ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ മാൻ ഇനമായ സതേൺ പുഡു വിഭാഗത്തിൽപെട്ട കുഞ്ഞൻ മാൻ പോളണ്ടിലെ വാഴ്സ മൃഗശാലയിൽ ജനിച്ചു. മൃഗശാല അധികൃതർ ഫെയ്സ്ബുക്കിലൂടെ ഈ മാനിനായി പേരുകൾ ക്ഷണിച്ചു

ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ മാൻ ഇനമായ സതേൺ പുഡു വിഭാഗത്തിൽപെട്ട കുഞ്ഞൻ മാൻ പോളണ്ടിലെ വാഴ്സ മൃഗശാലയിൽ ജനിച്ചു. മൃഗശാല അധികൃതർ ഫെയ്സ്ബുക്കിലൂടെ ഈ മാനിനായി പേരുകൾ ക്ഷണിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ മാൻ ഇനമായ സതേൺ പുഡു വിഭാഗത്തിൽപെട്ട കുഞ്ഞൻ മാൻ പോളണ്ടിലെ വാഴ്സ മൃഗശാലയിൽ ജനിച്ചു. മൃഗശാല അധികൃതർ ഫെയ്സ്ബുക്കിലൂടെ ഈ മാനിനായി പേരുകൾ ക്ഷണിച്ചു. ഇംഗ്ലിഷിൽ അക്ഷരം ‘പി‘യിൽ തുടങ്ങുന്ന പേരുകളാണ് മാനിനു വേണ്ടത്.

തെക്കൻ അമേരിക്കൻ രാജ്യങ്ങളായ ചിലെയിലെയും അർജന്റീനയിലെയും വാൽഡിവിയൻ കാടുകളിലാണ് സതേൺ പുഡു വിഭാഗത്തിലുള്ള മാനുകൾ കാണപ്പെടുന്നത്. പൂർണവളർച്ചയെത്തിയ പുഡു മാനുകൾക്ക് 46 സെന്റിമീറ്റർ പൊക്കവും 15 കിലോ വരെ ഭാരവുമുണ്ടാകാം. ഇവയുമായി ബന്ധമുള്ള നോർത്തേൺ പുഡുവാണ് മാനുകളിൽ ഏറ്റവും ചെറിയ ജീവികൾ.

ADVERTISEMENT

വംശനാശഭീഷണി വളരെയേറെ നേരിടുന്ന മാനുകളാണ് സതേൺ പുഡു. ഇപ്പോൾ വന്ന പുതിയ മാൻകുട്ടിയെക്കൂടി കൂട്ടുമ്പോൾ മൃഗശാലയിലെ മാനുകളുടെ എണ്ണം നാലായിട്ടുണ്ട്.എപ്പോഴും ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്ന മൃഗങ്ങളാണ് സതേൺ പുഡു മാനുകൾ. അതിനാൽ തന്നെ ഇവയെ കാടുകളിലും മറ്റും കണ്ടെത്താൻ സാധ്യത വളരെ കുറവാണ്. യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകളിലും മറ്റും ഇവയെ കണ്ടെത്താൻ സാധിക്കും.

പൊതുവെ ഏകാന്ത ജീവിതം നയിക്കുന്നവരാണ് സതേൺ പുഡു മാനുകൾ. ഇവ പുല്ലുമേയുമ്പോഴും മറ്റും അതീവ ജാഗ്രത പുലർത്താറുണ്ട്. എന്തെങ്കിലും ഭീഷണി ശ്രദ്ധയിൽപെട്ടാൽ ഇവ സിഗ്സാഗ് ശൈലിയിൽ ഓടിയൊളിക്കും. രക്ഷപ്പെടാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഇവ അനങ്ങാതെ നിൽക്കും. വേട്ടയാടുന്ന മൃഗങ്ങൾ പലപ്പോഴും ഇരയുടെ ചലനം നോക്കിയായിരിക്കും വേട്ട നടത്തുന്നത്. ഈ ആനുകൂല്യം മുതലെടുത്ത് രക്ഷ നേടാനാണ് സതേൺ പുഡു ഈ രീതിയിൽ നിൽക്കുന്നത്.

English Summary:

World's Second Smallest Deer Born: Warsaw Zoo Needs Your Help Naming Precious Pudu Fawn!