കറുത്തമണലിൽ ചിതറിക്കിടക്കുന്ന വെള്ളരത്നങ്ങൾ! ഐസ്‌ലൻഡിലെ അദ്ഭുതമായ ഡയമണ്ട് ബീച്ച്
ഐസ്‌ലൻഡിലെ അദ്ഭുതമാണ് ഡയമണ്ട് ബീച്ച്. കറുത്ത മണൽത്തരികൾ നിറഞ്ഞുകിടക്കുന്ന ഒരു തുണ്ടു കടൽക്കര. അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് വമ്പൻ ഐസ്പാളികളെ എത്തിക്കുന്ന ജോകുൽസാർലൻ ഗ്ലേഷ്യർ ലഗൂണിന് തൊട്ടടുത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ ബീച്ചിൽ ചെന്നാൽ വെളുത്ത വജ്രത്തുണ്ടുകൾ ചിതറിക്കിടക്കുന്നതു പോലെ

ഐസ്‌ലൻഡിലെ അദ്ഭുതമാണ് ഡയമണ്ട് ബീച്ച്. കറുത്ത മണൽത്തരികൾ നിറഞ്ഞുകിടക്കുന്ന ഒരു തുണ്ടു കടൽക്കര. അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് വമ്പൻ ഐസ്പാളികളെ എത്തിക്കുന്ന ജോകുൽസാർലൻ ഗ്ലേഷ്യർ ലഗൂണിന് തൊട്ടടുത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ ബീച്ചിൽ ചെന്നാൽ വെളുത്ത വജ്രത്തുണ്ടുകൾ ചിതറിക്കിടക്കുന്നതു പോലെ ഹിമത്തുണ്ടുകൾ കിടക്കുന്നത് കാണാം. കറുത്ത മണലിന്റെ പശ്ചാത്തലത്തിൽ കമനീയമായൊരു കാഴ്ചയാണ് ഈ ഹിമത്തുണ്ടുകൾ ഒരുക്കുന്നത്.
ഈ തടാകത്തിൽ ഒഴുകിനടക്കുന്ന ഹിമത്തുണ്ടുകൾ ചെറിയൊരു ജലധാര വഴിയാണ് ഈ തീരപ്രദേശത്തേക്ക് എത്തിച്ചേരുന്നത്. ഇങ്ങനെ എത്തുന്ന മഞ്ഞുകട്ടകളെ തിരമാലകളും കടൽക്കാറ്റും നിരന്തരം ഉരസി പോളിഷ് ചെയ്യുന്നു. കറുത്ത മണലുള്ള ബ്ലാക്ക് സാൻഡ് ബീച്ചുകൾ ഐസ്‌ലൻഡിൽ അപൂർവമല്ല. പഴയകാലത്ത് എന്നോ നടന്ന ഒരു അഗ്നിപർവത വിസ്‌ഫോടനത്തിൽ സംഭവിച്ച ലാവാപ്രവാഹമാണ് ഇതിനു വഴിയൊരുക്കിയത്. ബസാൾട്ടിക് ലാവ എന്നറിയപ്പെടുന്ന ഈ ലാവാ പ്രവാഹം കറുത്ത പാറകൾ ഇവിടെയുണ്ടാക്കി. മേഖലയിൽ നിരന്തരം ചലിച്ചുകൊണ്ടിരുന്ന ഹിമാനികൾ ഈ പാറകളെ പൊടിച്ച് കറുത്ത മണലാക്കി മാറ്റി.
പ്രകൃതിഭംഗി മാത്രമല്ല, വലിയ ജൈവവൈവിധ്യവും നിലനിൽക്കുന്നയിടമാണ് ഈ ബീച്ച്. സീലുകളുടെ താവളമാണ് ഇവിടം. കടൽക്കരയിൽ നിന്ന് ഓർക്ക തിമിംഗലങ്ങളെ കാണാനുള്ള വലിയ അവസരവും ഈ ബീച്ച് ഒരുക്കുന്നു. ധ്രുവപ്രദേശത്തെ അദ്ഭുത ദൃശ്യമായ ധ്രുവദീപ്തികൾ കാണാനും ഇവിടെ വളരെയേറെപ്പേർ എത്താറുണ്ട്.