ഒരു സംഘം ശാസ്ത്രസാങ്കേതിക വിദഗ്ധരോടൊപ്പമാണ് വയനാട്ടിലെ മേപ്പാടിയിൽ സംഭവിച്ച ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിച്ചത്. വയനാട് പ്രദേശത്തെ ഉൾപ്പെടെയുള്ള മലനിരകളിലെ ജലവ്യവസ്ഥയെ (Hydrology System) മനസിലാക്കേണ്ടതുണ്ട്. 2300 മീറ്റർ ഉയരമുള്ള മലനിരകളിൽ പ്രധാനമായും പർവതജന്യമായ മഴയാണ് ലഭിക്കുന്നത്.

ഒരു സംഘം ശാസ്ത്രസാങ്കേതിക വിദഗ്ധരോടൊപ്പമാണ് വയനാട്ടിലെ മേപ്പാടിയിൽ സംഭവിച്ച ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിച്ചത്. വയനാട് പ്രദേശത്തെ ഉൾപ്പെടെയുള്ള മലനിരകളിലെ ജലവ്യവസ്ഥയെ (Hydrology System) മനസിലാക്കേണ്ടതുണ്ട്. 2300 മീറ്റർ ഉയരമുള്ള മലനിരകളിൽ പ്രധാനമായും പർവതജന്യമായ മഴയാണ് ലഭിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സംഘം ശാസ്ത്രസാങ്കേതിക വിദഗ്ധരോടൊപ്പമാണ് വയനാട്ടിലെ മേപ്പാടിയിൽ സംഭവിച്ച ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിച്ചത്. വയനാട് പ്രദേശത്തെ ഉൾപ്പെടെയുള്ള മലനിരകളിലെ ജലവ്യവസ്ഥയെ (Hydrology System) മനസിലാക്കേണ്ടതുണ്ട്. 2300 മീറ്റർ ഉയരമുള്ള മലനിരകളിൽ പ്രധാനമായും പർവതജന്യമായ മഴയാണ് ലഭിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സംഘം ശാസ്ത്രസാങ്കേതിക വിദഗ്ധരോടൊപ്പമാണ് വയനാട്ടിലെ മേപ്പാടിയിൽ സംഭവിച്ച ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിച്ചത്. വയനാട് പ്രദേശത്തെ ഉൾപ്പെടെയുള്ള മലനിരകളിലെ ജലവ്യവസ്ഥയെ (Hydrology System) മനസിലാക്കേണ്ടതുണ്ട്. 2300 മീറ്റർ ഉയരമുള്ള മലനിരകളിൽ പ്രധാനമായും പർവതജന്യമായ മഴയാണ് ലഭിക്കുന്നത്. കടലിൽ നിന്നും കരയിൽ നിന്നും ഒക്കെ നീരാവിയായി മുകളിലേക്ക് സഞ്ചരിക്കുന്ന ചൂടുള്ള വായുവിനെ ഓറോ ഗ്രാഫിക് എഫക്ട് വഴി പെട്ടെന്ന് മുകളിലേക്ക് വലിച്ചുകൊണ്ടു പോകും.  ഉയരങ്ങളിലെത്തുന്ന നീരാവി പെട്ടെന്ന് തണുത്ത് വലിയ മഴയായി മലനിരകളിൽ എത്തിച്ചേരും. 

ADVERTISEMENT

ജലവ്യവസ്ഥ പ്രകാരം കടലിൽ നിന്നും മാത്രമല്ല നീരവി രൂപപ്പെടുന്നത് പെയ്ത്തു മഴയുടെ 10% ഭൂമിയിലെത്തുന്നതിനു മുമ്പ് മരങ്ങളും സസ്യങ്ങളും ഇലകളും നേരിട്ട് സ്വീകരിക്കും. ഇവയിൽ ഒരു ഭാഗം സ്വേദനപ്രക്രിയയിലൂടെ തിരികെ അന്തരീക്ഷത്തിലേക്ക് പോകും. (Evapotranspiration ) അതുപോലെ മണ്ണിൽ കരുതുന്ന ജലത്തിന്റെ മറ്റൊരു ഭാഗം ബാഷ്പീകരണം വഴി (Evaporation) മുകളിലേക്ക് പോകും. അതോടൊപ്പം നദികൾ, കായലുകൾ, കുളങ്ങൾ എന്നിവയിലെ നല്ലൊരു ഭാഗം ജലവും ബാഷ്പീകരിച്ച് അന്തരീക്ഷത്തിലെത്തും. ഇങ്ങനെ വിവിധ രൂപത്തിൽ ഭൂമിയുടെ മുകൾഭാഗങ്ങളിൽ എത്തുന്ന നീരാവി കുറച്ചു ദൂരം ലംബമായി സഞ്ചരിക്കുകയും (vertical) തുടർന്ന് തിരച്ഛീന ദിശയിലേക്ക് (Horizontal) മാറുകയും ചെയ്യും. ഇങ്ങനെ സഞ്ചരിക്കുന്ന വായുവിനെ മലകൾ തടഞ്ഞുനിർത്തുന്നത് കൂടുതൽ മഴ ലഭിക്കുവാൻ ഇടയാകും. 

വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ ദൃശ്യം. (ചിത്രം: മനോരമ)

ADVERTISEMENT

പാറ കോറികൾ, ഖനനം, മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പൊടിപടലങ്ങൾ എന്നിവയെല്ലാം ചേരുന്ന ഏറോ സോളുകൾ (Aerosols) മഴത്തുള്ളികളുടെ കനം (Thickness) കൂട്ടുവാൻ സഹായിക്കും. ഭൂഗുരുത്വാകർഷണത്തിന്റെ സ്വാധീനം കൂടിയാകുമ്പോൾ പെട്ടെന്ന് മഴത്തുള്ളികൾ ഭൂമിയിലെത്തുന്നതാണ്. സസ്യവൈവിധ്യമുള്ള മലനിരകളിൽ വിവിധ പൊക്കത്തിലുള്ള മരങ്ങൾ ഉണ്ടാകും. വനങ്ങളിലും മലകളിലും പെയ്യുന്ന ശക്തമായ മഴത്തുള്ളികൾ ആദ്യം വീഴുന്നത് കട്ടികൂടിയ പൊക്കമുള്ള വലിയ മരത്തണലുകളിലും ഇലകളിലുമായിരിക്കും. തുടർന്ന് ശക്തി കുറഞ്ഞ് പൊക്കം കുറഞ്ഞ അടുത്ത നിര സസ്യങ്ങളിൽ വീഴും. തുടർന്ന് നാലോ അഞ്ചോ തരത്തിൽ പൊക്ക വ്യത്യാസമുള്ള മരചെടികളിൽ തട്ടി തട്ടി തുടർന്ന് കുറ്റിച്ചെടികളിൽ പതിക്കും. (Shrubs). ഏറ്റവും അവസാനം പുല്ലുമേടുകളിൽ എത്തുമ്പോൾ (Grasslands) മഴയുടെ ആകെ ശക്തി കുറഞ്ഞിരിക്കും. സസ്യവൈവിധ്യം നഷ്ടപ്പെട്ട ഏലം, വാനില കൃഷിയിടങ്ങളിൽ മഴവെള്ളം നേരിട്ട് ശക്തിയായി ഭൂമിയിലെത്തും. തുടർന്ന് മണ്ണൊലിപ്പും ഉരുൾപൊട്ടലിനുള്ള സാധ്യതയും വർധിക്കുന്നു.

മേപ്പാടിയിലെ പുഞ്ചിരി മട്ടം മലനിരകളിൽ രണ്ടുതരം മണ്ണ് കാണപ്പെട്ടു. ആഴം കുറഞ്ഞ മണ്ണിനോടൊപ്പം പാറകളും ഉണ്ട്. പ്രസ്തുത ഇടങ്ങളിൽ വീഴുന്ന മഴവെള്ളം പെട്ടെന്ന് പാറയിടുക്കുകൾ വഴിയും (Lineament) വിടവുകൾ മുഖേനയും മഴവെള്ളം ധാരാളം പാറകൾക്കുള്ളിലേക്ക് കടക്കും. ഒരുവശം ചരിവായതിനാൽ മൂന്നുവശത്ത് മഴവെള്ളം ഇറങ്ങുമ്പോൾ പാറകൾ കൂടുതൽ ബലക്കുറവിലേക്ക് പോകാനും സാധ്യതയുണ്ട്. രണ്ടാമത്തെ തരം മണ്ണ് കുറച്ച് ആഴം കൂടിയതും നല്ലതുപോലെ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീഴുമ്പോൾ കൂടെയുള്ള മണ്ണും അവയിൽ വെള്ളം കരുതിയിട്ടുള്ളതിനാൽ മണ്ണ് പെട്ടെന്ന് ലൂസാവുകയും അവയെല്ലാം കൂടി താഴേക്ക് പോവുകയും ചെയ്യും. 

ADVERTISEMENT

ജലസ്തരങ്ങളുടെ സ്വഭാവവും സ്വാധീനവും 

ഭൂഗർഭത്തിലേക്ക് പോകുന്ന മഴവെള്ളം ഭൂമിക്കടിയിൽ ജലസ്തരരൂപത്തിലാണ് (Aquifer layers ) കാണപ്പെടുന്നത്. മലനിരകളിൽ വീഴുന്ന മഴവെള്ളം മണ്ണിനടിയിലൂടെ താഴേക്ക് പോകുമ്പോൾ അവയ്ക്ക് നിറയുവാൻ ജലസ്തരങ്ങളിൽ സ്ഥലം വേണം. പുഞ്ചിരിമട്ടം മലനിരകളിലെ മഴവെള്ളം മുണ്ടക്കൈ മലകൾ വഴി താഴ്‌വരയായ ചൂരൽമലയിലെ നദിയിലൂടെ വേണം ചാലിയാർ പുഴയിലേക്ക് ഒഴുകേണ്ടത്. ചാലിയാർ പുഴ തടങ്ങളിലെ ചൂരൽമല മേഖലകളിൽ ജലസ്തരവ്യവസ്ഥയിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ഉരുൾപൊട്ടൽ സാധ്യതകളെ വർധിപ്പിക്കുന്നതാണ്. ജലസ്ഥരങ്ങളെ നീരട്ടി എന്നാണ് സെസ്സിലെ മുൻ സീനിയർ ശാസ്ത്രജ്ഞനായ എൻ.ജെ.കെ നായർ നാമകരണം ചെയ്തിരിക്കുന്നത്. ഓരോ പ്രദേശത്തെയും നീരട്ടിയുടെ സ്വഭാവവും സ്വാധീനവും അനുസരിച്ച് ജല വ്യവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പഠനങ്ങളിലൂടെ മനസ്സിലാക്കിയതായി അഭിപ്രായപ്പെടുന്നു.

മേപ്പാടി മലനിരകൾ ചേലമ്പ്ര മലകളുടെയും വെള്ളരി മലകളുടെയും ഭാഗമാണ്. ഏകദേശം 2300 മീറ്റർ (6900അടി) ഉയരമുള്ള മലകളുടെ രണ്ടുവശവും ഉരുൾപൊട്ടലുകൾ കൊണ്ട് ദുർബലമായിട്ടുണ്ടായിരുന്നത്. 2500 ഹെക്ടർ മലനിരകൾ നിലമ്പൂർ കോവിലകത്തു നിന്നാണ് സർക്കാരിനു ലഭിച്ചത്. ബഹുതല മിശ്രിത വിളകളും സസ്യ വൈവിധ്യം മാറ്റി ഏകവിളകളായ ഏലം കൃഷി ചെയ്ത് തുടങ്ങിയത് ഭൂവിനിയോഗത്തിലെ മാറ്റമാണ്. മലകളിൽ നിന്നും ചെറു അരുവികളിലെ വെള്ളം ട്യൂബ് ഇട്ട് അതിലൂടെയാണ് താഴേക്ക് എടുത്തിരുന്നത്. ചിലയിടങ്ങളിലെങ്കിലും ഒന്നാംനിര ചാലുകളുടെ നീരൊഴുക്ക് തടസ്സപ്പെടുത്തി വെള്ളം എടുത്തതും കാണാവുന്നതാണ്. മലപ്രദേശത്തെ കെട്ടിടനിർമാണവും റോഡ് നിർമാണവും അശാസ്ത്രീയമായതിനാൽ നീരൊഴുക്ക് വ്യവസ്ഥയ്ക്കും തടസ്സമുണ്ടാവുകയും മഴവെള്ളം പല രൂപത്തിൽ മലവാരങ്ങളിൽ കെട്ടിനിൽക്കുകയും ചെയ്തിട്ടുണ്ട്. റോഡ് നിർമാണത്തിനും കെട്ടിടങ്ങൾക്കും മണ്ണിടിയുമ്പോഴും കെട്ടിടങ്ങൾ രൂപപ്പെടുമ്പോഴും ജലസ്തര വ്യവസ്ഥയ്ക്ക് വ്യത്യാസമുണ്ടാകും. ചരിവ് കട്ട് ചെയ്ത് മാറ്റുമ്പോൾ ചെരിവിനുണ്ടാകുന്ന വ്യത്യാസമനുസരിച്ച് പുതിയ ജലസ്തരനിരകൾ (Aquifer Ayers)  രൂപപ്പെടാവുന്നതാണ്. വലിയ മഴക്കാലങ്ങളിൽ സൂക്ഷ്മസ്തരങ്ങൾ പെട്ടെന്ന് നിറയുകയും അതോടൊപ്പം നദികളിൽ കൂടി അധികം ജലം ഒഴുകുവാനുള്ള സാഹചര്യം ഇല്ലാതാവുകയും പെയ്യുമ്പോൾ മലകൾക്ക് ജലസ്തര ജല സമ്മർദ്ദവുമുണ്ടാകാം.

In this handout photograph taken on August 1, 2024 and released by the Indian Army, relief personnel conduct a search and rescue operation after the landslides in Wayanad. - Army teams pushed deeper on August 2 into Indian tea plantations and villages struck by landslides that killed more than 200 people, working on the assumption that nobody was left alive to rescue. (Photo by Indian Army / AFP) / XGTY / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO/INDIAN ARMY" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

മഴയെപോലെ തന്നെ ഭൂപ്രകൃതി, ഭൂരൂപം, ചരിവ്, മണ്ണിന്റെ ആഴം, സ്വഭാവം, തരം, വെള്ളം കരുതുന്നതിന്റെ സ്വഭാവം, സമയം, പാറകളുടെ ഉറപ്പ്, പരസ്പരബന്ധം, ഭൗമോപരിതലഘടന, ഭൂവി നിയോഗം, സസ്യാവരണം, മനുഷ്യ നിർമിതികൾ എന്നിവയെല്ലാം ചേർന്നാണ് ഉരുൾപൊട്ടൽ നിശ്ചയിക്കുന്നത്. മേപ്പാടി മേഖലകളിലെ വർധിച്ച മഴയും മറ്റു ഭൗതിക രാസപരം, മാനുഷിക ഘടകങ്ങളും കൂടിയാണ് വലിയ ദുരന്തം സൃഷ്ടിച്ചത്. മലനിരകളിലെ മഴയെയും ജല വ്യവസ്ഥയെയും ജലസ്തര വ്യത്യാസ രീതികളെയും കുറിച്ച് സമഗ്രവും ശാസ്ത്രീയവുമായ പഠനങ്ങളാവശ്യമാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ജലസ്ഥര വിതാനത്തെ കുറിച്ചുള്ള അറിവും തുലോം കുറവാണ്. (Aquifer Mapping) അടിയന്തര പ്രാധാന്യമർഹിക്കുന്ന ഒരു പ്രധാന വിഷയം കൂടിയാണിത്.

English Summary:

Wayanad Landslides: How Monoculture & Disrupted Water Tables Fueled the Disaster