ജോലി പോസ്റ്റ്മാൻ, സ്ഥലം അന്റാർട്ടിക്ക! സാഹസിക നിമിഷത്തിന് 34കാരൻ
ഒരു വ്യത്യസ്തമായ ജോലിക്കു പോകാനൊരുങ്ങുകയാണ് 34 വയസ്സുകാരനായ ജോർജ് ക്ലാർക്ക്. അദ്ദേഹത്തിന് പോസ്റ്റ്മാൻ തസ്തികയിൽ ഒരു ജോലി ലഭിച്ചിരിക്കുകയാണ്. എവിടെയെന്നോ...അന്റാർട്ടിക്കയിൽ. 5 മാസമാണ് ജോലി.
ഒരു വ്യത്യസ്തമായ ജോലിക്കു പോകാനൊരുങ്ങുകയാണ് 34 വയസ്സുകാരനായ ജോർജ് ക്ലാർക്ക്. അദ്ദേഹത്തിന് പോസ്റ്റ്മാൻ തസ്തികയിൽ ഒരു ജോലി ലഭിച്ചിരിക്കുകയാണ്. എവിടെയെന്നോ...അന്റാർട്ടിക്കയിൽ. 5 മാസമാണ് ജോലി.
ഒരു വ്യത്യസ്തമായ ജോലിക്കു പോകാനൊരുങ്ങുകയാണ് 34 വയസ്സുകാരനായ ജോർജ് ക്ലാർക്ക്. അദ്ദേഹത്തിന് പോസ്റ്റ്മാൻ തസ്തികയിൽ ഒരു ജോലി ലഭിച്ചിരിക്കുകയാണ്. എവിടെയെന്നോ...അന്റാർട്ടിക്കയിൽ. 5 മാസമാണ് ജോലി.
ഒരു വ്യത്യസ്തമായ ജോലിക്കായി എത്തിയിരിക്കുകയാണ് 34 വയസ്സുകാരനായ ജോർജ് ക്ലാർക്ക്. എവിടെയെന്നോ...അന്റാർട്ടിക്കയിൽ. 5 മാസമാണ് ജോലി. 5 സഹായികളും ഉണ്ടാകും. ജോലി എന്താണെന്നല്ലേ...പോസ്‌റ്റ്‌മാൻ! അതിന് അന്റാർട്ടിക്കയിലൊക്കെ പോസ്റ്റ് ഓഫിസ് ഉണ്ടോ? ഉണ്ട്. ഇന്ത്യയുടേതടക്കമുള്ള നിരവധി രാജ്യങ്ങൾക്ക് ഇവിടെ പോസ്റ്റ് ഓഫിസ് ഉണ്ട്. ജോർജ് ജോലി ചെയ്യുന്നത് പോർട് ലോക്റോയിലാണ്.
ലോകത്തെ ഏറ്റവും വിദൂരമായ പോസ്റ്റ് ഓഫിസുകളിൽ ഒന്നാണു പോർട് ലോക്‌റോയ് പോസ്റ്റ് ഓഫിസ്. യുകെ അന്റാർട്ടിക് ഹെറിറ്റേജ് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ പോസ്റ്റ് ഓഫിസ്. നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് പോസ്റ്റ് ഓഫിസിലെത്തി ജോലി ചെയ്യേണ്ടത്. ഈ സമയം അന്റാർട്ടിക്കയിൽ വേനൽക്കാലമാണ്. നമ്മുടെ നാട്ടിലെ വേനൽക്കാലം പോലെ ചൂടേറിയതാണെന്നു കരുതേണ്ട, തണുപ്പ് നന്നായി ഉണ്ടാകും.
അന്റാർട്ടിക്കയിലായതു കൊണ്ട് അവിടെ ജോലി ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാൽ മതി എന്നു തോന്നുന്നുണ്ടെങ്കിൽ തെറ്റി. ഒരു സീസണിൽ എണ്ണായിരത്തോളം കത്തുകളാണ് ഇവിടെ എത്തുന്നതത്രേ. അതുപോലെ തന്നെ ബ്രിട്ടിഷ് അന്റാർട്ടിക് സർവേയ്ക്കു വേണ്ടി പെൻഗ്വിൻ, മറ്റ് അന്റാർട്ടിക് ജീവജാലങ്ങൾ എന്നിവയെയും എണ്ണിത്തിട്ടപ്പെടുത്തണം. ഇവിടെ ജോലി ചെയ്യാൻ അൽപം പാടാണെന്ന് നേരത്തെ ഇവിടെ ജോലി ചെയ്ത വിക്കി ഇൻഗിലിസ് പറയുന്നു. കടുത്ത മഞ്ഞാണ് പ്രധാന പ്രശ്നം. പോരാത്തതിന് സൗകര്യങ്ങളും കുറവ്.
ഉദ്യോഗാർഥികൾക്ക് മികച്ച ആരോഗ്യവും പരിസ്ഥിതി ബോധവും തുച്ഛമായ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള കഴിവും നിർബന്ധമായി വേണം.പോർട്ട് ലോക്റോയ്, അന്റാർട്ടിക് മേഖലയിൽ സ്ഥാപിച്ച ആദ്യ സ്ഥിരമായ ബ്രിട്ടിഷ് ശാസ്ത്ര ഗവേഷണ കേന്ദ്രമാണ്. 1944 മുതൽ 1962 വരെയുള്ള കാലയളവിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. 2006ൽ ആണ് യുകെ അന്റാർട്ടിക് ഹെറിറ്റേജ് ട്രസ്റ്റ് ഈ കേന്ദ്രം ഏറ്റെടുത്തത്. ഇപ്പോൾ ഈ പോസ്റ്റ് ഓഫിസിനൊപ്പം ഒരു മ്യൂസിയവും ഗിഫ്റ്റ് ഷോപ്പും കൂടി പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം നിയന്ത്രിക്കുന്ന സംഘത്തെ വർഷാവർഷം മാറ്റും.
അന്റാർട്ടിക് മേഖലയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള പാമർ ദ്വീപസമൂഹത്തിനു സമീപമാണ് പോർട്ട് ലോക്കറോയ് സ്ഥിതി ചെയ്യുന്നത്. 1904ൽ ഈ സ്ഥലം കണ്ടെത്തി. ഇതിന്റെ പര്യവേക്ഷണത്തിനു വേണ്ട സഹായങ്ങൾ നൽകിയ ലോക്കറോയ് എന്ന ഫ്രഞ്ച് രാഷ്ട്രീയക്കാരനിൽ നിന്നാണ് ഈ പേരു സ്ഥലത്തിനു ലഭിച്ചത്. യുകെയിൽ ജോലി ചെയ്യാൻ അനുമതിയോ വീസയോ ഉള്ളവർക്കാണ് ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റുന്നത്.