെ ആശുപത്രിയിൽ കാലിൽ മുറിവുമായി അവശനിലയിൽ യുവാവ് എത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ചോദിച്ചെങ്കിലും കാര്യം തുറന്നുപറയാൻ തയാറായില്ല.

കഴിഞ്ഞ ദിവസം സൗത്ത് കരോലിനയിലെ ആശുപത്രിയിൽ കാലിൽ മുറിവുമായി അവശനിലയിൽ യുവാവ് എത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ചോദിച്ചെങ്കിലും കാര്യം തുറന്നുപറയാൻ തയാറായില്ല. എന്നാൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളുമുണ്ട്. ഉടൻതന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. യുവാവിന്റെ വീട് പരിശോധിക്കാനെത്തിയ പൊലീസ് ഞെട്ടി. വീടുനിറയെ പാമ്പുകൾ!
ഒരു മുറിയിലാണ് ഇയാൾ വിഷപാമ്പുകളെ അനധികൃതമായി വളർത്തിവന്നിരുന്നത്. സമീപത്തുള്ള മറ്റ് വീടുകൾക്കും അപകടമാകും വിധമായിരുന്നു സാഹചര്യം. വീടിനകത്ത് പാമ്പുകൾ അതിക്രമിച്ച് കയറിയതല്ലെന്ന് പൊലീസിന് വ്യക്തമായി. ആനിമൽ കണ്‍ട്രോൾ ജീവനക്കാർ എത്തി പാമ്പുകളെ മാറ്റി. കടിയേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ തുടരുകയാണ്. ഇയാൾക്കെതിരെ വിഷജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.