മനുഷ്യൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആയിരക്കണക്കിന് അത്ഭുതങ്ങൾ കടലിൽ ഒളിച്ചിരിപ്പുണ്ട്. അത്തരത്തിൽ ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയാണ് ഓസ്ട്രേലിയയിലെ തീരത്തുവന്നടിഞ്ഞത്. തെക്കൻ ഓസ്ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ് അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഈ കടൽജീവി വന്നടിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആയിരക്കണക്കിന് അത്ഭുതങ്ങൾ കടലിൽ ഒളിച്ചിരിപ്പുണ്ട്. അത്തരത്തിൽ ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയാണ് ഓസ്ട്രേലിയയിലെ തീരത്തുവന്നടിഞ്ഞത്. തെക്കൻ ഓസ്ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ് അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഈ കടൽജീവി വന്നടിഞ്ഞത്. ഇന്നോളം ഇങ്ങനെ ഒന്നിനെ കണ്ടിട്ടില്ലാത്ത പ്രദേശവാസികൾ കൗതുകത്തോടെ പകർത്തിയ ചിത്രങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയായിരുന്നു.

സുതാര്യമായ കുഴലുകൾ പോലെയുള്ള നീണ്ട ഭാഗവും അതിന് അറ്റത്തായി കക്ക പോലെയുള്ള ഭാഗവുമുള്ള ആയിരക്കണക്കിന് നാരുകൾ ഒന്നായി ചേർന്നിരിക്കുന്ന രൂപമായിരുന്നു ഈ ജീവിയുടേത്. പ്രദേശവാസിയായ വിക്കി ഇവാൻ എന്ന വനിതയാണ് ചെറുമതിൽ പോലെ തീരത്ത് നീണ്ടു നിവർന്നു കിടക്കുന്ന ജീവിയെ ആദ്യം കണ്ടത്. ഏകദേശം മൂന്നു മീറ്ററോളം നീളത്തിലാണ് ഇത് കിടന്നിരുന്നത്. വിക്കി അതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി. അവ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഇത് യഥാർഥമാണോ എന്ന സംശയമാണ് ഭൂരിഭാഗം ആളുകളും ഉയർത്തിയത്. എഐയുടെ സൃഷ്ടിയാവാം ഇതെന്ന് പോലും പലരും സംശയിച്ചു. 

(Photo: X/@ACKCurrent)
ADVERTISEMENT

അന്യഗ്രഹ ജീവി ഭൂമിയിൽ വന്നതാണെന്ന് ഉറച്ചു വിശ്വസിച്ചവർ വരെയുണ്ട്. എന്നാൽ സമുദ്രജീവി ഗവേഷകർക്ക് പെട്ടെന്ന് 'ആളെ' പിടികിട്ടി.  കവച ജന്തുക്കളിൽ ഒന്നായ ഗൂസ് ബർണക്കിളിന്റെ വലിയൊരു കോളനിയാണ് ഓസ്ട്രേലിയൻ തീരത്ത് വന്നടിഞ്ഞത്. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ മറൈൻ ഇക്കോളജിസ്റ്റായ ഡോ. സോയി ഡബിൾഡേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കളിൽ കൂട്ടമായി പറ്റിപ്പിടിച്ചാണ് ഇവ കഴിയുന്നത്.

അങ്ങനെ പറ്റിപ്പിടിച്ചു കിടക്കുന്നതിനിടയിൽ ഏതെങ്കിലും ഒരു ഭാഗം അടർന്ന് തീരത്തേക്ക് എത്തിയതാവാം എന്നാണ് ഡോ. സോയിയുടെ നിഗമനം. ഓസ്ട്രേലിയയുടെ സമീപപ്രദേശത്തെ സമുദ്രങ്ങളിൽ ഇവ ധാരാളമുണ്ടെങ്കിലും ഇത്രയും വലിയ ഒരു കോളനിയെ ഒരുമിച്ചു കാണുന്നത് അത്യപൂർവ്വമാണെന്നും ഇവർ പറയുന്നു.  ഇവയുടെ ശരീരഭാഗം കാഴ്ചയിൽ കക്ക പോലെ തോന്നിപ്പിക്കുമെങ്കിലും  ഇവയ്ക്ക് കൂടുതൽ ബന്ധം ഞണ്ടുകളും ലോബ്സ്റ്ററുകളുമായാണ്. ഓരോ തോടിനുള്ളിലും വെള്ളത്തിൽ നിന്ന് പ്ലവകങ്ങളും മറ്റ് പോഷകങ്ങളും വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ചെറുതും കൂടിച്ചേർന്നതുമായ കാലുകൾ ഇവ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

ADVERTISEMENT

ലെപ്പസ് അനാറ്റിഫെറ എന്നാണ് ഗൂസ് ബർണക്കിൾസിന്റെ ശാസ്ത്രീയ നാമം. സ്പെയിൻ അടക്കം യൂറോപ്പിന്റെ ചില ഭാഗങ്ങളിലും വടക്കൻ അമേരിക്കയിലും ഇവ ഭക്ഷണവിഭവം കൂടിയാണ്. അപൂർവ്വ വിഭവമായതിനാൽ വമ്പൻ റസ്റ്റോറന്റുകളിൽ ഒരു പൗണ്ടിന് 125 ഡോളർ വരെ വിലയാണ് ഇവയ്ക്ക് ഈടാക്കുന്നത്. ലോകത്തിലെ ഏറ്റവും ചിലവേറിയ സമുദ്ര വിഭവങ്ങളിൽ ഒന്നുകൂടിയാണ് ഗൂസ് ബർണക്കിൾ.

ഗൂസ് ബർണക്കിൾ കൊണ്ട് ഉണ്ടാക്കിയ സ്പാനിഷ് വിഭവം (Photo:X/@timritchie)