ദിനോസർ കാലത്തെ ആദിമകരയുടെ ഒരു തുണ്ട്; കണ്ടെത്തിയത് ഈസ്റ്റർ ദ്വീപിന് സമീപം
ദുരൂഹതകൾ ധാരാളമുള്ള ഒരു സ്ഥലമാണ് ചിലെയിലെ ഈസ്റ്റർ ദ്വീപ്. ഇപ്പോഴിതാ ഈ ദ്വീപിന് സമീപം ഒരു പ്രാചീന കടലടിത്തട്ട് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 25 കോടി വർഷം മുൻപ് മാന്റിൽ എന്ന മധ്യ ഭൗമപാളിയിലേക്ക് മുങ്ങാൻ തുടങ്ങിയ ഭൂമിയുടെ ഉപരിതലമേഖലയുടെ ചരിത്രം കൂടിയാണ് ഈ കടലടിത്തട്ട് പറയുന്നത്.

ദുരൂഹതകൾ ധാരാളമുള്ള ഒരു സ്ഥലമാണ് ചിലെയിലെ ഈസ്റ്റർ ദ്വീപ്. ഇപ്പോഴിതാ ഈ ദ്വീപിന് സമീപം ഒരു പ്രാചീന കടലടിത്തട്ട് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 25 കോടി വർഷം മുൻപ് മാന്റിൽ എന്ന മധ്യ ഭൗമപാളിയിലേക്ക് മുങ്ങാൻ തുടങ്ങിയ ഭൂമിയുടെ ഉപരിതലമേഖലയുടെ ചരിത്രം കൂടിയാണ് ഈ കടലടിത്തട്ട് പറയുന്നത്. ദിനോസറുകൾ ജീവിച്ചിരുന്ന കാലം മുതലാണ് മാന്റിലിലേക്കുള്ള മുങ്ങൽ തുടങ്ങിയത്. അന്നത്തെ ഈ ആദിമ കരഭാഗം അപ്പർ മാന്റിലിന്റെയും ലോവർ മാന്റിലിന്റെയും മധ്യത്തിലുള്ള ട്രാൻസിഷൻ സോണിൽ സ്ഥിതി ചെയ്യുകയാണ്. ഭൂമിയുടെ മധ്യഭാഗമായ മാന്റിൽ സമുദ്രമേഖലകളിലെ ചില പ്രത്യേക ഇടങ്ങളിൽ വെളിപ്പെടാറുണ്ട്. ഇത്തരമൊരു മേഖലയിലാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്.
ലോക പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതവും ആദിമ മനുഷ്യചരിത്രത്തിന്റെ തെളിവുകളുറങ്ങുന്ന മേഖലയുമാണ് ഈസ്റ്റർ ദ്വീപ്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയുടെ അധീനതയിലുള്ള ഈ ദ്വീപിനെ ലോക ഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത് ആകാശത്തേക്കു നോക്കുന്ന നിലയിൽ സ്ഥാപിക്കപ്പെട്ട ആയിരത്തോളം കൽപ്രതിമകളാണ്.
ചിലെയുടെ പടിഞ്ഞാറൻ തീരത്തിനു 2200 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഈസ്റ്റർ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ റാപാ ന്യൂയി ഗോത്രത്തിലുള്ള ആളുകളാണ് മോഐ പ്രതിമകൾ എന്നറിയപ്പെടുന്ന ഈ കൽപ്രതിമകൾ നിർമിച്ചത്. എഡി 1400–1650 കാലയളവിലായിരുന്നു വളരെ ശ്രമകരമായ രീതിയിൽ ഈ പ്രതിമകൾ നിർമിക്കപ്പെട്ടത്. റാനോ രറാക്കു അഗ്നിപർവതക്കുഴിയിൽ നിന്ന് പാറ ശേഖരിച്ചാണ് പ്രതിമകളുടെ നിർമാണം ഗോത്രവർഗക്കാർ നടത്തിയത്. ലാപിലി ടഫ് എന്നു പേരുള്ള അഗ്നിപർവത ചാരത്തിൽ നിർമിക്കപ്പെട്ടതാണ് ഈ പാറകൾ.
63.2 ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ 7,750 േപരാണ് അന്തേവാസികൾ.