പതിനായിരം മുതലക്കുട്ടികളുടെ പിതാവ്; ഹെൻറി മുതല 125–ാം വയസ്സിലേക്ക്
തന്റെ 125ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് ഹെൻറി മുതല. കഴിഞ്ഞ ദിവസം ഡിസംബർ 16ന് തന്റെ 124ാം പിറന്നാൾ ഈ മുതലമുത്തശ്ശൻ ആഘോഷിച്ചു. ദക്ഷിണാഫ്രിക്കയിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ മുതലയുടെ വാസം.

തന്റെ 125ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് ഹെൻറി മുതല. കഴിഞ്ഞ ദിവസം ഡിസംബർ 16ന് തന്റെ 124ാം പിറന്നാൾ ഈ മുതല മുത്തശ്ശൻ ആഘോഷിച്ചു. ദക്ഷിണാഫ്രിക്കയിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ മുതലയുടെ വാസം. 1985 മുതൽ ദക്ഷിണാഫ്രിക്കയിലെ സ്കോട്സ്ബർഗ് കൺസർവേഷൻ സെന്ററിൽ വിഹരിക്കുകയാണ് ഹെൻറി. ബോട്സ്വാനയിലെ ഒകവാംഗോ ഡെൽറ്റയിൽ നിന്നാണ് ആദ്യം ഈ മുതലയെ പിടികൂടിയത്.
ഈ കേന്ദ്രത്തിൽ എത്തിയതിനു ശേഷം പല മുതലപ്പങ്കാളികളിലായി പതിനായിരത്തിലധികം മുതലക്കുട്ടികൾ ഹെൻറിക്ക് ഉണ്ടായിട്ടുണ്ടെന്നാണു കണക്ക്. മുതലകൾ ഉരഗവർഗത്തിൽ പെടുന്ന ജീവികളാണ്. സാധാരണ ജീവികളിൽ നിന്നു വ്യത്യസ്തമായി അൽപം ആയുർദൈർഘ്യം ഉരഗങ്ങൾക്കു കൂടുതലാണ്. ശീതരക്തമുള്ള ജീവികളായതിനാൽ ഇവയ്ക്ക് ഊർജം സംരക്ഷിക്കാനുള്ള ശേഷി കൂടുതലാണ്. ഉരഗങ്ങളിൽ തന്നെ വലുപ്പമേറിയ ജീവികൾക്ക് ആയുർദൈർഘ്യം വളരെക്കൂടുതലാണ്.
വയസ്സു കൂടുന്തോറും വളർന്നുകൊണ്ടിരിക്കുന്ന ജീവികളാണ് മുതലകൾ. ഏകദേശം 700 കിലോഗ്രാമോളം ഭാരമുണ്ട് ഹെൻറിക്ക്. 5 മീറ്ററോളം നീളവും ഇവയ്ക്കുണ്ട്. വയസ്സാകുന്ന സമയത്ത് വേട്ടക്കാരിൽ നിന്നു രക്ഷപ്പെടാൻ വലിയ ശരീരങ്ങൾ ഇവയെ അനുവദിക്കുന്നു.
ആഫ്രിക്കയിലെ 26 രാജ്യങ്ങളിൽ കാണപ്പെടുന്ന നൈൽ ക്രോക്കഡൈൽ വിഭാഗത്തിൽപെടുന്ന മുതലയാണു ഹെൻറി. വളരെ അക്രമാസക്തമായ സ്വഭാവം പുലർത്തുന്നവയാണു നൈൽ ക്രോക്കഡൈലുകൾ. ഇവ തടാകങ്ങളിലും നദികളിലും ചതുപ്പുകളിലുമൊക്കെ കാണപ്പെടുന്നു. സീബ്രകൾ, മുള്ളൻപന്നികൾ തുടങ്ങിയവയെയും ഇവ വേട്ടയാടാറുണ്ട്.
ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതലയ്ക്കുള്ള റെക്കോർഡ് ഹെൻറിക്ക് ആണെങ്കിലും ഏറ്റവും വലിയ മുതലയ്ക്കുള്ള റെക്കോർഡ് ഓസ്ട്രേലിയയിലെ മറ്റൊരു മുതലയ്ക്കാണ്. 16 അടി നീളമുള്ള ഈ മുതലയുടെ പേര് കാഷ്യസ് എന്നാണ്.