ഭൂമിയിലെമ്പാടും പ്രശ്നമാണ്. കാലാവസ്ഥാവ്യതിയാനം, യുദ്ധം, ആണവഭീഷണി, മറ്റ് പ്രകൃതിക്ഷോഭങ്ങൾ. ഇങ്ങനെയേതെങ്കിലും ഒരു ഗുലുമാലിൽപെട്ട് മനുഷ്യവംശം അപ്രത്യക്ഷരായാൽ പിന്നെ ഏതു ജീവികളാകും ഭൂമിയിൽ സർവാധിപത്യത്തിൽ വരിക

ഭൂമിയിലെമ്പാടും പ്രശ്നമാണ്. കാലാവസ്ഥാവ്യതിയാനം, യുദ്ധം, ആണവഭീഷണി, മറ്റ് പ്രകൃതിക്ഷോഭങ്ങൾ. ഇങ്ങനെയേതെങ്കിലും ഒരു ഗുലുമാലിൽപെട്ട് മനുഷ്യവംശം അപ്രത്യക്ഷരായാൽ പിന്നെ ഏതു ജീവികളാകും ഭൂമിയിൽ സർവാധിപത്യത്തിൽ വരിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെമ്പാടും പ്രശ്നമാണ്. കാലാവസ്ഥാവ്യതിയാനം, യുദ്ധം, ആണവഭീഷണി, മറ്റ് പ്രകൃതിക്ഷോഭങ്ങൾ. ഇങ്ങനെയേതെങ്കിലും ഒരു ഗുലുമാലിൽപെട്ട് മനുഷ്യവംശം അപ്രത്യക്ഷരായാൽ പിന്നെ ഏതു ജീവികളാകും ഭൂമിയിൽ സർവാധിപത്യത്തിൽ വരിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെമ്പാടും പ്രശ്നമാണ്. കാലാവസ്ഥാവ്യതിയാനം, യുദ്ധം, ആണവഭീഷണി, മറ്റ് പ്രകൃതിക്ഷോഭങ്ങൾ. ഇങ്ങനെയേതെങ്കിലും ഒരു ഗുലുമാലിൽപെട്ട് മനുഷ്യവംശം അപ്രത്യക്ഷരായാൽ പിന്നെ ഏതു ജീവികളാകും ഭൂമിയിൽ സർവാധിപത്യത്തിൽ വരിക. ആൾക്കുരങ്ങുകളാണെന്നു നമുക്കു തോന്നാമെങ്കിലും ആ ഉത്തരം തെറ്റാണെന്ന് പറയുകയാണ് ഒരു ഗവേഷകൻ. നീരാളികളായിരിക്കുമത്രേ മനുഷ്യരുടെ സ്ഥാനത്തേക്ക് ഉയരുക. പറയുന്നത് ചില്ലറക്കാരനല്ല. ഓക്സ്ഫഡ് സർവകലാശാലയിലെ പ്രമുഖ പ്രഫസറും ശാസ്ത്ര സർക്കിളുകളിൽ വളരെയേറെ ബഹുമാനിക്കപ്പെടുന്നയാളുമായ ടിം കൗൾസനാണ്.‌ മനുഷ്യരില്ലാത്ത അവസ്ഥ വന്നാൽ നീരാളികൾ പരിണാമത്തിലൂടെ വികസിക്കപ്പെടുമെന്നും അവ സംസ്കാരങ്ങളും സാമൂഹികവ്യവസ്ഥകളും സ്ഥാപിക്കുമെന്നും ടിം പറയുന്നു.

ഒക്ടോപസുകൾ അഥവാ നീരാളികൾക്ക് ബുദ്ധിപൂർവമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവുണ്ട്. പസിലുകളും മറ്റും പരിഹരിക്കാനുള്ള കഴിവ്, അവയുടെ വാസസ്ഥലങ്ങൾ അലങ്കരിക്കാനുള്ള പ്രവണത, ആളുകളുടെ മുഖം ഓർത്തുവയ്ക്കാനുള്ള ശേഷി തുടങ്ങിയവ ഇക്കൂട്ടത്തിൽപെടും. ഇത്രയധികം ബുദ്ധിപരമായ ശേഷിയും വിചിത്രമായ രൂപവുമുള്ളതിനാൽ ഇവ അന്യഗ്രഹജീവികളാണെന്നും ഭൂമിയിൽവന്ന് പെട്ടുപോയതാണെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയൊക്കെ അടിസ്ഥാനമില്ലാത്ത ഗൂഢവാദ സിദ്ധാന്തങ്ങളാണ്.

Image Credit: tane-mahuta/ Istock
ADVERTISEMENT

നീരാളി കുടുംബത്തിൽ ഏകദേശം 300 തരം ജീവികളുണ്ട്. വളരെ മൃദുലമായ ശരീരമുള്ളതിനാൽ ഇവയ്ക്ക് ശരീരം പല വലുപ്പത്തിലേക്കു ചുരുക്കാനും ഇടുങ്ങിയ ഇടങ്ങളിൽകൂടി പോലും കടന്നുപോകാനുമുള്ള കഴിവുണ്ട്. സങ്കീർണമായ നാഡീവ്യവസ്ഥയും മികച്ച കാഴ്ച ശക്തിയുമുള്ള ഈ ജീവികൾ നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വ്യത്യസ്തമായ പെരുമാറ്റരീതികൾ കാട്ടുന്നവയാണ്.

ചരിത്രപരമായി മനുഷ്യസംസ്‌കാരത്തിൽ നീരാളികൾക്ക് സ്ഥാനമുണ്ട്. യൂറോപ്യൻ നാടോടിക്കഥകളിലെ ക്രേക്കൻ, ഗോർഗൻ തുടങ്ങിയ ഭീകരജീവികൾ നീരാളികളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് വിദഗ്ധർ പറയുന്നു. മനുഷ്യസാമീപ്യം തീർത്തും ഒഴിവാക്കാനിഷ്ടപ്പെടുന്ന നീരാളികൾ അപൂർവമായി മനുഷ്യരെ ആക്രമിച്ച സംഭവങ്ങളുമുണ്ട്.

ADVERTISEMENT

2022ൽ നുവ പെസനോവ എന്ന സ്പാനിഷ് സീഫുഡ് കമ്പനി 52,691 ചതുരശ്ര മീറ്ററിൽ കാനറി ദ്വീപുകളിൽ ഒരു വമ്പൻ നീരാളി ഫാം ഉണ്ടാക്കാനുള്ള തങ്ങളുടെ പദ്ധതി അവതരിപ്പിച്ചത് വലിയ വിവാദങ്ങൾക്കിട നൽകിയിരുന്നു. ലോകത്ത് പലയിടത്തും നീരാളികളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. സ്‌പെയിൻ, പോർച്ചുഗൽ, മെക്‌സിക്കോ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഇതു വ്യാപകമായുണ്ട്.

വർഷം തോറും മൂന്നരലക്ഷം ടൺ നീരാളികളെ ലോകത്ത് ഭക്ഷിക്കുന്നുണ്ട്. നീരാളിക്കൃഷിയും ഫാമിങ്ങും പൂർണമായി നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ യുഎസിലെ വാഷിങ്ടനിൽ പാസാക്കാനുള്ള നീക്കത്തിലാണ്.

English Summary:

Move Over, Monkeys: Oxford Professor Predicts Octopus Domination After Humanity's Demise