ADVERTISEMENT

കിടക്കയിൽ ഉറങ്ങാൻ തയാറാകുന്ന യുവതിക്ക് ചുറ്റും നാല് സിംഹക്കുഞ്ഞുങ്ങൾ ഇരിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രിട്ടീഷ് കൺസർവേഷനിസ്റ്റായ ഫ്രേയ അസ്പിനാലും അവർ രക്ഷപ്പെടുത്തിയ സിംഹങ്ങളുമാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. സിംഹക്കുഞ്ഞുങ്ങളുടെ സ്നേഹം കണ്ടവർ ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചേക്കാം. അതിനുള്ള ഉത്തരം അവർ തന്നെ കുറിപ്പിലൂടെ വ്യക്തമാക്കി.

മൃഗങ്ങളെ ചൂഷണം ചെയ്യുന്ന ഒരാളാണ് സിംഹക്കുഞ്ഞുങ്ങളെ വളർത്തിയിരുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് ഇവരെ രക്ഷിക്കാനാകുമോ എന്ന് ചോദിച്ച് ഒരാൾ ഫ്രേയയുടെ സംഘത്തെ സമീപിച്ചു. 4 സിംഹക്കുഞ്ഞുങ്ങളുടെ ദയാവധത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇവരെ രക്ഷിക്കുകയായിരുന്നു.

ഫ്രേയയ്‌ക്കൊപ്പം വീട്ടിലാണ് സിംഹക്കുഞ്ഞുങ്ങൾ വളർന്നത്. ഒരമ്മയെ പോലെ നാലുപേരെയും അവർ പരിപാലിച്ചു. മുൻപ് രക്ഷപ്പെടുത്തി വളർത്തിക്കൊണ്ടുവന്ന സിംഹങ്ങളെ ആഫ്രിക്കയിലേക്ക് അയച്ചിട്ടുണ്ട്. അതുപോലെ ഈ സിംഹക്കുഞ്ഞുങ്ങളെയും അയക്കാനാണ് തീരുമാനമെന്ന് ഫ്രേയ പറയുന്നു. എത്ര സ്നേഹം കാണിച്ചാലും അവ വന്യമൃഗങ്ങൾ ആണെന്നും അവയെ പുറത്തേക്ക് വിടുന്നതാണ് നല്ലതെന്ന് ചിലർ കുറിച്ചു. പൂച്ചകളെയും നായകളെയും പോലെ സിംഹക്കുഞ്ഞുങ്ങളും മനുഷ്യനോട് ഇത്രയും സ്നേഹം കാണിക്കുന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് വിഡിയോ കണ്ട മറ്റുചിലർ കുറിച്ചു.

English Summary:

Woman Sleeps with Rescued Lion Cubs: Adorable Video Sparks Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com