നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ആഢംബര ബാഗ്; നാളെയില്ലെന്ന രീതിയിൽ പണംചെലവാക്കി ഇന്ത്യൻ വംശജൻ
വളർത്തുനായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി ഇന്ത്യൻ വംശജനായ ബിസിനസുകാരൻ. ലൂയി വിറ്റൺ കമ്പനിയുടെ ബോൺ ട്രങ്ക് ആണ് തന്റെ അരുമയ്ക്ക് വേണ്ടി അജയ് താക്കൂർ വാങ്ങിയത്. ഡോക്ടർ മൾട്ടിമീഡിയയുടെ സ്ഥാപകനായ അജയ് തന്റെ ഇന്‍സ്റ്റഗ്രാം പേജായ എയ്‌സ് റോജേഴ്‌സിലൂടെയാണ് ബാഗിന്റെ വിഡിയോ പങ്കുവച്ചത്.

എല്ലിന്റെ ആകൃതിയിലുള്ള പെട്ടിയിൽ രണ്ട് പാത്രങ്ങൾ ഉണ്ട്. ഇതിൽ ഒരെണ്ണത്തിൽ ഭക്ഷണവും മറ്റൊന്നിൽ വെള്ളവും വയ്ക്കാം. നാളെ ഇല്ലെന്ന രീതിയിലാണ് താൻ പണം ചെലവാക്കുന്നതെന്ന് അജയ് കുറിച്ചു. വിഡിയോ കണ്ട മിക്കവരും അദ്ദേഹത്തെ വിമർശിച്ചു. ഒരു നായയ്ക്ക് വേണ്ടി ലക്ഷങ്ങൾ ചെലവാക്കുമ്പോൾ ഭക്ഷണവും കിടക്കാൻ സ്ഥലവുമില്ലാതെ ഒട്ടനവധി നായകൾ തെരുവിൽ അലയുകയാണെന്നും ചിലർ കമന്റ് ചെയ്തു.
നേരത്തെയും അജയ് വിവാദത്തിൽപെട്ടിട്ടുണ്ട്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.